- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
Author: Starvision News Desk
കല്‍പ്പറ്റ: സുൽത്താൻ ബത്തേരിയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ബത്തേരി ടൗണിലെ മലബാർ ഹോട്ടൽ, എം.ഇ.എസ്.കാന്‍റീൻ, ബത്തേരി അസംപ്ഷൻ ഡിഅഡിക്ഷൻ സെൻ്റർ കാന്‍റീൻ, ബീനാച്ചി ടൗണിലെ ഷാർജ ഹോട്ടൽ, ദൊട്ടപ്പൻകുളത്തെ ഗ്രാൻ്റ് ഐറിസ്, കൊളഗപ്പാറ വയനാട് ഹിൽ സ്യൂട്ട്, കോട്ടക്കുന്ന് സൽക്കാര മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അസംപ്ഷൻ ജംഗ്ഷനിലെ എംഎം മെസിന് നോട്ടീസും നൽകി. വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ. ഇന്നലെ മാനന്തവാടിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.
കോട്ടയം: നാഗമ്പടത്ത് കടയില്‍ വില്പനയ്‌ക്കെത്തിച്ച തത്ത കുഞ്ഞുങ്ങളെ വനം വകുപ്പ് പിടികൂടി. കോട്ടയം ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടാഴ്ച മാത്രം പ്രായമുള്ള 11 തത്ത കുഞ്ഞുങ്ങളെയാണ് കടയില്‍ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത്. കോട്ടയം പാറമ്പുഴയിലെ വനംവകുപ്പ് ഓഫീസ് (ആരണ്യ ഭവന്‍) ജീവനക്കാരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഇവ. പറക്കാനാവുന്നത് വരെ വനംവകുപ്പ് ഇവയെ സംരക്ഷിക്കുംnon-bailable offenseകളെ വില്‍ക്കുന്നതും വളര്‍ത്തുന്നതും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കുറ്റമാണ്.
കോവളം: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പിൽ ആമ്പൽക്കുളം ഹബീബീയ ബയത്തിൽ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. മൊബൈൽ ഫോണിലൂടെയായിരുന്നു ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ നഗ്നഫോട്ടോകളെടുത്തശേഷം ഫോണിലയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ മാരായ പ്രദീപ്, അനിൽകുമാർ, എ.എസ്.ഐ.മാരായ മൈന, ശ്രീകുമാർ, സീനിയർ സി.പി.ഒ. ഗിരികുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നെറ്റിയില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ. തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. വീട്ടില്‍വെച്ച് കാലുതെന്നിവീണ് ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവില്‍ കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ എക്സിൽ പങ്കുവെച്ച ചിത്രത്തിൽ മമതയുടെ നെറ്റിയിൽ മുറിവേറ്റതായും രക്തം ഒഴുകുന്നതായും കാണാം.
ഒരുനൂറ്റാണ്ടുമുമ്പ് കന്നിയാത്രയയില്‍ കടലില്‍ മറഞ്ഞ ടൈറ്റാനിക്കിന് പുനര്‍ജനനം. ഓസ്‌ട്രേലിയന്‍ ഖനിവ്യവസായി ക്ലൈവ് പാല്‍മറുടെ ബ്ലൂ സ്റ്റാര്‍ലൈന്‍ കമ്പനിയാണ് പഴയ ടൈറ്റാനിക്കിന്റെ അതേ മാതൃകയില്‍ പുതിയതു പണിയുന്നത്. ടൈറ്റാനിക്-2ന്റെ രൂപരേഖ പാല്‍മര്‍ ബുധനാഴ്ച പുറത്തുവിട്ടു. ആദ്യ ടൈറ്റാനിക്കിലെ അതേപോലെയാകും കപ്പലിന്റെ ഉള്‍ഭാഗം. ഒമ്പതുനിലകള്‍, 2,435 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, 1912-ല്‍ മുങ്ങിപ്പോയ ടൈറ്റാനിക്കിലുണ്ടായിരുന്ന പോലെയുള്ള പടിക്കെട്ട് എന്നിവയൊക്കെ ടൈറ്റാനിക്-2-ലുണ്ടാകും. പഴമയുടെ തനിമയും 21-ാം നൂറ്റാണ്ടിന്റെ സുരക്ഷാസംവിധാനവും കോര്‍ത്തിണക്കിയ കപ്പലാകും ഇതെന്ന് പാല്‍മര്‍ പറഞ്ഞു. അടുത്തവര്‍ഷം പണിതുടങ്ങും. അക്കൊല്ലം ജൂണില്‍ ടൈറ്റാനിക്കിന്റെ കന്നിയാത്രാപാതയായ സതാംപ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് ടൈറ്റാനിക്-2 ആദ്യയാത്ര നടത്തും. 2012-ലാണ് പാല്‍മര്‍ ടൈറ്റാനിക് 2 നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2027 ജൂണില്‍ പുതിയ ടൈറ്റാനിക്ക് നീറ്റിലിറങ്ങുമെന്ന് ബ്ലൂ സ്റ്റാര്‍ലൈന്‍ വ്യക്തമാക്കി. ‘അപ്രതീക്ഷിതമായ വന്നുചേര്‍ന്ന പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ടൈറ്റാനിക്കിന് രണ്ടിന് ജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ പുനരാരംഭിച്ചതായി സന്തോഷത്തോടെ അറിയിക്കട്ടെ. തീര്‍ച്ചയായും ആദ്യത്തെ ടൈറ്റാനിക്കിനെക്കാള്‍ മഹത്തായ ഒരു കപ്പലായിരിക്കും ഇത്’- ക്ലൈവ് പാല്‍മര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍…
കൊച്ചി: പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജന്‍ഡയുടെ ഭാഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചുപറയാനുള്ളത്. ഈ നിലപാട് എല്ലാതരത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധവും ജനങ്ങളുടെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് നിയമം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണിത്. വിഭജനരാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിഎഎ എല്ലാ അര്‍ഥത്തിലും ഇന്ത്യ എന്ന ആശയത്തിനുള്ള വെല്ലുവിളിയാണ്. ഇസ്ലാം മതവിശ്വാസികള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നു. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിര്‍ണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറംന്തള്ളലിന്റെ രാഷ്ട്രീയമാണിത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മമാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്കുപകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറുകളില്‍നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മംകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതത്തെ അടിസ്ഥാനപ്പെടുത്തിയ പൗരത്വസങ്കല്‍പ്പം രാജ്യത്തിന്റെ ഭരണഘടനയിലുള്ളതല്ല.…
തിരുവനന്തപുരം : വേനൽച്ചൂടിൽ ഉരുകുന്ന കേരളത്തിന് ഒടുവിൽ ആശ്വാസവാർത്ത എത്തുന്നു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.അതേസമയം മാർച്ച് 14 മുതൽ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ,…
തിരുവനന്തപുരം: 2023-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ ക്ഷണിക്കുന്നു. കഥാ ചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ്സ് ചിത്രം, കുട്ടികളുടെ ചിത്രം,ഒടിടി ചിത്രം,സിനിമയെ സംബന്ധിച്ചുള്ള പുസ്തകം,ലേഖനം,സിനിമാ കഥ,സിനിമയെ സംബന്ധിച്ച ഫോട്ടോ, പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും. സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡിന് അയയ്ക്കാത്ത മുൻ വർഷങ്ങളിലെ ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പടുത്തി അവാർഡിന് പരിഗണിക്കുന്നതാണ്. അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായി Satyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ +91 81390 56234,+91 95670 99468,+91 99951 30085 എന്ന നമ്പറിലേയ്ക്കോ ബന്ധപ്പെടുക.അപേക്ഷകൾ ലഭിക്കേണ്ട അവസാനം തിയതീ25 മാർച്ച് 2024.
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സുതാര്യത ഉറപ്പാക്കാനും വികസനത്തിനും ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതിലൂടെ സാധിക്കുമെന്നും 2029ൽ ഇത് പ്രാവർത്തികമാക്കാമെന്നും രാംനാഥ് കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാഷ്ട്രപതി ഭവനിലെത്തിയ സമിതി റിപ്പോർട്ട് നൽകിയത്. എട്ട് വാല്യങ്ങളുള്ള റിപ്പോർട്ടിൽ 18,626 പേജുകളാണുള്ളത്. ലോക്‌സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകണമെന്ന് സമിതി ശുപാർശ ചെയ്തു. ആദ്യഘട്ടത്തിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടത്തിൽ 100 ദിവസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താം. തൂക്കുസഭ വരികയോ, അവിശ്വാസ പ്രമേയം പാസാവുകയോ ചെയ്താൽ, ശേഷിക്കുന്ന അഞ്ച് വർഷത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.2024-ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്സഭയുടെ കാലാവധി…
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്. മരിച്ച വിധികർത്താവ് ഷാജിയാണ് ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകർ രണ്ടും മൂന്നും പ്രതികളാണ്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിധി കർത്താവായ ഷാജി രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി. പ്രതികൾ പരിശീലിപ്പിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകി. പ്രതികൾ കേരള സർവകലാശാല യോടും വിദ്യാർത്ഥികളോടും കുറ്റകരമായ വിശ്വാസവഞ്ചന ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് നൃത്ത അധ്യാപകരുടെ ആരോപണം. പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമിനാണ്. വിധികർത്താവിന് തങ്ങൾ കോഴ നൽകിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും അധ്യാപകർ പറയുന്നു.…