- വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ട് പ്രതിഷേധക്കാർ
- വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍
- വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞെത്തി പുള്ളിപ്പുലി, കുരച്ച് ഓടിച്ച് നായകൾ
- ‘വീട്ടിലെ പ്രസവത്തെപ്പറ്റി സോഷ്യൽ മീഡിയയിലൂടെയുളള തെറ്റായ പ്രചാരണങ്ങൾ കുറ്റകരം’; നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി
- കാസർകോട് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി; യുവതി അത്യാസന്ന നിലയിൽ
- ബഹ്റൈന്‍ വിദേശകാര്യ മന്ത്രി യു.എന്‍. സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
- തൂണേരിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
- വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍; സഹായിച്ചവരിലേക്കും അന്വേഷണം
Author: Starvision News Desk
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കെസി വേണുഗോപാൽ. നടന്നത് റാഗിങ് അല്ലെന്നും സിദ്ധാർത്ഥിൻ്റേത് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് പൈശാചിക കൊലപാതകത്തിൽ കലാശിച്ചത്. ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. SFI ഹോസ്റ്റലുകളെ കോൺസൺട്രേഷൻ ക്യാമ്പുകളെ പോലെ ആക്കി മാറ്റുകയാണ്. എസ് എഫ് ഐ യെ ക്രിമിനൽ സംഘമാക്കി വളർത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെയും സംഭവത്തിൽ പ്രതിപട്ടികയിൽ ചേർക്കണം. കോളജുകൾ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകൾക്ക് സംരക്ഷണം നൽകുമെന്ന സന്ദേശം നൽകുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ഇന്നുള്ളത്. മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു. സംഭവത്തിൽ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണ്. സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്. ഉന്നത പഠനത്തിന് അയച്ച മകനുണ്ടായത് ദാരുണ വിധിയായിപ്പോയി. ഉത്തരേന്ത്യയിൽ കാണുന്ന പോലുള്ള ആൾക്കൂട്ട ആക്രമണത്തിൻ്റെ ഇരയാണ് സിദ്ധാർത്ഥ്. ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്. കോളജിൽ അധ്യാപകരുടെ…
ചെന്നൈ: തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ജന്മദിനമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ ബസ് സ്റ്റാൻഡിൻ്റെ പണി നിരീക്ഷിക്കാൻ പോകുകയായിരുന്നു ആറാമുദൻ. കാർ വാലാജബാദ് പാലത്തിന് സമീപം എത്തിയപ്പോൾ അഞ്ച് പേർ മൂന്നു ബൈക്കുകളിലായെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റ ആറാമുദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറാമുദൻ വണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റായി തുടർച്ചയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക നേതാവ് ഗുർപ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തരൺ-തരൺ ജില്ലയിലാണ് സംഭവം. റെയിൽവേ ക്രോസിങ്ങിന് സമീപത്തു വച്ച് ഗുർപ്രീത് ചോള സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. അതേ സമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തി. ഇത് ഇന്നുമുതൽ നടപ്പിൽ വരും.
കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ നിരുപാധികം മാപ്പു പറഞ്ഞു. ആലത്തൂർ പൊലീസ് സ്റ്റേഷനിലെ മുൻ എസ്ഐ വി.ആർ.റിനീഷാണ് ഇന്നലെ ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ താൻ കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഉണ്ടായ ‘സംഭവ’ത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് തന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ചു െകാണ്ട് ഇന്ന് പുതിയ സത്യവാങ്മൂലം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന ഡിജിപിക്ക് കോടതി വീണ്ടും നിർദേശം നൽകി. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമ്പോൾ എന്തു നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. അന്വേഷണം നടന്നു വരികയാണെന്നാണ് ഡിജിപിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ ഡിജിപി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.…
മനാമ: പ്രവാസി കുടുംബങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ പ്രബോധന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനായി അൽ മന്നാഇ സെന്ററിന് കീഴിൽ വിസ്‌ഡം വിമൻസ് വിങ്ങ് രൂപവത്കരിച്ചു. 2024 വർഷത്തേക്ക് രൂപീകരിച്ച കമ്മിറ്റിയിൽ പ്രസിഡണ്ടായി കെ.ടി. സുമയ്യയും ജനറൽ സെക്രട്ടറി ആയി വധൂദ അബ്ദുല്ലയും സ്ഥാനമേറ്റു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ : ആയിഷ നദ (ഫിനാൻസ് സെക്രട്ടറി), ഫാത്തിമ രിസ്‌ലി, ഷെർവാന അബ്ദുല്ല (വൈസ് പ്രസിഡണ്ട്) സൽമ മെഹ്‌ജൂബ, നെസ്‌നി നൗഷാദ് (ജോയിന്റ് സെക്രട്ടറി) സഫ അബ്ദുല്ല (ഓർഗനൈസിംഗ് സെക്രട്ടറി) ഷെർവാന അബ്ദുല്ല (പ്രോഗ്രാം സെക്രട്ടറി) ബാനു ടീച്ചർ (ദഅവ സെക്രട്ടറി), ഫാത്തിമ രിസ്‌ലി (ഖുർആൻ ഹദീസ് ലേണിങ് സ്‌കൂൾ), ഫാത്തിമ (ഇവന്റ് മാനേജ്‍മെന്റ്)സൽവ അബ്ദുല്ല (ഐ.ടി.), രിസ്സത്ത് (റിഫ്രഷ്മെന്റ്), റംല അബ്ദുൽ അസീസ് (സകാത്ത് & സോഷ്യൽ വെൽഫെയർ), ശരീഫ ടീച്ചർ (എഡ്യൂക്കേഷൻ), ഹലീമ യാഖൂബ് (ഹജ്ജ് & ഉംറ), ഫൗസിയ (വോളന്റീർ).
ആലപ്പുഴ: വസ്തു തരം മാറ്റുന്നതിനുള്ള അപേക്ഷ ആര്‍ഡിഓ ഓഫീസിലേക്ക് അയക്കുന്നതിന് കൈക്കൂലി വാങ്ങവേ ആലപ്പുഴ പുന്നപ്രയിലെ രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായില്ല. പുന്നപ്രയിലെ വില്ലേജ് അസിസ്റ്റന്‍റ് എംസി വിനോദ്, ഫീൽഡ് അസിസ്റ്റൻറ് ബി അശോകന്‍ എന്നിവരാണ് ആലപ്പുഴ റേഞ്ച് വിജിലന്‍സ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. പുന്നപ്ര സ്വദേശിയായ ഒരു വീട്ടുടമ കഴിഞ്ഞ ഓഗസ്റ്റില്‍ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തുന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഭുമിയുടെ അളവെടുക്കാൻ രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി. അപേക്ഷ ആര്‍ഡിഓ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും അങ്ങോട്ടോക്ക് പെട്ടെന്ന് അയക്കണമെങ്കില്‍ അയ്യായിരം രൂപ തരണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുടമ ഇതിന് തയ്യാറായില്ല. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷം ഞായറാഴ്ച ഉദ്യോഗസ്ഥരെ വിളിച്ച് ചൊവ്വാഴ്ച പണം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച്…
വടകര: കോവിഡ് കാലത്തടക്കം പിണറായി വിജയൻ സർക്കാർ നടത്തിയ അഴിമതിക്കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒത്തുകളിക്കുകയാണെന്ന് കെ.മുരളീധരൻ എംപി. പിണറായി സർക്കാറിന്റെ ധൂർത്തും അഴിമതിയുമാണ് കേരളത്തെ പതനത്തിലെത്തിച്ചത്. കൊട്ടിഘോഷിച്ച് നടത്തുന്ന മുഖാമുഖത്തിലും എല്ലാ ചോദ്യങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സമെന്ന ഒറ്റ ഉത്തരമേ മുഖ്യമന്ത്രിക്ക് ഉള്ളൂവെങ്കിൽ എന്തിന് ഈ പരിപാടി നടത്തുന്നു?. സർക്കാർ ചെലവിൽ മുഖ്യമന്ത്രി രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും മുരളീധരൻ ആരോപിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനെ കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. പാണ്ടിക്കാട് ആർആർഎഫ് ക്യാംപിൽ നിന്ന് വെള്ളിയാഴ്ചയാണ് ബിജോയ് എസ് ലാലിനെ കാണാതായത്. ഉദ്യോഗസ്ഥരുടെ പീഡനമാണ് മകനെ കാണാതായതിന് കാരണമെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. 2017 ലാണ് ബിജോയ് കെഎപി ബറ്റാലിയനിലെത്തിയത്. പിന്നീട് മൂന്നു വർഷം മുമ്പ് ആർആർഎഫിലെത്തി. തുടർച്ചയായ ജോലി ഭാരം, മേലുദ്യോഗസ്ഥരുട പീഡനം, മാതൃബറ്റാലിയനിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ മൂലവും മാനസികസമ്മർദ്ദം കാരണം ജോലി രാജിവെക്കുകയാണെന്ന് ബിജോയി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് നൽകിയ പ്രത്യേക ഡ്യൂട്ടിക്ക് എത്താതായതോടെയാണ് ബിജോയിയെ കാണാതായ വിവരം അറിയുന്നത്. ആർആർഎഫിന്റെ മലപ്പുറത്തെ ആസ്ഥാനത്ത് നിന്നും കോഴിക്കോടേക്ക് പോയെങ്കിലും ബിജോയ് ജോലിയിൽ പ്രവേശിച്ചില്ല. ക്യാംപ് അധികാരികൾ തിരൂർ കൽപകഞ്ചേരി സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ വീട്ടുകാർ തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. രണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നും അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും…
കൊല്ലം∙ അഞ്ചലിൽ യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെയാണ് സിബിമോളുടെ വീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികള്‍ വീതമുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു. വൈകിട്ട് ആറരയോടെ സിബിമോളുടെ വീട്ടിൽ പെട്രോളുമായി എത്തിയ ബിജു മുറിയിൽ വച്ച് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി. സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു. മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്. ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മുറിയിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷമേ മൃതദേഹങ്ങൾ ഇവിടെനിന്നു മാറ്റുകയുള്ളൂ.