- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല്‍ ബഹര്‍ന അന്തരിച്ചു
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
Author: Starvision News Desk
ബപട്‌ല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലയിലെ ചിരാല റൂറൽ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഗ്രാമവാസികളായ ദേവരകൊണ്ട വിജയ് (26), കരംകി മഹേഷ് (22), ദേവരകൊണ്ട ശ്രീകാന്ത് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് എസ്പി വകുൽ ജിൻഡാൽ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ റെയിൽവേ ട്രാക്കിനു സമീപത്തു വച്ചാണ് ക്രൂരകൃത്യം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ 21കാരിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ബപട്‌ലയിലെ വോദരേവിലുള്ള റസ്റ്ററന്റിനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുൻപും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്പി വകുൽ ജിൻഡാൽ പറഞ്ഞു. തയ്യൽക്കാരിയായ യുവതി വെള്ളിയാഴ്ച പുലർച്ചെ 5:30ഓടെയാണ് വീട്ടിൽ നിന്നു പോയത്. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തൃശൂർ∙ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ മാളയിലാണ് സംഭവം. വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഒൻപതോടെയാണ് സംഭവം. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ഹരാരെ: സിംബാബ്‌വെയിൽ നടന്ന പതിനഞ്ചാമത് ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) സൈനിക ഗോൾഫ് ടീം സീനിയർ വിഭാഗത്തിനായുള്ള വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ടീം മത്സരങ്ങളിൽ മൂന്നാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകൾക്കെതിരെ മത്സരിച്ച ബി.ഡി.എഫിന് ഇത് പുതിയ റെക്കോർഡാണ്. സീനിയർ വിഭാഗത്തിലെ വ്യക്തിഗത മത്സരങ്ങളിൽ ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടിയ സർജൻ്റ് സുൽത്താൻ അബ്ദുല്ല അൽ ഹകം ഒന്നാം സ്ഥാനവും ഫസ്റ്റ് വാറൻ്റ് ഓഫീസർ നാസർ യാക്കൂബ് സാലിഹ് രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി. ഇതേ വിഭാഗത്തിൽ ബി.ഡി.എഫ്. ടീം മൂന്നാം സ്ഥാനവും ടീം തലത്തിൽ വെങ്കല മെഡലും നേടി. കായിക മേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന പിന്തുണയുടെയും കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിലുള്ള ബി.ഡി.എഫിൻ്റെ പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ബി.ഡി.എഫ്. കമാൻഡർ ഇൻ ചീഫ്…
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി. അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി. വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. കേൽക്കർ മുഖ്യപ്രഭാഷണം നടത്തും. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി, ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്ക്), ടെക്നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ തുടങ്ങിയവർ സംസാരിക്കും. ഐ.സി.ടി. അക്കാദമി സി.ഇ.ഓ. മുരളീധരൻ മന്നിങ്കൽ സ്വാഗതം ആശംസിക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവരുമായി നൈപുണ്യ…
മനാമ: പ്രായം വെറും കടലാസിലെ അക്കങ്ങളാണെന്നും യഥാർത്ഥ യുവത്വം മനസ്സിലാണെന്നും ഒന്നുകൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വയോധികരും മധ്യവയസ്കരും യുവാക്കളും കുട്ടികളും കളിക്കളത്തിൽ നിറഞ്ഞാടി അൽ മന്നായിസെന്റർ ഒരുക്കിയ ഈദ് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി. സിൻജ് അൽ ഇത്തിഹാദ് സ്പോർട്സ് ക്ളബ്ബ് ഗ്രൗണ്ടിൽ ഫുട്‌ബോൾ, ഷൂട്ടൗട്ട്, ഓട്ടം, നടത്തം എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ നിരവധിപേർ മാറ്റുരച്ചു. 8 ടീമുകൾ പങ്കെടുത്ത കാല്പന്തുകളിയിൽ ഹിദ്ദ് ചാമ്പ്യന്മാരായി. 45 പേരിലധികം പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ ഹംസ അമേത്ത് എല്ലാ റൗണ്ടിലും മുന്നിലെത്തി മെഡൽ കരസ്ഥമാക്കി. ഏറെ ആവേശകരമായ വടം വലി മത്സരത്തിൽ മുഹറഖ്, ഹൂറ, മനാമ, ഹിദ്ദ് , ഈസ ടൗൺ, റഫ, ഉമ്മുൽ ഹസം എന്നിവിടങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരച്ചതിൽ മുഹറഖ്, ഉമ്മുൽ ഹസം, മനാമ എന്നിവർ ജേതാക്കളായി. സ്ത്രീകൾക്ക് ഇൻഡോർ മത്സരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഔട്ട്ഡോർ മത്സരങ്ങളുമായിരുന്നു സംഘടിപ്പിച്ചത് . വിജയികളായവർക്ക് മെഡലുകളും ഈദ് സ്‌പെഷ്യൽ ഗിഫ്റ്റ് ഹാമ്പറായി 9 കുടുംബങ്ങൾക്ക് നറുക്കെടുപ്പിലൂടെ…
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 21 വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും, റവ. ഫാ. എൽദോസ് ജോയിയുടെയും പ്രധാന കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ പി. ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്, എൽദോ ഏലിയാസ് പാലയിൽ, പോൾ എ റ്റി , സോനു ഡാനിയേൽ സാം, റെൻസി തോമസ്, സന്തോഷ് ആൻഡ്രൂസ് ഐസക് എന്നിവർ ചേർന്ന് നേതൃത്വം നൽകി. ജൂലൈ 25,26,27 തീയതികളിൽ വൈകിട്ട് 7:30 മുതൽ റവ. ഫാ. അതുൽ ചെറിയാൻ കുമ്പളാമ്പുഴയിൽ നയിക്കുന്ന കൺവൻഷനും, പ്രധാന പെരുന്നാൾ ദിനമായ 28/06/2024 വെള്ളിയാഴ്ച്ച വൈകുന്നേരം…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേര് രക്തം നൽകി. ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്സുരേഷ് പുത്തൻ വിളയിൽ, ജോയിൻറ് സെക്രട്ടറി, ധന്യ വിനയൻ, നിതിൻശ്രീനിവാസ്, സുനിൽ മനവളപ്പിൽ, വിനീത വിജയൻ (ക്യാമ്പ് കോർഡിനേറ്റർസ്), അശ്വിൻ രവീന്ദ്രൻ, (മീഡിയ വിങ്ങ് കൺവീനർ), ഫിലിപ്പ് വർഗീസ്, അസിസ് പള്ളം, സെന്തിൽ കുമാർ, ശ്രീജ ശ്രീധരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ് (കോർഡിനേറ്റെഴ്സ്), വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡണ്ട് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, കോർഡിനേറ്റർ ശ്രീജിത്ത് ഫറൂക്ക്, ഹെൽത്ത് ഫോറം കൺവീനർ ഷാരോൺ പ്രതീഷ്, നെൽസൺ വർഗീസ്,…
കൊച്ചി: ‘‘ചതുപ്പു സ്ഥലം കെഎസ്ആർടിസിയുടെ തലയിൽ വച്ചിട്ട് സിറ്റിയിലെ സ്ഥലം കൊടുക്കാൻ പറ്റില്ല’’, എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽക്കണ്ടു മനസ്സിലാക്കിയ ശേഷം ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞത് ഇങ്ങനെ. കാരിക്കാമുറിയിലുള്ള കെഎസ്ആർടിസിയുടെ മൂന്നേക്കർ സ്ഥലത്ത് കൊച്ചിൻ സ്റ്റാർട്ട് മിഷൻ ലിമിറ്റഡും വൈറ്റില മൊബിലിറ്റി ഹബ്ബും ചേർന്ന് കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കായുള്ള സ്റ്റാൻഡ് നിർമിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിട്ടുകൊടുക്കുന്ന സ്ഥലത്തിനു പകരമായി മൊബിലിറ്റി ഹബ്ബിൽ കെഎസ്ആർടിസിക്ക് തരാമെന്ന് പറഞ്ഞ സ്ഥലമാണ് ചതുപ്പെന്ന് ഗണേഷ് കുമാർ വിശേഷിപ്പിച്ചത്. വേറൊരു സ്ഥലം തരാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലുള്ള ബസ് സ്റ്റാന്‍ഡാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസിയുടേത്. ഒരു മഴ പെയ്താൽ സ്റ്റാൻഡ് വെള്ളത്തിലാകും. കെട്ടിടം എപ്പോൾ വേണമെങ്കിലും താഴെപ്പോകാവുന്ന നില. മൂത്രപ്പുരയ്ക്ക് സമീപത്തുകൂടി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. സ്ഥലം എംപി ഹൈബി ഈഡനും എംഎൽഎ ടി.ജെ.വിനോദിനുമൊപ്പം ഒരു മണിക്കൂറിലേറെ…
മനാമ: ബഹ്റൈൻ ജനറൽ സ്പോർട്ട്സ് അതോറിറ്റിയുടെ സഹകരണത്തോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ‘യോഗ തനിക്കും സമൂഹത്തിനും’ എന്ന വിഷയത്തിൽ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ നൂറുകണക്കിന് യോഗാപ്രേമികൾ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ യോഗ അവാർഡിനുള്ള മത്സരത്തിലും ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗ വിത്ത് ഫാമിലി വീഡിയോ മത്സരത്തിലും പങ്കെടുക്കണമെന്ന് യോഗാപ്രേമികളോട് എംബസി അഭ്യർത്ഥിച്ചു.
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്. ആലപ്പുഴ സ്വദേശി ഷൊര്‍ണൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി സ്‌റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതില്‍ ചത്ത തവളയെ കാണുകയും യാത്രക്കാരന്‍ പരാതി നല്‍കുകയുമായിരുന്നു.