- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍. കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിൽ മന്ത്രിയായ കേളു വയനാട്ടിലെ മാനന്തവാടി എം.എല്‍.എയാണ്. കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, വി ശിവൻകുട്ടി, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എ എ റഹീം…
മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 80 പേരെയാണ് കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാനന്തവാടി: വയനാട് കേണിച്ചിറയില്‍ വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ രാത്രിയും ഇന്ന് പുലർച്ചെയുമായി കടുവ മൂന്ന് പശുക്കളെ കൊന്നു. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് നാട്ടിലിറങ്ങിയത്. ഇന്നലെ രാത്രി ആദ്യം പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേല്‍ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കല്‍ ബെന്നിയുടെ രണ്ടു പശുക്കളെ പുലര്‍ച്ചെയോടെയും കൊന്നു. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. വെട്ടം പടിഞ്ഞാറേക്കരയിൽ സജിതയെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനുപിന്നാലെ വീട്ടിൽനിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അഖിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് ചർച്ച. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (തിങ്കളാഴ്ച) മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തുന്നത്. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്തി വി ശിവൻകുട്ടി പറഞ്ഞിരുന്നത്.
കാഞ്ഞങ്ങാട്: ‘ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം. ശമ്പളം തരാത്തതിനാല്‍ ഇന്ന് ഊതുന്ന പ്രശ്‌നമില്ല…’ ബ്രത്തലൈസറുമായെത്തിയ ഉദ്യോഗസ്ഥനോട് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ വിനോദ് ജോസഫ് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഊതുന്നില്ലെങ്കില്‍ ബസ് ഓടിക്കേണ്ടേന്ന് ഡിപ്പോ അധികൃതര്‍ നിലപാടെടുത്തതോടെ വിനോദ് ജോസഫ് കുത്തിയിരിപ്പ് സമരം നടത്തി. ഒടുവില്‍ രക്തസമ്മര്‍ദംകൂടി ആസ്പത്രിയിലുമായി. ശനിയാഴ്ച കാഞ്ഞങ്ങാട് ഡിപ്പോയിലാണ് സംഭവം. ചുള്ളിക്കര സ്വദേശിയായ വിനോദ് ജോസഫിന് ശനിയാഴ്ച ഡ്യൂട്ടി കിട്ടിയത് പാണത്തൂര്‍-ഇരിട്ടി റൂട്ടിലാണ്. പതിവ് നടപടിക്രമമെന്ന നിലയില്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍ ബ്രത്തലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ പ്രതിഷേധവും പ്രതികരണവും. ലോഗ്ഷീറ്റ് വാങ്ങി ബസ് തിരിച്ചിട്ട് കണ്ടക്ടറെ കാത്തിരിക്കുമ്പോഴാണ് ബ്രീത്ത് അനലൈസറില്‍ ഊതാത്ത ഡ്രൈവര്‍ക്ക് ഡ്യൂട്ടി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. മാസംതീരാറായിട്ടും പാതിശന്പളമേ കിട്ടിയുള്ളൂ. ഇതില്‍ പ്രതിഷേധിച്ചാണ് ഊതാതിരുന്നതെന്ന് ലോഗ് ഷീറ്റില്‍ ഇദ്ദേഹം എഴുതി. ലോഗ് ഷീറ്റ് തിരികെ വാങ്ങിയ അധികൃതര്‍ ഇദ്ദേഹത്തിന്റെ ഡ്യൂട്ടി മറ്റൊരു ഡ്രൈവര്‍ക്ക് നല്‍കി. രണ്ടരമണിക്കൂറോളം വിനോദ് ജോസഫ് ഡിപ്പോയില്‍ കുത്തിയിരുന്നു. ഇതിനിടെയാണ് രക്തസമ്മര്‍ദംകൂടി ജില്ലാ ആസ്പത്രിയില്‍…
കോഴിക്കോട്: കോഴിക്കോട്ട് യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ അസൗകര്യം മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു. യുനെസ്കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത് ആദ്യമായി ഇടംപിടിക്കുന്ന നഗരമെന്ന നേട്ടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഈ അംഗീകാരത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി തന്നെ നിർവഹിക്കണം എന്നായിരുന്നു സിപിഎം നേതൃത്വത്തിലുള്ള കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ തീയതി കാത്ത് മാസങ്ങളോളം ചടങ്ങ് നീട്ടി വച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ സമയം കിട്ടിയതനുസരിച്ച് ജൂൺ 22ന് പരിപാടി നിശ്ചയിക്കുകയും ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനവും ഇതേ ദിവസം ആയതിനാൽ അടുത്തടുത്ത സമയമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ചു നൽകിയത്. മൂന്ന് മണിക്ക്…
കൊച്ചി: മുപ്പതുകോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഡി.ആര്‍.ഐ. സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഇരുവരും ഒമാനില്‍നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഡി.ആര്‍.ഐ. സംഘം ആലുവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിന്റെ വയറ്റില്‍നിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്‌നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത് യുവാവിനെ കേസില്‍ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവില്‍ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.
മനാമ: വ്യോമയാന വ്യവസായത്തിലെ മുൻനിര ആഗോള ഇവൻ്റായ റൂട്ട്‌സ് വേൾഡ് 2024ൻ്റെ ഇരുപത്തിയൊമ്പതാം പതിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. മേഖലയിൽ ആദ്യമായാണ് ഈ ഇവൻ്റ് നടക്കുന്നത്. 2024 ഒക്ടോബറിൽ എക്സിബിഷൻ വേൾഡിലായിരിക്കും പരിപാടി നടക്കുക. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബീറ്റ) സി.ഇ.ഒ. സാറാ ബുഹിജിയും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ (ബി.എ.സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫലയും ഒപ്പുവെച്ച കരാർ പ്രകാരം ഒക്ടോബർ ആറു മുതൽ എട്ടു വരെ റൂട്ട്‌സ് വേൾഡ് 2024 എക്‌സിബിഷനും സമ്മേളനവും നടത്തും. എയർപോർട്ടുകൾ, എയർലൈനുകൾ, എയർ സർവീസുകൾ, ടൂറിസം അധികാരികൾ, എയർ നാവിഗേഷൻ ഡെവലപ്‌മെൻ്റ് മേഖലയിലെ പ്രമുഖർ എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 2,500ലധികം വ്യവസായ വിദഗ്ധരും വ്യോമഗതാഗത വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും. റൂട്ട്‌സ് വേൾഡ് 2024ൻ്റെ 29-ാമത് പതിപ്പ് ആഗോള, പ്രാദേശിക വ്യോമഗതാഗത വ്യവസായത്തിൻ്റെ പുരോഗതി ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും. വിമാനക്കമ്പനികൾ, ലോജിസ്റ്റിക്…
കൊച്ചി: മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയന്‍ (33) ആണ് മരിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ 12 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ബസില്‍ 42 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് കല്ലട ബസ് ആണ് മറിഞ്ഞത്. ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരു വശത്തേയ്ക്ക് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടന്‍…