- എഡിസൺ വഴി 10000ത്തിലേറെ പേരിലേക്ക് ലഹരിയൊഴുകി, ഇടപാടുകൾ കോഡ് ഭാഷയിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാര്‍; പ്രഖ്യാപനം ഡിസംബറിൽ
- ബഹ്റൈന്‍ ബേയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
- ആശുറ: ബഹ്റൈനില്‍ സൗജന്യ ബസ് സേവനം ആരംഭിച്ചു
- അടിയന്തര നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു, സൂംബയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ
- യുകെയിൽ തെരുവിലൂടെ നടന്ന ഇന്ത്യൻ വംശജ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചു, പ്രതി പിടിയിൽ
Author: Starvision News Desk
മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റഫ ലുലു ഹൈപർ മാർക്കറ്റിന് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഷൈഖ ഹിസ്സ ഇസ്‌ലാമിക് സെന്റർ, ബസാഇർ സെന്റർ എന്നിവയാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. രാവിലെ 5.38ന് നടക്കുന്ന ഈദ് നമസ്കാരത്തിന് ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ഈദ് പ്രാർത്ഥനക്കായി വരുന്നവർ വുദു നിർവഹിച്ച് മുസല്ലയുമായി വരേണ്ടതാണെന്നും സംഘാടകർ അറിയിച്ചു. അബ്ദുറഹ്മാൻ മുള്ളങ്കോത്ത് ചെയർമാനും റഹീസ് കോർഡിനേറ്ററും നവാസ് ഓപി കൺവീനർ, ജോയിന്റ്. കൺവീനർമാർ: നസീഫ് ടിപി, റിഫ്ഷാദ്, മറ്റ് അംഗങ്ങൾ ആദം ഹംസ, ഹിഷാം, അലി ഉസ്മാൻ, നവാഫ് ടിപി, അൽ അമീൻ, ഓവി മൊയ്ദീൻ, സിദ്ദ്ഖ് നന്മണ്ട, സക്കീർ ചാത്തോത്ത്, ഇസ്മായിൽ മുയിപ്പോത്ത് എന്നീ അംഗങ്ങളടങ്ങുന്ന സ്വാഗത സംഘം രൂപികരിച്ചു.
മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബി എം ബി എഫ് എല്ലാ റമളാനിലും നടത്തിവരാറുള്ള അർഹതപ്പെട്ട തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപനമായി. താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളി വാസസ്ഥലങ്ങളിൽ നടപ്പിലാക്കി വരുന്ന പുണ്യമായ ജീവകാരുണ്യ പ്രവർത്തനമായി.. ബഹ്റൈൻ്റെ വിവിധ തൊഴിലാളി വാസ സ്ഥലങ്ങളായ ഹിദ്ദ്, സൽമാബാദ്, അഖർ, തൂബ്ലി എന്നിവിടങ്ങളിലെ തൊഴിലാളി വാസ സ്ഥലങ്ങളിലാണ് വിതരണം നടത്തിയിരുന്നത്. സമാപന ചടങ്ങിൽ മലയാളി ബിസിനസ് ഫോറം മുതിർന്ന രക്ഷാധികാരി സക്കരിയ പി പുനത്തിൽ, കോഡിനേറ്റർ പി.കെ.വേണുഗോപാൽ, മുജീബ് കണ്ണൂർ, സത്യൻ പേരാമ്പ്ര, ഖയിസ് എന്നിവർ ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പാർട്ടിക്കുള്ള ബന്ധം വിവാദമാകവേ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെയാണു ഗോവിന്ദൻ ന്യായീകരിച്ചത്. ‘‘പാനൂരില്‍ സന്നദ്ധ പ്രവര്‍ത്തകനാണു പിടിയിലായത്. സിപിഎം നേതാക്കളുടെ സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ. സ്ഫോടനം നടന്ന സ്ഥലത്ത് ഡിവൈഎഫ്ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണ്. പൊലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ നിരപരാധിയാണ്.’’– പൊതുപരിപാടിയിൽ എം.വി.ഗോവിന്ദൻ പറഞ്ഞു. ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് അറിയില്ലെന്നും ഇതിൽ പാർട്ടിക്കു ബന്ധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്. സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു പിണറായിയുടെയും ഗോവിന്ദന്റെയും പ്രതികരണം. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (26), മിഥുൻലാൽ (28) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് അമൽ ബാബു സ്ഥലത്തുണ്ടായിരുന്നെന്നും…
കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, മിഥുൻലാൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് അമൽബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ അമൽബാബു സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഥുൻൻലാൽ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബംഗളുരുവിൽ ആയിരുന്നു. ഇയാളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. കേസിൽ രണ്ടുപേർ ഒളിവിലാണ്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.ഇന്നലെ ചെണ്ടയാട് സ്വദേശി കെ.കെ.അരുൺ, കുന്നോത്തുപറമ്പ് സ്വദേശി കെ.അതുൽ, ചെറുപറമ്പ് സ്വദേശികളായ ഷിബിൻ ലാൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സായൂജിനെ പാലക്കാടു വച്ചാണ് പിടികൂടിയത്. നാലുപേരും ബോംബ് നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 10 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്ഫോടനം നടന്നയുടൻ രക്ഷപ്പെട്ട ഷിജാൽ, അക്ഷയ് എന്നിവർ ഒളിവിലാണ്. ഷിജാലും പരിക്കേറ്റ വിനീഷുമാണ് ബോംബ് നിർമ്മാണത്തിന്…
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ കയ്യോടെ പിടികൂടാനും ശിക്ഷിക്കാനും പുത്തന്‍ പരിഷ്‌കരണവുമായി മന്ത്രി ഗണേഷ്‌കുമാര്‍. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട തീരുമാനം.ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്നാണ് കണ്ടെത്തല്‍. അതോടൊപ്പം തന്നെ യാത്രക്കാരോട് മോശമായി പെരുമാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടി സമയത്തെ മദ്യപാനമാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുത്തന്‍ തീരുമാനം. ഡ്രൈവര്‍മാക്കും കണ്ടക്ടര്‍മാര്‍ക്കും പരിശോധന ബാധകമായിരിക്കും.രാവിലെ പരിശോധനയ്ക്ക് ശേഷം ഇടയില്‍ മദ്യപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സ്‌ക്വാഡ് പരിശോധനയുണ്ടാകും. ഇതില്‍ പിടിക്കപ്പെട്ടാല്‍ പുതിയ ശിക്ഷാ രീതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് നല്‍കിയിരുന്ന സ്ഥലംമാറ്റം സസ്‌പെന്‍ഷന്‍ എന്നിവ ഒഴിവാക്കി പകരം അഞ്ച് ദിവസം ശമ്പളം ഇല്ലാതെ ജോലി ചെയ്യണമെന്നതാണ് പുതിയ ശിക്ഷാ നടപടി.സസ്‌പെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് കാലതാമസമുള്ളതുകൊണ്ടാണ്…
മനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുക ൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൂറ ഉമ്മു അയ്മൻ ഗേൾസ് ഹൈ സ്‌കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട്, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈ സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന ഈദ് നമസ്ക്കാരങ്ങൾക്ക് പ്രമുഖ പണ്ഡിതർ നേതൃത്വം വഹിക്കും.ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിനായി വിശാലമായ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പടുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.ഈദ് ദിവസം രാവിലെ 5:38 ന് ആരംഭിക്കുന്ന നമസ്കാരത്തിലേക്ക് എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്.
റിയാദ് : ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുമ്പോൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തൊഴിൽ ഉടമയും തൊഴിലാളികളും തമ്മിലുള്ള കരാറിലാണ്. ഇപ്പോഴിതാ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ ഗാർഹിക തൊഴിൽ നിയമങ്ങളിൽ പരിഷ്കരണം ഏർപ്പെടുത്തുകയാണ് സൗദി അറേബ്യ. രണ്ടുപേരുടെയും അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം പുതിയ പരിഷ്കാരം നടപ്പാക്കുന്നത്,പുതിയ നിയമഭേദഗതി പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് സൗദി വിടാൻ രണ്ടുമാസത്തെ സാവകാശം അനുവദിക്കും. കൂടാതെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനും കഴിയും. നിർദ്ദിഷ്ട ചട്ടങ്ങൾക്ക് അനുസൃതമായി എല്ലാ വിഭാഗം ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമാണ്. തൊഴിൽദാതാവ് രാജ്യത്ത് എത്തി രണ്ട് വർഷത്തിനുള്ളിൽ കരാർ അവസാനിപ്പിക്കുകയാണെങ്കിൽ 60 ദിവസത്തിനകം തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസയിൽ പോകേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ രാജ്യത്തെ റസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണക്കാക്കും.അതേസമയം രാജ്യത്ത് എത്തി രണ്ട് വർഷത്തിന് ശേഷം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും കരാർ…
മുംബയ്: തോറ്റ് തുടങ്ങുന്ന മുംബയെ ഭയക്കണം, ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ… ന്യായീകരിച്ച് വശംകെട്ട ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് സീസണിലെ ആദ്യ ജയം ആഘോഷിച്ച് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ്. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബയ് തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് 10(8) പെട്ടെന്ന് നഷ്ടമായി. പിന്നീട് പൃഥ്വി ഷാ 66(40), അഭിഷേക് പോരല്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റിഷഭ് പന്ത് 1(3) നിരാശപ്പെടുത്തി.എന്നാല്‍ മുന്‍ മുംബയ് താരം ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് മുംബയെ വിറപ്പിച്ചു 19 പന്തില്‍ ഹാഫ് സെഞ്ചുറി തികച്ച താരം 71*(25) ഏഴ് സിക്‌സറുകളും മൂന്ന് ഫോറും പായിച്ച് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ കാലിടറി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205…
പാലക്കാട്: ഭർത്താവുമായി വഴക്കിട്ട് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (എട്ട്) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്.ജോലി സംബന്ധമായി വടകരയിലാണ് പ്രദീപ് താമസിച്ചിരുന്നത്. രണ്ട് മാസം കൂടുമ്പോൾ മാത്രമേ നാട്ടിൽ വരാറുള്ളു. ഇന്ന് പുലർച്ചെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ 2.30ഓടെ ബീന വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കയറി തീകൊളുത്തിയത്. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പരിക്കേറ്റു.മൂന്നുപേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ നിഖയ്‌ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരിക്ക് ഗുരുതരമല്ല. ബീനയുടെയും പ്രദീപിന്റെയും പ്രണയ വിവാഹമായിരുന്നു. പ്രദീപിന്റെ പിതാവ് രാമൻ, മാതാവ് ചന്ദ്രമതി, ഇളയ സഹോദരൻ പ്രജിത്ത്, ഭാര്യ സ്‌നേഹ എന്നിവരും ഈ വീട്ടിൽ…
മുംബയ്: വിസ്താര വിമാനത്തിനുള്ളില്‍ പുകവലിക്കുകയും സീറ്റില്‍ മലവിസര്‍ജനം നടത്തുകയും ചെയ്ത് യുവാവ്. സംഭവത്തില്‍ ഫ്രഞ്ച് പൗരനായ ഹെന്റി ബ്രോക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രോക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുംബയിലെ സഹാര്‍ പോലീസിന് കൈമാറുകയായിരുന്നു. വിസ്താരയുടെ പാരീസ്-മുംബയ് വിമാനത്തിനുള്ളിലാണ് ഫ്രഞ്ച് പൗരന്‍ മോശമായി പെരുമാറിയത്. പാരീസില്‍നിന്ന് മുംബയിലേക്ക് പറന്ന വിസ്താരയുടെ യു.കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയില്‍ ബ്രോക്‌സ് ആദ്യം സീറ്റിലിരുന്ന് പുകവലിച്ചു. മറ്റ് യാത്രക്കാരില്‍ ബ്രോക്‌സിന്റെ ഈ പ്രവര്‍ത്തിയില്‍ പരാതി ഉന്നയിച്ചതോടെ വിമാനത്തിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് പുകവലി തുടര്‍ന്നു.ഇതിനിടയിലാണ് സീറ്റില്‍ മലവിസര്‍ജനം നടത്തുക കൂടി ചെയ്തത്. ഇതോടെ മുംബയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനു സംഭവത്തെക്കുറിച്ച് വിമാനത്തിലെ ജീവനക്കാര്‍ സന്ദേശം അയയ്ക്കുകയായിരുന്നു.രാവിലെ 9.15ഓടെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പ്രതിയെ വിസ്താര സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സഹാര്‍ പൊലീസിനു കൈമാറുകയായിരുന്നു. വിമാനയാത്രയ്ക്കിടയിലെ മോശം പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.ഐ.പി.സി, വിമാന നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണു ബ്രോക്‌സിനെതിരെ ചുമത്തിയത്. തുടര്‍ന്ന്…