- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Author: Starvision News Desk
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരുവിമാനം ഉരസി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അപകടത്തിൽനിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ, ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെടാനിരുന്ന 6E 6152 നമ്പർ ഇൻഡിഗോ വിമാനം ഉരസുകയായിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനത്തിന്റെ ചിറക് തട്ടിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡിഗോ വിമാനത്തിനും കേടുപാടുണ്ടായി. എയർ ഇന്ത്യാ വിമാനത്തിൽ 169 യാത്രക്കാരും ഇൻഡിഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് അറിയിച്ചു. ഇൻഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരേയും ഡ്യൂട്ടിയിൽനിന്ന് ഡിജിസിഎ നീക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റൺവേയിലെ ജീവനക്കാരേയും ചോദ്യംചെയ്യുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
പെരിന്തല്‍മണ്ണ: മലപ്പുറത്ത് ലൈംഗീകാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ വീണ്ടും ശിക്ഷവിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ആഷിക് 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു. സമാനകേസില്‍ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. 2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ…
ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുരൽ എന്നിവർ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീൽ കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ പാർലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറിൽ അദ്ദേഹത്തെ എഎപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു പാർട്ടി വിട്ടത്. ജൂൺ 1ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4നാണ് ഫലപ്രഖ്യാപനം.
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഇരുപതോളം ഡോക്ടർമാർ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം െമഡിക്കൽ കോളജിൽ ഈ കാലയളവിൽ 20 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഗുരുതരമായ സാഹചര്യമായതിനാൽ ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും കൗൺസിലിങ് നൽകാനുമുള്ള നടപടികൾ ഐഎംഎ ആരംഭിച്ചു. സാമ്പത്തികം, ജോലിയിലെ സമ്മർദം, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ കാരണമാണ് ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നതെന്ന് ഐഎംഎ അധികൃതർ പറയുന്നു. ഒരു വർഷത്തിനിടെ 20 ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ എത്ര ആത്മഹത്യാശ്രമങ്ങൾ നടന്നിട്ടുണ്ടാകാമെന്നും ഭീതിയുണ്ടാക്കുന്ന കണക്കുകളാണു വെളിപ്പെടുന്നതെന്നും അസോസിയേഷൻ പറയുന്നു. ‘‘ചെറിയ വെല്ലുവിളികൾപോലും നേരിടാൻ യുവാക്കൾക്ക് കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. യുവാക്കൾക്കിടയിൽ മാത്രമല്ല മുതിർന്നവരിലും ആത്മഹത്യാ പ്രവണതയുണ്ട്. ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാൻ ഐഎംഎ ടെലി കൗൺസിലിങ് സംവിധാനം തയാറാക്കിയിട്ടുണ്ട്. സേവനം ആവശ്യമായവർക്ക്…
മനാമ: ബഹ്‌റൈൻ വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലി എന്ന കായിക മത്സരത്തെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയ്തിനിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ സെഗയയിൽ ഉള്ള ബഹ്‌റൈൻ മീഡിയാ സിറ്റിയിൽ വച്ച് കൂടിയ യോഗത്തിൽ 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡൻറ് രതിൻ തിലക്, സെക്രട്ടറി ശ്രീലേഷ് അനിയേരി, ട്രഷറർ പ്രിൻസ് ജോസഫ്, വൈസ് പ്രസിഡന്റ് ഷാനു മേപ്പയ്യൂർ, ജോയിന്റ് സെക്രട്ടറി അനസ് മുഹമ്മദ്, ടൂർണമെന്റ് കോർഡിനേറ്റർ ഷജിൽ ആലക്കൽ, സഹ.കോർഡിനേറ്റർ സജി പുലിയപ്പാറ, മെമ്പർഷിപ് സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ, എക്സ് ഒഫിഷ്യ ശരത്ത്, റഫറിയിങ് പാനൽ പ്രസന്നകുമാർ, രമേശ്, അനൂപ് മാത്യൂ, ബിബു എം ചാക്കോ, റെജിൽ ബാബു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി .ജസിൽ ഹരിദാസ്, ധനേഷ്, ബബീഷ്, ജ്യോതിഷ്, അജിത്, ഉണ്ണിക്കുട്ടൻ, വിമൽ, ഷിബിൻ, അഖിൽ, വിഷ്ണു, അഭിലാഷ്, എന്നിവരെയും തെരഞ്ഞെടുത്തു.
പാലക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാലക്കാട് നഗരസഭ കൗണ്‍സിലറാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സീകരിച്ചത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ വിജയന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു. 41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒപ്പം നിന്നു. എന്നാല്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും ഷൊര്‍ണൂര്‍ വിജയന്‍ കുറ്റപ്പെടുത്തി. തന്നെപ്പോലെ സമാനമായ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. അതേസമയം അനര്‍ഹര്‍ക്ക് നിരവധി അവസരം കൊടുക്കാന്‍ നേതൃത്വം തയ്യാറാകുന്നു. ഇതു ശരിയായ നടപടിയല്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ ഐഎഎസിന് കത്ത് നല്‍കി. വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിനു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിനു പകരം ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന രീതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വോട്ടിങ് സമയക്രമം യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ അറിയിക്കാത്ത സംഭവങ്ങളുമുണ്ടായി. സീല്‍ഡ് കവറുകള്‍ ഉപയോഗിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വോട്ടിങ് പ്രക്രിയ സുതാര്യവും സത്യസന്ധവുമാക്കുന്നതിനു വേണ്ടി വോട്ടിങ് സമയക്രമം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരെ മുന്‍കൂട്ടി അറിയിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. സീല്‍ഡ് കവറുകള്‍ക്ക് പകരം…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് (ഇ.ഡി.). ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം. കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ.ഡി.യും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. നടൻ കൂടിയായ കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്എഎഫ്ഐ പ്രവർത്തകർ കൃഷ്ണകുമാറിനെ തടഞ്ഞത്. കൃഷ്ണകുമാറിനെ തടഞ്ഞതിനെ ചോദ്യം ചെയ്ത് എബിവിപി പ്രവർത്തകർ രംഗത്തെത്തിയത് സംഘർഷത്തിനു കാരണമായി. തുടർന്ന് എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും ഉടലെടുത്തു.
മനാമ: ബഹ്‌റൈൻ കാപിറ്റൽ ഗവർണറേറ്റ് വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകൾ സമസ്ത ബഹ്‌റൈൻ ഏറ്റുവാങ്ങി. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഫോള്ളോഅപ്പ് ഡയറക്ടർ യൂസഫ് ലോറിയിൽനിന്ന് സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഇഫ്താർ ടെൻറിൽ കൂടി വഴിയാത്രക്കാർക്ക് നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്തു. സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി വിതരണോദ്ഘാടനം ചെയ്തു. https://youtu.be/4-6K50g4HPc എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് ചോലക്കോട്, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ്, ജോ.സെക്രട്ടറിമാരായ മുഹമ്മദ് , റാഷിദ് കാക്കട്ടിൽ, ഉമ്മുൽ ഹസ്സം ഏരിയ കൺവീനർ അനസ്, ഷുഹൈബ്, മനാമ ഏരിയ വീഖായ കൺവീനർ ഷബീർ, റാഷിദ്, താജുദ്ദീൻ, റഹീം നടുക്കണ്ടി, മുഹമ്മദ് വേളം, നിയാസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.