Author: Starvision News Desk

തിരുവനന്തപുരം ∙ മന്ത്രി മുഹമ്മദ് റിയാസിനെ, ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നു വിശേഷിപ്പിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ. പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് റിയാസിനെതിരെ രാഹുൽ പരിഹാസം ഉയർത്തിയത്. ‘‘ഇത്രയും കുത്തിത്തിരിപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടേ? മിനിമം കേരള മുത്തയ്യയാകാം. അതുപോട്ടെ, കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷലിസ്റ്റ് ‘കേരള മുത്തയ്യ’ പറഞ്ഞ ടി.എൻ.പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏൽപിച്ചു. ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ സിഎഎ- എൻആർസി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ കേരള മുത്തയ്യേ…’’ – രാഹുൽ കുറിച്ചു. ‘‘കേരളത്തിന് അർഹതപ്പെട്ട പണം…

Read More

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ മു​ഹ​റ​ഖി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. 250ല​ധി​കം വ​നി​ത ജീ​വ​ന​ക്കാ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ കേ​ക്ക് മു​റി​ക്കു​ക​യും ബ​ഹ്റൈ​നി​ലെ എ​ല്ലാ വ​നി​ത​ക​ൾ​ക്കും വ​നി​ത ദി​നം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ.​ശ​ര​ത് ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ നേരുകയും, അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Read More

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കും. സത്യപ്രസ്താവന പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശുപാർശചെയ്ത ബൂത്ത് ലെവൽ ഓഫീസറെയും ഇലക്ടറൽ രജിസ്റ്റർ ഓഫീസറെയുമാണ് ജന പ്രാതിനിധ്യ നിയമം 1950-ലെ വ്യവസ്ഥകൾ പ്രകാരം സസ്പെൻഡ് ചെയ്തത്. ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഇവർക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതൽ രണ്ട് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബേപ്പൂർ സ്വദേശിയാണ് മൂന്ന് തവണ ഐ.ഡി കാർഡ് സ്വന്തമാക്കിയത്. ആധാർ കാർഡും പാസ്പോർട്ടും തിരിച്ചറിയൽ രേഖയായി സമർപ്പിച്ചാണ് ഐ.ഡി കൈവശപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന് സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇയാൾക്കെതിരേയും കേസെടുക്കും. കരട്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാര്‍ച്ച് 12-14 ദിവസങ്ങളിലെ താപനില മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും കോട്ടയം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വേനല്‍ മഴ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറയുമെന്നാണ് സൂചന. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിട്ടുണ്ട്. പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. മാര്‍ച്ച് 11 വൈകിട്ട് സംസ്ഥാനത്ത് 5031 മെഗാവാട്ട് വൈദ്യുതിയുടെ ഉപയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാന റോഡിലെ പോസ്റ്റുകൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആര്യനാട് കെഎസ്ഇബിയിലെ കരാർ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. വയലരികത്ത് വീട്ടിൽ അജീഷ് (38), കുമാർ ഭവനിൽ ദിനീഷ് (34), തടിക്കട വീട്ടിൽ ശ്രീനുകുമാർ (34) എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ​ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കണ്ടാലറിയാവുന്ന ആറുപേർ മൂന്നു ബൈക്കുകളിലായി എത്തി വടിവാൾ, കത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കോട്ടൂർ കാപ്പുകാട് വച്ചാണ് സംഭവം. കോൺട്രാക്ടർ ശ്രീദാസ്, ശലോമോൻ, ഷിബു, നടരാജൻ, വിപിൻ എന്നിവർക്കും മർദ്ദനമേറ്റു. സംഭവത്തിൽ ശ്രീദാസിൻ്റ മൊബൈൽ ഫോണും അജീഷിൻ്റെ രണ്ടു പവൻ്റെ മാലയും നഷ്ടമായി. മാസങ്ങൾക്കു മുൻപ് ആര്യനാട് കാഞ്ഞിരംമൂട് ഭാഗത്ത് വച്ച് മണ്ണുകടത്തുകാരുടെ ടിപ്പറുകൾ ദിനീഷ് തടഞ്ഞിടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം.

Read More

മനാമ: അഹ്‌ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടിയുടെ സമാപനം ഉമ്മുൽ ഹസ്സൻ മാലിക് ഖാലിദ് ജുമാ മസ്ജിദിനോട് അനുബന്ധിച്ച് തയ്യാറാക്കിയ റമദാൻ ടെന്റിൽ നടന്നു. “റമദാൻ – വിജയ മാർഗ്ഗം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി നടത്തിയ പ്രഭാഷണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. പാപമോചനം നേടുന്ന കാര്യത്തിൽ വ്രതാനുഷ്ഠാനം ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന കാര്യം മനസ്സിലാക്കി അതിന്റെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ടായിരിക്കണം ഈ ഒരു പുണ്യ മാസത്തെ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് വരവേൽക്കേണ്ടത് എന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. പുതുതായി തയ്യാർ ചെയ്ത ടെന്റിന്റെ ഉത്ഘാടനച്ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുല്ല ബിൻ സഅദുല്ല അൽ മുഹമ്മദി ഖുർആൻ പാരായണം നിർവ്വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷെയ്ഖ് ഈസ്സ മുതവ്വ ഉൽഘാടന പ്രഭാഷണം നിർവഹിച്ചു.…

Read More

നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. ഈ വര്‍ഷം ആദ്യം ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മലേഷ്യക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഓസ്ട്രിയ, ബെല്‍ജിയം, ഹങ്കറി, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ചൈന പുതുതായി വിസയില്ലാതെയുള്ള പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി അന്താരാഷ്ട്ര സഞ്ചാരികളെ രാജ്യത്തെത്തിച്ച് വ്യാപാരവും, വിനോദസഞ്ചാരവും വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ ഈ തന്ത്രപ്രധാന നീക്കം. ഈ നാല് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, സ്റ്റിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ചൈന നേരത്തെ ഈ ആനുകൂല്യം നല്‍കിയിരുന്നത്. വിനോദസഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വ്യാപാര-നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനുള്ള പുതിയ നയം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ചൈന നടപ്പിലാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് വിസയില്ലാതെ പ്രവേശിക്കാനാവുക. പിന്നീട് ഇതിന് ഒരു വര്‍ഷം വരെ കാലാവധി ലഭിക്കും. അതേസമയം ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ചൈന ഇത്തരം ആനുകൂല്യങ്ങളൊന്നും…

Read More

മനാമ: ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേതഗതി നടപ്പാക്കുവാൻ ശ്രമിക്കുന്നത്. വർഗ്ഗീയത ജനങ്ങളുടെ മനസ്സിൽ കുത്തിവെച്ച് അത് വോട്ടാക്കി മാറ്റുവാനാണ് ബിജെപി ശ്രമിക്കുന്നത്.വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ പൊതു തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എം പി പ്രഖ്യാപിച്ചിരുന്നു . അതും ഇന്ന് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന സർക്കാർ ഉത്തരവും കൂടി കൂട്ടി വായിച്ചാൽ ഇന്ത്യ രാജ്യം ജനാതിപത്യത്തിൽ നിന്നും ഏകാതിപത്യത്തിലേക്ക് മാറും എന്നതിൽ യാതൊരു സംശയവുമില്ല. പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. അത് സംഘപരിവാർ ശക്തികളുടെ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സാർക്കാരിനെതിരെ യുള്ള വോട്ടുകളായി മാറണമെന്ന് ഐ വൈ സിസി പ്രസിഡന്റ് ഫാസിൽ വട്ടൊളി, സെക്രട്ടറി അലൻ ഐസക്ക്,ട്രഷറർ നിധീഷ് ചന്ദ്രൻ…

Read More

നിർമാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങി നടൻ സൈജു കുറുപ്പ്. ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ് ചുവടുവെപ്പ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നത്. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതുക്കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. സൈജു കുറുപ്പ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനോടൊപ്പം സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ്…

Read More

കണ്ണൂർ: കോൺ​ഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇന്നലെയാണ് ഷമാ മുഹമ്മദ് രം​ഗത്തെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു.

Read More