- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
Author: Starvision News Desk
കൽപറ്റ: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് നൽകി ആന്റി റാഗിങ് കമ്മിറ്റി. ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം മാത്രം അന്തിമ റിപ്പോർട്ട് വൈസ് ചാൻസലർക്കു നൽകാനാണു തീരുമാനം. ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദേശം. മുറിയിൽവച്ചു നഗ്നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാർത്ഥൻ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്ക്വാഡിനു മൊഴി നൽകി. പിറന്നാൾ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു സിദ്ധാർഥനെ ഭീഷണിപ്പെടുത്തിയിരുന്നു. കാമ്പസിൽ വളരെ സജീവമായിനിന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം നേരത്തെ…
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത വേദിക്ക് നേരെ ആക്രമണം. റഷ്യൻ മ്യൂസിക് ബാൻഡിന്റെ പെർഫോമൻസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തിൽ 62 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു. ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് സ്ഫോടനവും നടത്തിയിട്ടുണ്ട്. ഇതോടെ ഹാളിന് തീപിടിച്ചു. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക അറിയിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയ്ക്കൊപ്പം നിലനിൽക്കുന്നതായി അറിയിച്ച് രംഗത്തെത്തി. യുഎസ്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയായിരുന്നു ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മട്യാല നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല. ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. ‘‘മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണു ബിജെപിയെന്ന് ഇന്ത്യക്കാർക്കു മാത്രമല്ല ലോകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. റഷ്യയുടെ പാത പിന്തുടരുകയാണു രാജ്യം. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഉത്തര കൊറിയയിലും മുൻപ് ഇങ്ങനെ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യ അതേ പാതയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് ഏകാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിരാകരിക്കപ്പെടും, പ്രതിപക്ഷത്തെ ഇല്ലാതാക്കും. ഞങ്ങളുടെ നാലു നേതാക്കളാണു തെറ്റായ കേസുകളിൽ ഇന്നു…
മനാമ: കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് സംഘടിപ്പിച്ചു. ബഹറിനിലെ പ്രമുഖ മ്യൂറൽ ചിത്രകാരി അഞ്ജലി രാജ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി. വനിതാ വിഭാഗം കൺവീനർ തോമസ് ജോൺ, വനിതാ വിഭാഗം പ്രസിഡന്റ് സിമി ലിയോ, വനിതാ വിഭാഗം ജനറൽ സെക്രട്ടറി റിട്ടു ജെയ്സൺ എന്നിവരുടെ നേതൃത്വത്തിൽ മരിയ ജിബി, ശീതൾ ജിയോ,രചന ബിജു, എൽമി വിൻസെൻ്റ്,ജിഷ വിനു എന്നിവരും മറ്റു വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളും ചിത്രകല വർഷോപ്പ് നിയന്ത്രിച്ചു.
പത്തനംതിട്ട: കോന്നിയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ചെങ്ങറ ഹരിവിലാസത്തിൽ ഹരി-നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇന്നു വൈകുന്നേരം മൂന്നു മണിയോടെയായിരുന്നും സംഭവം. സംഭവസമയത്ത് അപ്പൂപ്പൻ മാത്രമായിരുന്ന സ്ഥലത്തുണ്ടായിരുന്നത്. മാതാപിതാക്കൾ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലിൽ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും.
സുൽത്താൻ ബത്തേരി: കാസർകോട്ടെ വാടകവീട്ടില്‍ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്(51), സുലൈമാൻ(51) എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നുമ ബുധനാഴ്ച വൈകീട്ടാണ് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അബ്ദുൾ റസാഖായിരുന്നു വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ലെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിതവേഗത്തിലെത്തിയ ബൈക്ക് എതിർദിശയിൽ നിന്നുമെത്തിയ ബസ്സിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ അമൽ റോഡിലേക്ക് തെറിച്ചുവീണു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം: തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ വസതിയിലെത്തി. വി എസ്ൻ്റ ഭാര്യ വസുമതി,മകൻ അരുൺകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ ഒപ്പം ഉണ്ടായിരുന്നു.തുടർന്ന് എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി പൊട്ടക്കുഴി എ കെ ജി പാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലും സി.കെ.ചന്ദ്രപ്പൻ ദിനാചരണത്തിൻ്റെ ഭാഗമായി സി പി ഐ സംസ്ഥാന കൗൺസിൽ ആഫീസായ പട്ടം പി എസ് സ്മാരകത്തിൽ നടന്ന അനുസ്മരണ പരിപാടികളിലും പങ്കെടുത്തു.കരിക്കകം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും സ്ഥാനാർത്ഥി പങ്കു കൊണ്ടു. രാവിലെ 10 മണി മുതൽ നേമം മണ്ഡലത്തിൽ പര്യടനം നടത്തി. പൂജപ്പുര എൽബിഎസ്, പരീക്ഷാഭവൻ ശ്രീ ചിത്തിര തിരുനാൾ എഞ്ചിനിയറിംഗ് കോളേജ് ,കെ .എസ് ആർ ടി സി, സെൻട്രൽ വർക്‌സ്, വനിതാ പോളിടെക്നിക്, പാപ്പനംകോട് ജുമ മസ്‌ജിദ്, കാരയ്ക്കാമണ്ഡപം ജുമ മസ്‌ജിദ്, വെള്ളായണി ജുമ മസ്‌ജിദ്, ചിത്രാഞ്ജലി…
കാസർഗോഡ്: എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയെ ഒരു സാമൂഹ്യ മാധ്യമത്തിന് നൽകിയ ഇൻറർവ്യൂവിലൂടെ പരസ്യമായി വിമർശിച്ച പ്രിൻസിപ്പലിനെതിരെ സർക്കാർ എന്തിന് അച്ചടക്ക നടപടിയെടുക്കണമെ ന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നേരത്തെ പ്രിൻസിപ്പൽ എം.എസ്. എഫിനെ വിമർശിച്ചപ്പോൾ സർക്കാർ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. കാസർഗോഡ് ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന ഡോ: രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അന്വേഷണനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീൽ ഹർജ്ജിയിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കവേ ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നി വരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമത്തിൽ പ്രിൻസിപ്പൽ നൽകിയ ഇൻറർവ്യൂ പൂർണ്ണമായും ഓപ്പൺ കോടതിയിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ സർക്കാരിനെതിരെ യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കാസർഗോഡ് ഗവൺമെൻറ് കോളേജ് ക്യാമ്പസ്സിൽ അച്ചടക്കം നടപ്പിലാക്കാൻ ശ്രമിക്കുകയും, മുൻ എസ്എഫ്ഐ…
ന്യൂഡൽഹി: ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റ് നടത്തിയതിനു ശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസിനു മുകളിലുള്ള രണ്ട് വിമാന ജീവനക്കാരുമായി ചില സന്ദർഭങ്ങളിൽ ഒരുമിച്ച് പറക്കുന്നത് കണ്ടെത്തി. ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഫ്ലൈറ്റ് ക്രൂവിന് മതിയായ വിശ്രമം നൽകുന്നതിൽ അടക്കം കുറവുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകൾ, ഓവർലാപ്പിംഗ് ഡ്യൂട്ടി മുതലായവയും ഓഡിറ്റിനിടെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എയർ ഇന്ത്യയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനാലാണ് 80 ലക്ഷം രൂപ പിഴയീടാക്കാൻ തീരുമാനിച്ചതെന്നും ഡിജിസിഎ വ്യക്തമാക്കി. ഇന്ത്യയിലെ…