Author: Starvision News Desk

മനാമ: എക്‌സിബിഷന്‍ വ്യവസായ മേഖലയിലെ ആഗോള സംഘടനയായ യു.എഫ്.ഐയുടെ 93ാമത് ഗ്ലോബല്‍ കോണ്‍ഗ്രസിന് 2026ല്‍ ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കും. ആഗോള എക്‌സിബിഷന്‍ വ്യവസായ മേഖലയില്‍ അതിപ്രശസ്തമായ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ ആദ്യമായാണ് രാജ്യത്തിന് അവസരം ലഭിക്കുന്നത്. ഈയിടെ സൂറിച്ചില്‍ നടന്ന യു.എഫ്.ഐ. യൂറോപ്യന്‍ കോണ്‍ഫറന്‍സ് 2024ല്‍ വെച്ചാണ് ബഹ്‌റൈനെ ഇതിനായി തെരഞ്ഞെടുത്തത്. എക്‌സിബിഷന്‍ വ്യവസായ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. ഇതുവഴി രാജ്യത്തിന് വലിയൊരു ബഹുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് ബഹ്‌റൈന്‍ ടൂറിസം വകുപ്പ് മന്ത്രിയും ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി പറഞ്ഞു. ഈ വ്യവസായ മേഖലയില്‍ രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. കോണ്‍ഫറന്‍സ് പ്രതിനിധികളെ രാജ്യം ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്നും മന്ത്രി പറഞ്ഞു. 2024ല്‍ കൊളോണിലും 2025ല്‍ ഹോംഗ്‌കോങിലും നടന്ന കോണ്‍ഗ്രസുകള്‍ക്കു ശേഷം അടുത്തത് ബഹ്‌റൈനില്‍ നടക്കുന്നതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യു.എഫ്.ഐ. പ്രസിഡന്റ് ജോഫ് ഡിക്കിന്‍സണ്‍ പറഞ്ഞു.…

Read More

തിരുവനന്തപുരം: ഉന്നതനിലവാരമുള്ള കയറ്റുമതി മൂല്യവർധിത ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമെൻ (സാഫ്) സഫലം സംഘടിപ്പിച്ച മൽസ്യത്തൊഴിലാളി വനിതാ ശാക്തീകരണം എന്ന വിഷയത്തിൽ  സംസ്ഥാന തല ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ മൽസ്യബന്ധനമല്ലാത്ത ഒരു തൊഴിലെങ്കിലും ഉണ്ടാകണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. പത്ത് ലക്ഷത്തോളം മൽസ്യത്തൊഴിലാളി കുടുംബാംഗങ്ങളിൽ മൂന്ന് ലക്ഷം ആളുകൾ കടലിൽ പോയി മൽസ്യബന്ധനം നടത്തുന്നവരാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പതിന്മടങ്ങ് വിപുലീകരണം ഇതിനായി ആവശ്യമുണ്ട്. ഇതിനായി വിപണിയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. അതിനനുസൃതമായി മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകാൻ സർക്കാർ പ്രതിഞ്ജാബദ്ധമാണ്. മൽസ്യ വിപണിയിൽ വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ മുന്നേറ്റം അനുകരണീയവും മാതൃകാപരവുമാണ്. ഇത്തരത്തിലുള്ള മുന്നേറ്റത്തിന് സാമ്പത്തിക…

Read More

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) സംസ്ഥാന സർക്കാരിന് 36 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 24.06.2024 ലിൽ തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപ യാണ് ലാഭവിഹിതം . കെഎഫ്‌സിയുടെ 99% ഓഹരികൾ സംസ്ഥാന സർക്കാരിനും മറ്റ് ഓഹരിയുടമകളിൽ SIDBI, SBI, LIC തുടങ്ങിയവയും ഉൾപ്പെടുന്നു കെ എഫ് സി അറ്റാദായത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി, 74.04 കോടി രൂപയിലെത്തി. മുൻവർഷത്തെ 50.19 കോടി രൂപയിൽ നിന്ന് 47.54% ആണ് വർദ്ധനവ് . വായ്പാ ആസ്തി ആദ്യമായി 7000 കോടി കവിഞ്ഞു, 7368 കോടി രൂപയിലെത്തി. സ്ഥാപനത്തിന്റെ നെറ്റ് വർത്ത് നടപ്പുവർഷത്തിൽ 1064 കോടി രൂപയിലെത്തി. “അറ്റാദായം 74.04 കോടി രൂപയായി വർധിപ്പിച്ചുകൊണ്ട് കെഎഫ്‌സി എക്കാലത്തെയും മികച്ച പ്രകടനം കൈവരിച്ചു എന്നത് സന്തോഷകരമാണ്. വായ്‌പ്പാ ആസ്തി 7,000 കോടി രൂപ കവികുകയും അതോടൊപ്പം മൊത്തം നിഷ്‌ക്രിയയാസ്തി (Gross NPA ) 2.88%…

Read More

തിരുവനന്തപുരം: കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.  കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ദീപു ആരോടൊക്കെയാണ് ഫോണിൽ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാർട്ണർമാരെയും ചോദ്യം ചെയ്യും’, എസ്‌പി സുന്ദരവദനം പറഞ്ഞു. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഒരാൾ മാത്രമാണ് വാഹനത്തിൽ നിന്നും ഇറങ്ങിപ്പോയത്. അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ഇതുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. ഇതും അവസാനം വന്ന ഫോൺ…

Read More

ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻഡിഎ. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്‌സഭയിലും സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്‌പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുകയാണ്.സ്‌പീക്കർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ് നേരത്തെ സ്‌പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് കൊടിക്കുന്നിൽ സുരേഷ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്,​ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല.ഏറ്റവും സീനിയർ ആയ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ‌്‌പീക്കറാക്കാത്തതിനെ ചൊല്ലി ഇന്ത്യ സഖ്യം പാനൽ അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച്…

Read More

കോഴിക്കോട്: പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂൺ 12നാണ് കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛർദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്കൂളിൽനിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയപ്പോൾ കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസംകൊണ്ട് രോഗലക്ഷണങ്ങൾ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. ദക്ഷിണയ്ക്കു പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്. കഴിഞ്ഞമാസം മലപ്പുറം മുന്നിയൂർ കളിയാട്ടുമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി – ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ(5)യും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ്…

Read More

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ജൂൺ 9 മുതൽ 22 വരെ തീയതികളിൽ 1,198 പരിശോധനാ സന്ദർശനങ്ങൾ നടത്തി. പരിശോധനകളിൽ 90 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 153 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. നിരവധി നിയന്ത്രണ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്. ലംഘനങ്ങൾ സംബന്ധിച്ച് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ പ്രവർത്തനങ്ങളോ പരിഹരിക്കുന്നതിനും സർക്കാർ ഏജൻസികളുടെ സംയുക്ത ഏകോപനത്തോടെ തുടർന്നും നടപടികൾ സ്ഥിരീകരിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെൻ്ററിൽ വിളിച്ചോ നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ എല്ലാവരോടും എൽ.എം.ആർ.എ. അവർത്തിച്ച് ആഹ്വാനം ചെയ്തു. 17506055 നമ്പറിലോ അല്ലെങ്കിൽ തവാസുൽ സംവിധാനം വഴിയോ നിയമലംഘനങ്ങൾ അറിയിക്കാവുന്നതുമാണ്.

Read More

മനാമ: പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്ന ഷിബു മകൾ ഹിബ ഫാത്തിമയും കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക് ഉപയോഗിക്കാനായി വിഗ്ഗ് നിർമ്മിക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ്‌ അലി, ട്രെഷറർ യൂസഫ് ഫക്രൂ എന്നിവർ മുടി ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു.  ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ  ജനറൽ സെക്രട്ടറിയും,  മൈത്രി ബഹ്‌റൈൻ ചാരിറ്റി വിംഗ്‌ കൺവീനറുമാണ്  ഷിബു ബഷീർ. മകൾ ഹിബ ഫാത്തിമ ന്യൂ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read More

തിരുവനന്തപുരം : പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കല്‍ മൂലവും തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ ജില്ലകളില്‍ സിവിൽ പോലീസ് ഓഫീസർ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. അതിലേയ്ക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രിൽ 13 നു നിലവില്‍ വന്ന പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമിക്കുന്നതിനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്തു. ഇങ്ങനെ നിയമിച്ചവരില്‍ 292 വനിതകള്‍ ഉള്‍പ്പെടെ 1765 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ പ്രവേശിച്ചു. 189 വനിതകള്‍ ഉള്‍പ്പെടെ 1476 പേര്‍ ജൂലൈ അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കും. ഇതിനു പുറമേ, നിലവില്‍ പരിശീലനം ആരംഭിച്ച 390 പേരും ഉടന്‍തന്നെ പരിശീലനം ആരംഭിക്കുന്ന…

Read More

ദോഹ: ഖത്തറില്‍നിന്ന് 12 മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തറിന്റെ കൈവശമുള്ള 12 സെക്കന്റ് ഹാന്‍ഡ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്നതിനുവേണ്ടിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇതിനായി ഖത്തറില്‍നിന്ന് ഒരു സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചുകൊടുത്തു. 12 വിമാനങ്ങള്‍ക്ക് 5000 കോടിയോളം രൂപയാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. വിലയുടെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ഖത്തറില്‍നിന്നു വാങ്ങുന്ന വിമാനങ്ങളും ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളും ഒരേ ശ്രേണിയില്‍ വരുന്നതിനാല്‍ പരിപാലനം ഇന്ത്യയ്ക്ക് എളുപ്പമായിരിക്കും. വ്യാപാരമേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഖത്തര്‍. 11 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈരാജ്യങ്ങളും തമ്മില്‍ നടന്നത്.

Read More