Author: Starvision News Desk

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ ഓപ്പറേഷനില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വര്‍ഗീഷ്, മാഗ്തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.തിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനായി മാവോയിസ്റ്റുകള്‍ പ്രാണ്‍ഹിത നദി കടന്ന് ഗഡ്ചറോളിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്. ഗഡ്‌ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി–60യുടെ ഒന്നിലധികം സംഘങ്ങളെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്. കൊലമാർക പർവതത്തിൽ ചൊവ്വാഴ്ച രാവിലെ സി–60 സംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ് മാവോവാദികൾ ഇവർക്കെതിരെ നിറയൊഴിച്ചത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുന്നവർക്ക് 36 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. എ.കെ.47 തോക്കും നാടന്‍ തോക്കുകളും ലഘുലേഖകളും കണ്ടെടുത്തു.

Read More

ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. മന്ത്രി കെ രാധാകൃഷ്ണൻ ജനങ്ങളെ സഹായിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഉന്നത വിജയം നൽകണമെന്നും കലാമണ്ഡലം ഗോപി വിഡിയോയിലൂടെ അഭ്യർത്ഥിച്ചു. കലാമണ്ഡലത്തിന് എല്ലാ സഹായവും നൽകി. കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്നു. കഥകളിക്കാരൻ രാഷ്ട്രീയം പറഞ്ഞതല്ല. കെ രാധാകൃഷ്ണൻ നല്ല സുഹൃത്താണ്. എന്നും അങ്ങനെ ആയിരിക്കുമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. സുരേഷ് ഗോപിയ്ക്കായി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ പല വിഐപികളും ശ്രമിച്ചെന്ന മകൻ രഘു ഗുരുകൃപയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും ഇത് വലിയ ചർച്ചയായി. ബിജെപിക്കും കോൺഗ്രസിനും വേണ്ടി ആരും വീട്ടിൽ കയറരുതെന്ന് ഉൾപ്പെടെ സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചർച്ചകൾ ചൂടുപിടിച്ചതോടെ രഘു പിൻവലിച്ചിരിക്കുന്നത്. തന്റെ കുടുംബവുമായി അടുപ്പമുള്ള ഒരു പ്രശസ്ത ഡോക്ടർ സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു രഘു ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കുകയെന്നും സൂചിപ്പിച്ചുകൊണ്ടുള്ള…

Read More

വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ പോലീസ് തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പനമരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശ്ശൂരില്‍ ഉണ്ടെന്ന് മനസിലായതോടെ വയനാട് ജില്ലാ പോലീസ് മേധാവി തൃശ്ശൂര്‍ സിറ്റി പോലീസുമായി സംസാരിച്ചു. തുടര്‍ന്ന് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു. പനമരത്തുനിന്നും വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് തങ്കമ്മയ്ക്കും വിനോദിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന പോലീസ് സംശയത്തെത്തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.…

Read More

കൽപ്പറ്റ: പനമരം നടവയലിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നടവയൽ പതിരിയമ്പം മേലെ കോളനിയിൽ ബൊമ്മൻ- ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീടിനു സമീപത്തു വച്ചാണ് രാജുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ശരീരം മുഴുവൻ കുത്തേറ്റ രാജുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണു മരണം.

Read More

പാറശ്ശാല: ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി വശത്തേക്ക് തിരിയാനായി വാഹനം നിര്‍ത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ ആറു പവന്റെ മാല പൊട്ടിച്ചെടുത്തത്. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായ വിരാലി ചെറിയകണ്ണുകുഴി വീട്ടില്‍ ലിജിദാസി(31)ന്റെ മാലയാണ് നടുറോഡില്‍വെച്ച് മോഷ്ടാക്കള്‍ കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നെയ്യാറ്റിന്‍കര പ്ലാമൂട്ടുകട പുഴുക്കുന്ന് റോഡിലാണ് സംഭവം. ഉച്ചയ്ക്ക് പതിനൊന്നര മണിയോട് കൂടി ഡ്രൈവിങ് സ്‌കൂളില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ലിജി. പ്ലാമൂട്ടുക്കടയില്‍ നിന്ന് പൂഴിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ റോഡിന് എതിര്‍ വശത്തേക്ക് പോകുന്നതിനായി റോഡരുകില്‍ സ്‌കൂട്ടര്‍ ഒതുക്കി പിന്നാലെ വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. ലിജിയെ പിന്തുടര്‍ന്നെത്തിയ മോഷണസംഘത്തിന്റെ ബൈക്കില്‍ പിന്നില്‍ ഇരിക്കുകയായിരുന്ന കറുത്ത ഷര്‍ട്ട് ധരിച്ച യുവാവ് വണ്ടിയില്‍നിന്ന് വേഗത്തില്‍ ചാടിയിറങ്ങി ലിജിയുടെ മാലയില്‍ കടന്ന് പിടിക്കുകയായിരുന്നു. അക്രമിയില്‍ നിന്ന് കുതറിമാറുവാന്‍ ശ്രമിച്ച ലിജിയെ ആക്രമിച്ച് തറയില്‍ തള്ളിയിട്ടശേഷം അക്രമികള്‍ മാലയുമായി കടന്ന് കളയുകയായിരുന്നു. കവര്‍ച്ചയുടെ സിസിടിവി…

Read More

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ വേഗത്തിലാക്കുന്നത്. കേസുകള്‍ പിൻവലിക്കണമെന്നു മുസ്‍ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനു 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്നു സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ചു ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി നിർദേശിച്ചു. സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുൻപത്തെ കണക്കനുസരിച്ച് 114…

Read More

കാസർകോട്: ചാലിങ്കാൽ ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർഥികൾ അടക്കം 20 ഓളം പേർക്ക് പരുക്കേറ്റു. മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂർ പെരിയ പഞ്ചായത് ഓഫീസിന് സമീപമായിരുന്നു അപകടം. മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്.  ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾ ബൂത് സ്ഥാപിക്കുന്നതിനായി ചാലിങ്കാൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് പുറത്തെടുത്തത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Read More

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ ഇന്ത്യന്‍ നാവികസേന ഇന്ത്യയിലെത്തിച്ചു വിചാരണ ചെയ്യും. കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി നിയമപ്രകാരമാകും കൊള്ളക്കാരെ വിചാരണ ചെയ്യുക. സാധാരണയായി, പിടികൂടുന്ന കൊള്ളക്കാരില്‍നിന്ന് ആയുധം പിടിച്ചെടുത്ത ശേഷം വിട്ടയയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികസേനയ്ക്കു നേരെ തിരിച്ചു വെടിവച്ചിരുന്നു. ഇവരെ വിട്ടയച്ചാല്‍ വീണ്ടും സംഘം ചേര്‍ന്നു കപ്പലുകള്‍ തട്ടിയെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബറില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മാള്‍ട്ടീസ് ചരക്കു കപ്പലായ ‘എംവി റൂവന്‍’ ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികകേന വീണ്ടെടുത്തത്. കപ്പലിലെ 17 ജീവനക്കാരെ മോചിപ്പിച്ചിരുന്നു. ഐഎന്‍എസ് കൊല്‍ക്കത്തയാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്. മറൈന്‍ കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷനിടെ കടല്‍ക്കൊള്ളക്കാര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡ്രോണ്‍ തകര്‍ന്നിരുന്നു. — SpokespersonNavy (@indiannavy) March 17, 2024 ഇന്ത്യന്‍ തീരുത്തുനിന്ന് 2600 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ 40 മണിക്കൂര്‍ നീണ്ട…

Read More

അടിമാലി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പടയപ്പയെന്ന കാട്ടാന വഴിയോരത്തെ കടകൾ തകർത്തു. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേവികുളത്തും ആനക്കൂട്ടം കടകള്‍ തകര്‍ത്തു. ദേവികുളം മിഡില്‍ ഡിവിഷനിലെ കടകളാണ് തകര്‍ത്തത്. ആറ് ആനകളാണ് ആക്രമണം നടത്തിയത്. ഇന്നലെയും മൂന്നാറിൽ പടയപ്പയുടെ ആക്രമണം അരങ്ങേറിയിരുന്നു. മാട്ടുപ്പെട്ടി ഡാമിന് സമീപം വഴിയോരക്കട തകര്‍ത്ത കാട്ടുകൊമ്പന്‍ കടയ്ക്കുള്ളിലെ സാധനങ്ങളും തിന്നു. രാവിലെ ആറരയോടെയെത്തിയ പടയപ്പ കരിക്ക് കച്ചവടം ചെയ്യുന്ന കടയാണ് തകര്‍ത്തത്. അരമണിക്കൂറോളം റോഡില്‍ ഗതാഗത തടസമുണ്ടാക്കിയ ശേഷമാണ് വഴിയില്‍ നിന്നും മാറിയത്.

Read More

പേരാമ്പ്ര: വാളൂരില്‍ കുറുങ്കുടിമീത്തല്‍ അനു (അംബിക-26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മോഷണത്തിനിടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ അന്തസ്സംസ്ഥാന കുറ്റവാളി മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (48) പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തു. കൊണ്ടോട്ടിയില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കൊണ്ടോട്ടി കോളനി റോഡിലെ ചുണ്ടക്കാട് അബൂബക്കറിനെയും (52) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. റൂറല്‍ എസ്.പി. അരവിന്ദ് സുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതിയെ അറസ്റ്റുചെയ്യാനായി. വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണവും ബലാത്സംഗവുമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുജീബ് റഹ്‌മാന്‍. അവസാനകേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊലപാതകം നടത്തിയത്. അന്തസ്സംസ്ഥാന വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ സഹായിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണം കവരുന്നത് മുജീബിന്റെ സ്ഥിരംരീതിയാണ്. കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍…

Read More