- മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, ‘തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി’
- കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് നടത്തി
- ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
Author: Starvision News Desk
കോഴിക്കോട്: കേരളം വിഭജിക്കണമെന്ന ആവശ്യമുയര്‍ത്തി എസ്.വൈ.എസ്. നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് അദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. കേരളം വിഭജിക്കണമെന്ന ആവശ്യമുയര്‍ന്നാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഹയര്‍സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോള്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെറ്റുപറയാന്‍ കഴിയില്ല. തെക്കന്‍ കേരളത്തിലുള്ളവരെപ്പോലെ തന്നെ നികുതിപ്പണം കൊടുക്കുന്നവരാണ് മലബാറിലുള്ളത്. അതിനാല്‍ അവഗണനയുണ്ടാകുമ്പോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകും. അവഗണന തുടരുമ്പോഴാണ് വിഘടനവാദങ്ങളിലേക്ക് ചിലർ ഇറങ്ങുന്നത്. മലബാര്‍ സംസ്ഥാനം വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഭവങ്ങള്‍ വീതംവെക്കുന്നതില്‍ സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. മോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
തിരുവനന്തപുരം: കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്തു വില കൊടുത്തും ബി.ജെ.പി. ചെറുത്തുനിൽക്കും. ഭരണ- പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിൻ്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി സി.പി.എമ്മിൻ്റെയും കോൺഗ്രസിൻ്റെയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിൻ്റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരടുവലിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്ലിം ലീഗ് ഇപ്പോഴും പേറുന്നത്. കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മർദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാറിനോടുള്ള മാറിമാറി ഭരിച്ച സർക്കാരുകളുടെ അവഗണനയ്ക്ക് മുസ്ലിം ലീഗും ഉത്തരവാദികളാണ്. യു.ഡി.എഫ്. മന്ത്രിസഭയിൽ എല്ലാ കാലത്തും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം…
ടെഹ്‌റാൻ: ബഹ്റൈനും ഇറാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇറാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി ഡോ. അലി ബാഗേരി കാനിയും ടെഹ്‌റാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ഏഷ്യാ സഹകരണ സംവാദ യോഗത്തിൽ പങ്കെടുക്കാനുള്ള ഡോ. കാനിയുടെ ക്ഷണപ്രകാരം ബഹ്‌റൈൻ വിദേശകാര്യ മന്ത്രി നടത്തിയ ഇറാൻ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
മനാമ: പൗരർക്ക് ലഭ്യമാകേണ്ട സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പ്രാപ്‌തമാക്കുന്ന വെർച്വൽ കസ്റ്റമർ സർവീസ് സെൻ്റർ പ്ലാറ്റ്‌ഫോം ഭവന, നഗരാസൂത്രണ മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു. വിവിധ ഭവന അപേക്ഷകൾ സമർപ്പിക്കൽ, അപേക്ഷാ സ്റ്റാറ്റസ് അന്വേഷണങ്ങൾ ഉൾപ്പെടെ മന്ത്രാലയത്തിൻ്റെ കേന്ദ്രത്തിൽ ലഭ്യമായ എല്ലാ സേവനങ്ങളും ലഭിക്കാൻ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ പ്രാപ്‌തമാക്കുമെന്ന് ഭവന, നഗര ആസൂത്രണ മന്ത്രാലയത്തിലെ റിസോഴ്‌സ് ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോണിയ സർഹാൻ പറഞ്ഞു. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, മറ്റ് ഇലക്ട്രോണിക് സേവനങ്ങൾ, തത്സമയ ചാറ്റുകൾ, ആംഗ്യഭാഷ പിന്തുണ പോലുള്ള വിഷ്വൽ കമ്മ്യൂണിക്കേഷൻ സവിശേഷതകൾ, ദേശീയ നിർദ്ദേശങ്ങളും പരാതികളും സംവിധാനമായ തവാസുൽ മുഖേന അന്വേഷണങ്ങൾ, കുറിപ്പുകൾ, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കാനുള്ള ഓപ്ഷൻ, 80008001 നമ്പർ ഹോട്ട്‌ലൈൻ എന്നിവ ഉൾപ്പെടെ വിവിധ സംവേദനാത്മക ഉപഭോക്തൃ സേവനങ്ങൾ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. മന്ത്രാലയത്തിൻ്റെ ധനകാര്യ സേവനങ്ങൾക്കായുള്ള വിദൂര കൺസൾട്ടേഷനുകളുംഓരോ സേവനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാനദണ്ഡങ്ങളും വ്യവസ്ഥകളും അവ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച…
ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം.
മനാമ: ബഹ്റൈനിൽ പൂന്തോട്ടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയുടെ നിലവിലെ പ്രവേശന ഫീസ് ഈടാക്കുന്ന രീതി മാറ്റി ഇനി മുതൽ ഡിജിറ്റലായി ഈടാക്കും. ഒരാൾക്ക് 300 ഫിൽസും 100 ടിക്കറ്റുകൾക്ക് 25 ബഹ്റൈനി ദീനാറുമാണ് ഫീസ് നിരക്ക്. വികലാംഗർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, വിദ്യാർഥികൾ എന്നിവർക്ക് ഫീസിളവുണ്ട്. കായിക പ്രേമികൾക്ക് നിശ്ചിത സമയങ്ങളിൽ ഇളവ് ലഭിക്കും. ഫീസ് ഈടാക്കുന്നതിനായി പ്രത്യേക ആപ്പ് ഉടൻ പുറത്തിറക്കുമെന്നും പേ മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്നും മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു.
തിരുവനന്തപുരം: പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം. മന്ത്രിയായി ചുമതലയേറ്റ ശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്. ചികിത്സാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടിക വിഭാഗക്കാർക്കുള്ള ചികിത്സാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: നാളെ മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍.ഇ.ഡി. ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ച വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കിയ വാഹനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക് ക്ലാസ് നല്‍കാനും തീരുമാനമായി. ഐ.ഡി.ആര്‍.ടിയില്‍ 5 ദിവസത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാലേ ലൈസന്‍സ് പുതുക്കി നല്‍കൂ.
കണ്ണൂർ: പാനൂർ ചെണ്ടയാട് ബോംബ് സ്ഫോടനം. കണ്ടോത്തുംചാൽ വലിയറമ്പത്ത് മുക്കിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്ഫോടനം നടന്നത്. റോഡിൻ്റെ നടുവിൽ കെട്ട് ബോബ് എറിഞ്ഞ് ഭീതി പരത്തുകയാണ് ഉണ്ടായത്. മാസങ്ങൾക്ക് മുന്നേ കണ്ടോത്തുംചാൽ നടേമ്മൽ കനാൽ പരിസരത്ത് വീട്ടമ്മയുടെ വീടിൻ്റെ മതിലിൽ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസിൽ പ്രതികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇതിനിടയ്ക്കാണ് തൊട്ടടുത്ത പ്രദേശത്ത് പകൽ സമയത്ത് സ്ഫോടനം നടന്നത്. കണ്ണൂരിലെ ന്യൂമാഹിയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി വിജീഷ് ആവശ്യപ്പെട്ടു. ജെ.ബി.എം ജില്ല ചെയർമാൻ സി വി എ ജലീൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടീ പി മുസ്തഫ തുടങ്ങിയവർ സംഭവ സ്ഥലം…