Author: Starvision News Desk

തൃശൂർ: ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്വകാര്യ ബസില്‍ നിന്ന് വയോധികനെ ചവിട്ടി പുറത്താക്കിയതായി പരാതി. തൃശൂര്‍ കരുവന്നരിലാണ് സംഭവം. കരുവന്നൂർ സ്വദേശി പവിത്രനെ (68) ആണ് ഇരിങ്ങാലക്കുടയില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ രതീഷ് ചവിട്ടിപുറത്താക്കിയത്. ചവിട്ടേറ്റ് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. പരിക്കേറ്റ പവിത്രനെ ഉടന്‍ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റി. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

തിരുവല്ല: തിരുവല്ലയിലെ ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ 66 കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് വയസ്സുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെൺകുട്ടിയെ ഓതറ – കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മോഹനൻ പിന്നിൽ കൂടി എത്തി ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി സംഭവം സ്ഥലത്തു നിന്നും സൈക്കിളിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയോടെ പ്രതിയെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും എന്ന് സിഐ…

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഐസിയു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി അനിത. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് ഉപവസിച്ചത്. സർക്കാർ തലത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. ഏപ്രിൽ ഒന്നുമുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതുപ്രകാരം ഇന്നലെ സിസ്റ്റർ പി ബി അനിത മെഡിക്കൽ കോളേജിൽ എത്തി. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന് നേഴ്‌സ് ആയ പി വി അനിത പറയുന്നു. ഇതോടെയാണ് രാവിലെ ഉപവാസ സമരം ആരംഭിച്ചത്. 2023 മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ വെച്ച് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിന് പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. പ്രിൻസിപ്പൽ ഓഫിസിന് മുന്നിലെ പ്രതിഷേധം നാളെയും തുടരും.

Read More

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ചാണ് സംഭവം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസില്‍നിന്നാണ് വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി ഇവര്‍ തര്‍ക്കത്തിലായി. വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയതായും വിവരമുണ്ട്. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്. രജനീകാന്ത് മദ്യപിച്ചിരുന്നതായും പറയുന്നു.

Read More

കൊച്ചി: കരുവന്നൂര്‍ കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനും കൗണ്‍സിലര്‍ എം.ആര്‍. ഷാജനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം. നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് ഇരുവരും. പി.കെ. ബിജു വ്യാഴാഴ്ചയും എം.ആര്‍. ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് ഇ.ഡി. നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇത്. തൃശ്ശൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഹാജരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായിട്ടില്ല. തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജുവിനോടും ഷാജനോടും നേരത്തെ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും അത് നല്‍കിയിരുന്നില്ല.

Read More

മലപ്പുറം: നടുവത്ത് തങ്ങൾപ്പടിക്കു സമീപം മദ്യലഹരിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തങ്ങൾപ്പടി സൽമത്ത് (52) ആണ് മരിച്ചത്. മകൾ സജ്നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) അറസ്റ്റിലായി. ഇന്നു വൈകിട്ട് 6 മണിയോടെയാണു സംഭവം. മദ്യപിച്ചെത്തിയ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പറയുന്നു. സൽമത്ത് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്ന സമീർ നിരന്തരം വീട്ടുകാരുമായി വഴക്കിട്ടിരുന്നതായാണ് വിവരം. പല തവണ പൊലിസിൽ പരാതി നൽകിയിരുന്നു. സമീറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടിരുന്നതായും സൂചനയുണ്ട്.

Read More

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളായ നവീനും ദേവിയും സുഹൃത്ത് ആര്യയും ഹോട്ടലില്‍ മുറിയെടുത്തത് മാർച്ച് 28ന്. മാർച്ച് 27 മുതലാണ് ആര്യയെ വീട്ടിൽനിന്നു കാണാതായതെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 120 കിലോമീറ്റർ മാറി സിറോയെന്ന സ്ഥലത്ത് ബ്ലൂ പൈൻ എന്ന ഹോട്ടലിലാണു മൂവരും മുറിയെടുത്തത്. ‌ അരുണാചലിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. മാർച്ച് 31 വരെ നാലു ദിവസം ഹോട്ടലിലെ റസ്റ്റോറന്റിൽ എത്തിയാണു നവീനും ദേവിയും ആര്യയും ആഹാരം കഴിച്ചിരുന്നതെന്നു ഹോട്ടൽ ജീവനക്കാരുമായി സംസാരിച്ച ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റും അരുണാചൽ പ്രദേശിലെ കേരള കലാസാംസ്കാരിക വേദി പ്രസിഡന്റുമായ വി.പി.രവീന്ദ്രൻ നായർ മനോരമ ഓൺലൈനിനോടു പറഞ്ഞു. ആദ്യ നാലു ദിവസം റസ്റ്റോറന്റിലെത്തി ആഹാരം കഴിച്ച മൂവരും ഇന്നലെ കഴിക്കാനായി മുറിയുടെ പുറത്തിറങ്ങിയിരുന്നില്ല. ഇന്നു രാവിലെ 10 മണി കഴിഞ്ഞിട്ടും…

Read More

തിരുവനന്തപുരം: ഫെബ്രുവരി മാസം പകുതി മുതല്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രീതിയില്‍ വേനല്‍ ഉഗ്രരൂപം പ്രാപിച്ച ദിവസങ്ങളും ഇടയ്ക്ക് ഉണ്ടായി. എന്നാല്‍ വേനല്‍ ചൂട് കൂടുതല്‍ കടുത്ത പശ്ചാത്തലത്തില്‍ അടുത്ത ഏതാനും ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും.ഏപ്രില്‍ ആറ് വരെ വിവിധ ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു.കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, ജില്ലകളില്‍ 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.നേരിട്ടു സൂര്യപ്രകാശം…

Read More

മനാമ : ഐ വൈ സി സി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്സ് വിംഗ് കൺവീനറും ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. കെ സിറ്റി ബിസിനസ്‌ സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക് ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘടയുടെ പേരിലുള്ള ഉപഹാരം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി കൈമാറി.ജോൺസൺ സംഘടനയ്ക്ക് ഒരു മുതൽകൂട്ടായിരുന്നു എന്നും,നാട്ടിലും കോൺഗ്രസ്‌ പാർട്ടിക്കും, സമൂഹത്തിനും ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കട്ടെ എന്നും യോഗത്തിൽ പങ്കെടുത്ത് സംസാ രിച്ചവർ ആശംസിച്ചു.

Read More

ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് 12കാരന്‍. ആക്രണമണത്തില്‍ ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. വാന്റ നഗരത്തിലെ വിര്‍ട്ടോല സ്‌കൂളിലായിരുന്നു സംഭവം.800ഓളം കുട്ടികളും 90 അധ്യാപകരുമാണ് സ്‌കൂളിൽ ഉണ്ടായിരുന്നത്. 12 കാരനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ പൊലീസ് അന്വേഷിക്കുയാണ്. ക്ലാസ് മുറിയില്‍വെച്ചാണ് വെടിവെയ്പുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍. ‘ഇന്ന് രാവിലെ 9 മണിക്കാണ് സ്‌കൂളിൽ വെടിവയ്പ്പുണ്ടായത്, സംഭവത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു’- ഈസ്റ്റേണ്‍ ഉസിമ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഇല്‍ക്ക കോസ്‌കിമാകി മാധ്യമങ്ങളോട് പറഞ്ഞു.

Read More