Author: Starvision News Desk

കണ്ണൂർ: കോൺ​ഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇന്നലെയാണ് ഷമാ മുഹമ്മദ് രം​ഗത്തെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു.

Read More

ദില്ലി:ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ദില്ലിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തിര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കുഴല്‍ കിണറില്‍ യുവാവ് വീണ സംഭവത്തില്‍ ദുരൂഹത ബാക്കിയാവുകയാണ്. മുറിയിൽ പൂട്ടി സീൽ ചെയ്ത കുഴൽ കിണർ തകർത്താണ് വീണആൾ അകത്തു കടന്നത് എന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ…

Read More

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർ‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും.

Read More

തൃശ്ശൂര്‍: തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. സാബിറി(36)നെയാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പുതുക്കാട് എസ്.ഐ. ബി. പ്രദീപ് കുമാര്‍, ഡാന്‍സാഫ് എസ്.ഐ.മാരായ വി.ജി. സ്റ്റീഫന്‍, പി.പി. ജയകൃഷ്ണന്‍, വി.പി. റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കൊല്‍ക്കത്ത: കൊൽക്കത്ത മെട്രോയുടെ ഭാഗമായി, മെട്രോ ട്രെയിൻ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്നതിനായി നിർമിച്ച ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹൂഗ്ലി നദിയിൽ നിർമിച്ച 520 മീറ്റർ നീളമുള്ള ടണലാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം സ്കൂൾ വിദ്യാർഥികൾക്കൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. വിദ്യാർഥികളുമായി സംവദിച്ച പ്രധാനമന്ത്രി, മെട്രോ യാത്രയ്‌ക്കിടെ തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ മെട്രോ ട്രെയിനിലെ യാത്രക്കാരെ അഭിവാദ്യം ചെയ്തു. വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തിന്റെ വികസനക്കുതിപ്പിൽ പുതിയ നാഴികക്കല്ലാണ് കൊൽക്കത്ത മെട്രോയുടെ ഭാഗമായി നിർമിച്ച അണ്ടർ വാട്ടർ മെട്രോ ടണൽ. ഹൗറ മൈതാന്‍ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്ന അണ്ടര്‍വാട്ടര്‍ മെട്രോ പാത ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ദിവസേന ഏഴു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 16.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ…

Read More

തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനംമന്ത്രി സമിതിയുടെ വൈസ് ചെയർമാൻ ആകും. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും വന്യജീവി പ്രതിരോധ നടപടികൾക്കും നഷ്ടപരിഹാര തുക തീരുമാനിക്കാനുമാണ് സമിതി രൂപീകരിച്ചത്. ഉച്ചയ്ക്ക് ശേഷം വനം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വനംവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സമിതിയുടെ പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കും.

Read More

താമരശ്ശേരി: ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനായില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സർക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‍വാക്കുകളായെന്നും ജനങ്ങളെ കരുതാന്‍ നടപടിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട്ടിലും ഇടുക്കിയിലുമുൾപ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. ‘‘മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. വേനൽക്കാലമായപ്പോൾ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുകയാണ്. അതു മനസ്സിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഒന്നോ രണ്ടോ മരണങ്ങൾ സംഭവിക്കുമ്പോള്‍ തന്നെ അതിന്റെ കാരണം മനസ്സിലാക്കി നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതിലാണ് തയാറാകാത്തതിലാണ് വിഷമം. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. ദയനീയമായ അവസ്ഥയാണിത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു മാത്രമേ അതിന്റെ ഭീകരത മനസ്സിലാവൂ. മലയോര മേഖലയിലുള്ളവർക്ക് ധൈര്യമായി പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും ഭയമാണ്. ഗ്രാമങ്ങളിലുള്ളവർക്കും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. അതിന് അവർക്കു കഴിയില്ലെങ്കിൽ…

Read More

ബെംഗളൂരു: വിവാഹവാര്‍ഷികത്തിന് സമ്മാനം നല്‍കാത്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ബെല്ലന്ദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 37-കാരനാണ് കുത്തേറ്റത്. സംഭവത്തില്‍ 37-കാരിയായ ഭാര്യയ്‌ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഫെബ്രുവരി 27-ാം തീയതി പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ 1.30-ഓടെയാണ് ഭാര്യ തന്നെ ആക്രമിച്ചതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. കറിക്കത്തി കൊണ്ട് കൈയിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഞെട്ടി എഴുന്നേറ്റ താന്‍ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതിന് മുമ്പ് ഭാര്യയെ തള്ളിമാറ്റി. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളും വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവ് സമ്മാനം വാങ്ങിനല്‍കാത്തതുമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മുത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് ഇത്തവണത്തെ വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവിന് സമ്മാനം വാങ്ങിക്കാനായില്ല. ആദ്യമായാണ് വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനം ലഭിക്കാതിരുന്നത്. ഇതിനാല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. അതിനിടെ, വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം ഭാര്യ ചില അസ്വസ്ഥതകള്‍ കാട്ടിയിരുന്നതായി ഭര്‍ത്താവും മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയെ കൗണ്‍സിലിങ്ങിന് വിധേയയാക്കണമെന്ന് കരുതിയിരുന്നതായും ഭര്‍ത്താവ്…

Read More

മനാമ: ഗൾഫ് മേഖലയിലെ പ്രമുഖ ചില്ലറ വ്യാപാര  ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് മുഹറഖിലെ  ബുസൈതീനിൽ ഉത്സവഛായയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു. സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനായി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും  ഒരുക്കിയിരിക്കുന്നു. നെസ്റ്റോയുടെ ബഹ്‌റൈനിലെ 18-ാമത്തെയും മിഡിൽ ഈസ്റ്റിലെ 124-ാമത്തെയും ശാഖയാണ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നത്. ഇന്ന് രാവിലെ ആഭ്യന്തര, വിദേശ വ്യാപാര അസി. അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ  ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഹമദ് അൽ ദോയ് , മുനിസിപ്പാലിറ്റി കൗൺസിൽ ഹെഡ് എ അസീസ് അൽ നാർ, നെസ്റ്റോയെ പ്രതിനിധീകരിച്ച്‌  ഹാഷിം മാണിയോത്ത് (മാനേജിംഗ് ഡയറക്ടർ), അർഷാദ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ), മുഹമ്മദ് ആത്തീഫ് (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബയിംഗ്) എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു. പുതിയ ഹൈപ്പർമാർക്കറ്റിൽ  ആഗോളതലത്തിൽ ലഭ്യമായ പുത്തൻ…

Read More

കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്‌സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്‌സണ്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.

Read More