Author: Starvision News Desk

തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു. വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി വരുന്ന പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കും. ലിം​ഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോ​ദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമയുടെ അധിക്ഷേപ…

Read More

മനാമ: ക്യാപിറ്റൽ ഗവർണർ ആദരണീയ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ ക്യാപിറ്റൽ ഗവർണേറ്റ് എല്ലാ വർഷവും നടപ്പിലാക്കുന്ന അർഹതപ്പെട്ടവർക്കുള്ള സഹായമായ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ അംഗീകൃത സേവന വളണ്ടിയർ കൂട്ടായ്മക്ക് ക്യാപിറ്റൽ ഗവർണറ്റിൽ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ വെച്ച് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ& ഫോളോഅപ് മേധാവി യൂസഫ് യാഖൂബ് ലോറി ബി എം ബി എഫ് രക്ഷാധികാരി ബഷീർ അമ്പലായിക്ക് വൺ ബഹ്‌റൈൻ സാരഥി.ആൻ്റണി പൗലോസ് ബി കെ എസ് എഫ് വളണ്ടിയർ ന്മാരായ അജീഷ് കെ.വി. സലീം മമ്പ്ര, മനോജ് വടകര, ലെത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, ബഷീർ കുമരനെല്ലൂർ എന്നിവരുടെ സാനിധ്യത്തിൽ ആദ്യഘട്ട കിറ്റുകൾ കൈമാറി. കോവിഡാനന്തരവും ശേഷ വർഷങ്ങളിലും ബഹ്റൈൻ്റെ വിവിധ മേഘലയിലുള്ള അർഹതപ്പെട്ട സ്വദേശി വിദേശികൾക്കിടയിൽ ആയിരക്കണക്കിന് കിറ്റുകൾ വിതരണം ചെയ്ത് ബഹ്റൈൻ ജന സമൂഹത്തിൽ ഏറെ പ്രശംസ പിടിച്ച് പറ്റിയ…

Read More

മനാമ: കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹ നോമ്പ് തുറയാണിത്. കഴിഞ്ഞ റമദാനിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ഗ്രാൻഡ് ഇഫ്താറുകളിൽ ഏഴായിരത്തോളം പേർ പങ്കെടുത്തിരുന്നു. ബഹ്‌റൈൻന്റെ ചരിത്രത്തിലെ പ്രവാസി സംഘടനകളുടെ സമൂഹ നോമ്പ് തുറകളിലെ സർവകാല റെക്കോർഡ് ആയിരുന്നു ഇത്. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യതിഥി ആയി പങ്കെടുക്കും. സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്‌റൈനിലെ മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മലയാളി സംഘടന ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഇഫ്താറിൽ പങ്കെടുക്കും. ഗ്രാൻഡ് ഇഫ്താർ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയായതായി കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്നും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു. സംസ്ഥാന…

Read More

മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കാര വിഷയാവതരണം നിർവഹിച്ച ചടങ്ങിൽ ചാപ്റ്റർ ചാരിറ്റി വിങ് ചെയർമാൻ ഹാരിസ് പഴയങ്ങാടി സിഎച് സെന്റർ പരിയാരം പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ വച്ച് ഹാരിസ് പഴയങ്ങാടി,സജീർ ,നിസാർ ഗുഡ് ലക്ക് എന്നിവരും കെഎംസിസി പയ്യന്നൂർ മണ്ഡലം കമ്മറ്റിയും സഹായ ഫണ്ട് പ്രഖ്യാപിച്ചു . ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ചാപ്റ്റർ മുൻ പ്രസിഡന്റ് ഇസ്മായിൽ പയ്യന്നൂർ, ജില്ല – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ചാപ്റ്റർ സെക്രെട്ടറി ലത്തീഫ് പൂമംഗലം സ്വാഗതവും നൂറുദ്ധീൻ മാട്ടൂൽ നന്ദിയും പറഞ്ഞു.

Read More

മനാമ:രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിലെ നിരവധി വാഹനങ്ങളിൽ നിന്ന് പണവും ക്രെഡിറ്റ് കാർഡുകളും മോഷ്ടിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചിരുന്നതായും, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനും അറസ്റ്റുചെയ്യാനും ഇടയാക്കിയെന്നും പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Read More

കൊച്ചി: എറണാകുളം ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള എ കെ ജി റോഡിൽ വച്ച്  നീനുവെന്ന യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന്  ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ജോലിക്ക് പോവുകയായിരുന്ന നീനുവിനെ  രാവിലെയാണ് വഴിയിൽ വച്ച് ഭർത്താവ് ആർഷൽ കത്തികൊണ്ട് കഴുത്തിൽ കുത്തിയത്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിന് ശേഷം പ്രതി നേരിട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു.

Read More

മനാമ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻഷുറൻസ് പരിരക്ഷപദ്ധതികളേയും, വ്യവസായ പദ്ധതികളേയും അടിസ്ഥാനമാക്കി നടത്തിയ പ്രഭാക്ഷണത്തിൽ പ്രവാസം മതിയാക്കി തിരിച്ചു വരുന്ന പ്രവാസികൾക്കായി രാജ്യത്തിൻ്റെ ഏത് ഭാഗത്ത് വേണമെങ്കിലും നടപ്പാക്കാവുന്ന പല പദ്ധതികളേയും സാധ്യതകളേയും പറ്റിയും അദ്ദേഹം അറിവ് പകർന്നു . ഭാരതത്തിലെ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഏകജാലക സംവിധാനം വളരെ കാര്യക്ഷമമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തു നിന്ന് അനേകം മൈൽ ദൂരെ വന്ന് ജോലി ചെയ്യുന്ന പ്രവാസികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സൗഹൃദവ്യവസായ അന്തരീക്ഷം ഉപയോപ്പെടുത്തണം എന്നും പറയുകയുണ്ടായി. ബേങ്കുകൾ ലോൺ നൽകാത്തത് എന്തുകൊണ്ടാണ് എന്ന സദസ്സിലെ ചോദ്യത്തിന്, നമ്മൾ ബാങ്കിനെ ലോൺ സംബന്ധമായി സമീപിക്കുന്ന രീതി ശരിയല്ലെന്നും അതിനുള്ള സംവിധാനങ്ങളും അദ്ദേഹം സദസ്സിനെ പരിചയപ്പെടുത്തി. മുതിർന്ന കുട്ടികൾക്ക് വേണ്ടി സംസ്കൃതി വനിതാവേദി സംഘടിപ്പിച്ച സെമിനാറിൽ പ്രവാസി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയും ഇന്ത്യയിൽ ഇന്ന് നിലവിലുള്ള പുതിയ കോഴ്സുകളെപ്പറ്റിയും , വ്യാസ സിവിൽ സർവ്വീസ് അക്കാദമി മാനേജിങ്ങ് ഡയറക്ടർ…

Read More

മനാമ: ബഹറൈൻ മലയാളി പൊതു സമൂഹത്തിൽ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ സഹോദരങ്ങളും അംഗമായ കുടുംബ സൗഹൃദ വേദി കഴിഞ്ഞ 26 വർഷമായി കലാ- സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാന്നിധ്യമറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ ഈ പ്രാവശ്യവും ഉദാരമതികളുടെ സഹായത്തോടെ സമൂഹ നോമ്പുതുറ നടത്തുവാൻ കഴിഞ്ഞ മാസം 21-ാം തീയ്യതി മുഹറഖ് കപാലം റസ്റ്റോറൻ്റിൽ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയും , സംഘടനയുടെ ചാരിറ്റി കൺവീനറായ ശ്രീ. സയ്ദ് ഹനീഫയെ കൺവീനറായി യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിൻ്റെ പ്രവർത്തനഫലമായി മാർച്ച് 13 ന് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിപുലമായ കമ്മിറ്റി ഉണ്ടാക്കുകയും ഇഫ്താറിൻ്റെ പോസ്റ്റർ ബീ എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് ,സൗഹൃദ വേദി പ്രസിണ്ടൻ്റ് സിബി കൈതാരത്ത് കൈമാറി. സെക്രട്ടറി അജി പി ജോയി ട്രഷറർ ഷാജി പുതുക്കുടി കൺവീനർ സെയ്ദ് ഹനീഫ കോഡിനേറ്റർ : അൻവർ നിലമ്പൂർ,രക്ഷാധികാരി…

Read More