Author: Starvision News Desk

കൊച്ചി: ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം നേടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ഐ എസ് പി എസ് അനുമതി നൽകുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താൻ ഈ അനുമതി ആവശ്യമാണ്. ഹൈ സ്പീഡ് കാർഗോ, ബൾക്ക് ക്യാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവക്കാണ് അനുമതി. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയമാണ് ഐഎസ്പിഎസ് കോഡ് അനുവദിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതിനെ തുടർന്നാണ് ഈ കോഡ് വികസിപ്പിച്ചെടുത്തത്. ISPS Code ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കുന്നുണ്ട്. കോഡ് നടപ്പിലാക്കുന്നത് കടൽ ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഭീകരാക്രമണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ഈ അംഗീകാരം ലഭിക്കുന്നതിനായി കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖങ്ങളിൽ നടപ്പിലാക്കുന്നത്. വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങൾക്കും…

Read More

തിരുവനന്തപുരം: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.

Read More

കോട്ടയം: കോട്ടയത്ത് ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക്‌ സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. തലയോലപ്പറമ്പിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. https://youtube.com/shorts/fwPJO910zsQ

Read More

കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണം. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കും. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. 18 ദിവസം വൈകിയാണു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം. ഹർജി 9ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂ‍ര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് രേഖകൾ കൈമാറാൻ വൈകിയത്? ആരാണ് ഉത്തരവാദി? ഔദ്യോഗികമായി രേഖകൾ കൈമാറുന്നതിന് എന്തിനാണ് താമസം വന്നത് എന്നും കോടതി ആരാഞ്ഞു. രേഖകൾ സമർപ്പിക്കാൻ 18…

Read More

കൽപ്പറ്റ: സിപിഎം പ്രകടനപത്രിക അപഹാസ്യമാണെന്നും അവർക്ക് ഇഡി പേടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പിൻവലിക്കുന്നത് സിപിഎമ്മിൻ്റെ യൂടേണാണ്. മുഖ്യമന്ത്രിയും കുടുംബവും പല ഉന്നത നേതാക്കളും അഴിമതി ആരോപണവിധേയരായതു കൊണ്ടാണ് സിപിഎമ്മിന് ഇഡി പേടി. ജനങ്ങളിൽ നിന്നും ഒളിച്ചോടലാണിത്. ഒരു പാർട്ടി അഴിതിക്ക് വേണ്ടി വാദിക്കുന്ന വിചിത്രമായ നയമാണിത്. പാർട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ അഴിമതി നടത്താനുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. അന്വേഷണ ഏജൻസികളുടെ റഡാറിൽ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രണ്ട് സീറ്റ് മാത്രം കിട്ടുന്ന പാർട്ടിയാണെങ്കിലും ഇത്തരമൊരു പ്രകടനപത്രിക ഇറക്കാൻ കാണിച്ച തൊലിക്കട്ടി സമ്മതിക്കണം. രാഹുലിനെ പോലത്തെ ഫാസിസത്തിനെതിരെ പോരാടുന്ന നേതാക്കളുടെ പാർട്ടിയാണ് പൊന്നാനിയിൽ വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞ് തെറി വിളിച്ചത്. ഇവരൊക്കെയാണ് ജനാധിപത്യം പറയുന്നത്. ഇതാണോ സ്നേഹത്തിൻ്റെ കടയെന്ന് രാഹുൽ പറയണം. വനിതാ സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാവും. പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ ജനിച്ചത് ജയിലിലാണ്. അടിയന്തരാവസ്ഥകാലത്ത്…

Read More

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. “കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക് ” എന്ന വിഷയത്തിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഷീന നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോക്ടർ ഷബ്‌ന സുനീർ രണ്ടാം സ്ഥാനത്തിനും സഞ്ജു എം സാനു , റജീന ഇസ്മായിൽ എന്നിവർ മൂന്നാം സ്ഥാനത്തിനുമർഹരായി. എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര പ്രസിഡണ്ട് സമീറ നൗഷാദ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ വിജയികളെ അനുമോദിച്ചു.

Read More

മനാമ: കഴിഞ്ഞ 25 വർഷങ്ങളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ TMWA ബഹ്‌റൈൻ ചാപ്റ്റർ അതിന്റെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ നോമ്പ് തുറ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡണ്ട് റഷീദ് മാഹി സംസാരിച്ചു. ഉസ്താദ് യഹ്‌യ സി.ടി. യുടെ ഉൽബോധന പ്രഭാഷണത്തിന് ശേഷം നിസാർ ഉസ്മാൻ നന്ദി പ്രകാശിപ്പിച്ചു.

Read More

തിരുവനന്തപുരം: സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടുംക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന നമ്മുടെ സംസ്ഥാനത്ത് നടക്കുന്നുണ്ട്.പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. സാത്താന്‍ സേവയിലൂടെ ശത്രുക്കളില്‍ നിന്ന് രക്ഷയും ഒപ്പം സമ്പാദ്യം കുമിഞ്ഞ് കൂടുമെന്ന വിശ്വാസത്തിലും ഇത്തരം സംഘങ്ങളില്‍ അംഗങ്ങളാകുന്നവരില്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും ഉള്‍പ്പെടുന്നുണ്ട്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍.വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍…

Read More

ഏറെ വിവാദമായ ദി കേരള സ്റ്റോറിയെന്ന ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ടു ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സിനിമയെന്ന് സിപിഐഎം ആരോപിച്ചു. അതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാര വേല ദൂരദര്‍ശന്‍ ഏറ്റെടുക്കരുതെന്നും സിപിഐഎം പ്രസ്താനയിലൂടെ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. നീക്കത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും 32000 സ്ത്രീകള്‍ മതംമാറി മതതീവ്രവാദത്തിന് പോയെന്ന പച്ചക്കള്ളമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നതെന്നും സിപിഐഎം വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദര്‍ശന്‍ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനില്‍ക്കരുത്. ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക്…

Read More

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിന് ഇരയായ  ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു എന്ന സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് മജിസ്‌ട്രേറ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹിന്ദൗണ്‍ സിറ്റി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് നടപടി. കൂട്ടബലാത്സംഗക്കേസില്‍ മാര്‍ച്ച് 30 ന് രഹസ്യമൊഴി നല്‍കുന്നതിനായി എത്തിയപ്പോൾ  ആദ്യം മാന്യമായി പെരുമാറിയെന്നും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു. എല്ലാകാര്യങ്ങളും മജിസ്ട്രേറ്റിനോട് വിശദീകരിച്ചെന്നും. പിന്നാലെ പുറത്തിറങ്ങാന്‍ ശ്രമിച്ച തന്നെ തിരികെ വിളിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തിനാണ് വസ്ത്രം അഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ശരീരത്തിലെ മുറിവുകളും പാടുകളും കാണാനാണെന്നായിരുന്നു രവീന്ദ്ര കുമാറിന്റെ മറുപടി. വസ്ത്രം മാറ്റാനാവില്ലെന്ന് താന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Read More