- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു
- ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍
Author: Starvision News Desk
സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു.പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല.കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ. സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി. കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു തിരിച്ചടി നേരിട്ടത് ആണ് ഇതിനു കാരണം കേരളക്കാരുടെത് ശുദ്ധ മനസാണ് . രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. ഇത്തവണ കോൺഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതു പക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടായിരുന്നില്ല.വയനാടിന്‍റെ ജീവൽ പ്രശ്നങ്ങളിൽ ഒന്നും രാഹുൽ ഇടപെട്ടില്ല.ലോക്സഭയിൽ ഉന്നയിക്കാൻ പോലും രാഹുൽ തയ്യാറായില്ല. പൗരത്വനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിലെ എംപി എന്തെങ്കിലും പറഞ്ഞോ?അന്നത്തെ പ്രതിഷേധങ്ങളിൽ രാഹുലിനെക്കാൾ കൂടുതൽ ആനി രാജ രംഗത്ത് ഉണ്ടായിരുന്നു.ജനങ്ങൾക്ക് കുറ്റബോധം…
വാഹനാപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് താരം. സ്കൂട്ടറിൽ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയൽ താരം ഗോപിക അനിലാണ് അപകടവാർത്തയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിൽ ജീവന് വേണ്ടി പോരാടുകയാണ് അവൾ. ആശുപത്റിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങൾക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ആശുപത്റി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങൾക്ക് പറ്റുന്ന രീതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും. ഗോപിക അനിൽ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.
നാദാപുരം: വിലങ്ങാട് പുഴയോരത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) ആണ് വിലങ്ങാട് വാളൂക്ക് പുഴയിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹത്തില്‍ പരുക്കുകളുണ്ട്. ഭർത്താവ്: പരേതനായ മോഹൻ (വിലങ്ങാട് കെട്ടിൽ കോളനി). ഭർത്താവ് മരിച്ച ശേഷം സോണിയ വയനാട്ടിൽ ആയിരുന്നു താമസം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്‍ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ. സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴു ഘട്ടമായി നടത്തുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ…
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും മകളെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജീവ് വരികൂ (51), ഭാര്യ ശില്‍പ കോത (47) മകള്‍ മഹെക് വരികൂ (16) എന്നിവരെയാണു ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് ഏഴിനു നടന്ന സംഭവത്തില്‍ ഇന്നലെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീട്ടിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണു മരണം. എന്നാല്‍ സ്വാഭാവിക തീപിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. പതിനഞ്ചു വര്‍ഷത്തോളമായി ഇവര്‍ ഇവിടെയാണു താമസിക്കുന്നതെന്നും ഇതുവരെയും ഒരു പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും അയല്‍വാസികളെ ഉദ്ധരിച്ചുകൊണ്ട് സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീയണച്ചശേഷമാണ് മൂന്നു മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങളോ വിഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകനായ രാജീവ് വരികു, 2016 വരെ ടൊറന്റോ പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു.…
പാലക്കാട്: പാലക്കാട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 63കാരന് 83 വർഷം കഠിന തടവ്. കള്ളകുറിച്ചി സ്വദേശി അൻപിനാണ് 83 വർഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. 2022ൽ ഷൊർണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.
തിരുവനന്തപുരം: റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍ വരിക. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിയുണ്ട്. ആകെ സബ്‌സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും (എൻഐസി) ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
മുവാറ്റുപുഴ : ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയാണ് ജിപിസി. കഴിഞ്ഞ നാല് വർഷമായി സജീവമായി സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, ആതുര സേവന രംഗത്ത് സംഘടന സജീവമായ ഇടപെടൽ നടത്തുന്നു. കേരളത്തിൽ തന്നെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെയൊരു സംവിധാനമൊള്ളൂ. മുൻ പ്രസിഡന്റ് ജോബി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് : ബേസിൽ നെല്ലിമറ്റം (ബഹ്‌റൈൻ) ജനറൽ സെക്രട്ടറി(സംഘടന ചുമതല) റ്റോബിൻ റോയ് (ദുബായ്, യു എ ഇ ) ട്രഷറർ : ജോബി ജോർജ് (സൗദി അറേബ്യ)രക്ഷാധികാരി :ജോബി കുര്യാക്കോസ് (അൽഐൻ, യുഎഇ )വൈസ് പ്രസിഡന്റുമാരായി ജോജോ ജോർജ് (സൗദി അറേബ്യ ), ജോമി ജോസ് കോട്ടൂർ (അയർലണ്ട്)ജനറൽ സെക്രട്ടറിമാരായി ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ ),ജിയോ ബേബി (യുഎഇ) ജോയിന്റ് ട്രഷറർ:അജീഷ് ചെറുവട്ടൂർ (സൗദി അറേബ്യ ),ചാരിറ്റി വിംഗ്…