Author: Starvision News Desk

തിരുവനന്തപുരം: കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Read More

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ നീക്കം. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന് ആണ്. സഹപാഠികൾ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥ‌നെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന്റെ ആവശ്യം…

Read More

പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകന്‍ രാജേഷാണ് (30) മരിച്ചത്. മാര്‍ച്ച് 25 നായിരുന്നു രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ മരിച്ചു. രാജേഷിനെതിരെ അത്തിപ്പൊറ്റ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇരുവരേയും സ്റ്റേഷനിലേക്ക് മാര്‍ച്ച് 25-ന് രാവിലെ വിളിപ്പിച്ച് സംസാരിക്കുകയും പരസ്പരം ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് എഴുതിവെപ്പിച്ച് പറഞ്ഞയച്ചതായും പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ് രാജേഷ്, ക്യാനില്‍ പെട്രോളുമായി പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീണു. പോലീസുകാര്‍, വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും സാരമായി പൊള്ളലേറ്റു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്…

Read More

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മകള്‍ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍.’നീതിമാനായ ഉമ്മന്‍ ചാണ്ടിയെ 2016ല്‍ അധികാരമേറ്റ അന്നുമുതല്‍ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സിബിഐഎയും ഉപയോഗിച്ച് പിണറായി വിജയന്‍ വേട്ടയാടി. തുടര്‍ന്നാണ് അദ്ദേഹം രോഗഗ്രസ്തനായതും അകാല മരണം വരിച്ചതും. അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരെ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടത്.സോളാര്‍ കമ്മിഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി…

Read More

തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 349, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ് നാട് 319, തെലങ്കാന 242,…

Read More

മനാമ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ ഭദ്രാസനത്തിൽപെട്ട ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വി. കുർബ്ബാനക്കും ശുശ്രൂഷകൾക്കും പ്രധാന കാർമ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ ആലഞ്ചേരി എന്നിവർ സഹകർമ്മികർ ആയിരുന്നു. 28 വ്യാഴം വൈകിട്ട് 6 മണി മുതൽ കാൽകഴുകൽ ശുശ്രൂഷയും, 29 വെള്ളി രാവിലെ 7 മണി മുതൽ സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് ദുഃഖവെള്ളി ശുശ്രൂഷകളും, 30 ശനി വൈകിട്ട് 6 മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുമെന്ന് വികാരി ഫാദർ സുനിൽ കുര്യൻ, സഹ വികാരി ഫാദർ ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ…

Read More

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്. നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും ചീഫ് ഇലക്ടറൽ ഓഫീസിൽ…

Read More

തിരുവനന്തപുരം: സിഎസ്‌ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കോണ്‍ക്ലേവില്‍ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷന്‍സും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരു കിലോ മെഡിക്കല്‍ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാര്‍ഷികാവശ്യത്തിനു അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഉത്പന്നമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച സിഎസ്‌ഐആര്‍- നിസ്റ്റ് ഡയറക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താല്‍ രോഗകാരികളായ മെഡിക്കല്‍ മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ആശുപത്രികളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുമെന്ന് ബയോ വാസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോഷി വര്‍ക്കി പറഞ്ഞു. സുരക്ഷിതമായി മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഈ സാങ്കേതികവിദ്യ വലിയൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന്റെ…

Read More

കോഴിക്കോട്: പയ്യോളിയിൽ പിതാവിനെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ വീടിനകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. തുടർന്ന് റെയിൽവേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read More

കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി. കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട്‌ കെ.എസ്.യു. പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More