Author: Starvision News Desk

തിരുവനന്തപുരം: ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, അഗ്നിശമന രക്ഷാസേന ഡിജിപി കെ. പത്മകുമാര്‍, മുന്‍ എംഎല്‍എ ശോഭന ജോർജ് എന്നിവർക്കെതിരെ മോഷണ കുറ്റമടക്കം ചുമത്തി കേസെടുത്ത് കോടതി. 2010‍ൽ നൽകിയ പരാതിയിൽ 14-ാം വര്‍ഷമാണ് കോടതി കേസെടുത്തത്. മേയ് 31 ന് ഹാജരാകാന്‍ നിര്‍ദേശിച്ച് പ്രതികൾക്ക് കോടതി സമന്‍സ് അയച്ചു. അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതിയാണ്. ശോഭന ജോർജിന്റെ പരാതിയിൽ 1999 ജൂണ്‍ 30ന് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലെ പരാതിയിലാണ് നടപടി. ശോഭന ജോർജിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടെന്നും പണം നല്‍കാത്തതിനാല്‍ നന്ദകുമാർ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുമുള്ള ശോഭന ജോർജിന്റെ പരാതിയിലായിരുന്നു അന്നത്തെ അറസ്റ്റ്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. ശോഭന ജോർജ് കൈക്കൂലി വാങ്ങിയെന്ന വാർത്ത നൽകിയതിനു പ്രതികാരമായി ഇരുവരും ചേര്‍ന്ന് കേസ്…

Read More

ഗുസ്തി താരം വിനേഷ് ഫോഗടിന് ഒളിംപിക്‌സ് യോഗ്യത. ഏഷ്യന്‍ ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ സെമിയില്‍ ഖസാക്കിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ച് വിനേഷ് പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. 50 കിലോ ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിന്റെ ജയം. ബ്രിജ്ഭൂഷന്‍ സിങ്ങിനേതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആള്‍ കൂടിയാണ് വിനേഷ് ഫോഗട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ ഒളിംപിക്‌സിനാണ് വിനേഷ് യോഗ്യത നേടുന്നത്. റിയോ, ടോക്കിയോ ഒളിംപിക്‌സുകളിലും വിനേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. മീരാന്‍ ചിയോണിനെതിരായ ആദ്യ മത്സരത്തില്‍ വെറും ഒരു മിനിറ്റും 39 സെക്കന്‍ഡും കൊണ്ടാണ് വിനേഷ് ജയമുറപ്പിച്ചത്. സെമിഫൈനലില്‍ ലോറ ഗനിക്കിസിക്കെതിരായി ശക്തമായ പ്രകടനമാണ് വിനേഷ് കാഴ്ചവച്ചത്. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലികും 76 കിലോഗ്രാമില്‍ റീതികയും ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ആന്റി പംഗലും നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. ഒരു പുരുഷ ഗുസ്തിക്കാരനും ഇതുവരെ ക്വാട്ട നേടിയിട്ടില്ല. മെയ് 9…

Read More

വടകര: അശ്ലീല വീഡിയോയുടെ നിർമാണം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സി.പി.എമ്മും സ്ഥാനാർഥിയും തുറന്നുപറയണമെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ. വീഡിയോയുടെ പേര് പറഞ്ഞ് തനിക്കും കൂടെയുള്ളവർക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോൾ സ്ഥാനാർത്ഥി തന്നെ പറയുന്നു അങ്ങനെ പറഞ്ഞിട്ടില്ലെന്ന്. അങ്ങനെയെങ്കിൽ ഇത്രയും ദിവസങ്ങൾ തങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടവരും നെടുങ്കൻ പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയ്യാറാവുമോയെന്നും സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ‘വ്യക്തിഹത്യ നേരിട്ടത് ഞാനാണ്. വ്യക്തിഹത്യ മറ്റുള്ളവർക്കെതിരെ ആവാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവർത്തകയ്ക്ക് സ്വീകരിക്കാൻ കഴിയുമോ? കെ.കെ. രമയ്ക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യവർഷങ്ങൾ തെളിവുകളോടെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇപ്പോൾ സ്ഥാനാർഥി പറഞ്ഞതുപോലെ പിന്നീട് നിഷേധിക്കേണ്ട കാര്യങ്ങൾ അല്ല ഉന്നയിച്ചത്. സ്ക്രീൻഷോട്ട് ഉൾപ്പെടെ വെച്ചാണ് കെ.കെ. രമ പരാതി നൽകിയിട്ടുള്ളത്. രമ്യയ്ക്കെതിരെയുളള…

Read More

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെൻററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്റ്റിൻ്റെ ഭാഗമായി മെഡ്കെയറിൻ്റെ നേതൃത്വത്തിൽ മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ വീണ്ടും സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 1 ബുധനാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ദീപക്, ഡോ. ജയ്സ് ജോയ്, ഡോ. നജീബ്, ഡോ. സരുൻ, എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും. മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും മൊയ്തു ടി. കെ കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. പ്രചരണം : ജാഫർ പൂളക്കൽ, ലിഖിത ലക്ഷ്മൺ, ഗസ്റ്റ് ആൻഡ് റിസപ്ഷൻ :…

Read More

മനാമ: പരിശുദ്ധ റമദാനിൽ റയ്യാൻ സ്റ്റഡി സെന്റർ ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവ അവലംബമാക്കിനടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശസ്‌ന ഹസീബ് (ഖത്തർ), മുഫീദ സുൽഫി (യു എ ഇ), വി.എം. താഹിറ (മാഹി -ഇന്ത്യ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും മെഗാ സമ്മാനങ്ങൾ കരസ്ഥമാക്കി. ജി.സി.സി യിൽ നിന്നും ഇന്ത്യയിൽ നിന്നും നൂറു കണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ക്വിസിൽ ദിവസവും ഓരോ വിജയിയെ കണ്ടെത്തിയിരുന്നു. മെഗാ വിജയികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും മുഹമ്മദ് അമാനി മൗലവിയുടെ 8 വോള്യത്തിൽ പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയുമാണ് സമ്മാനമായി നൽകിയത്. കൂടാതെ തൗഹീദ് ഹജ്ജ് & ഉംറ ഗ്രൂപ് നൽകിയ പ്രത്യേക സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു. മെഗാ വിജയികൾക്കുള്ള സമ്മാനങ്ങൾ അൽ മന്നാഇ സൈന്റിഫിക് വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ. സഅദുല്ല അൽ മുഹമ്മദി നിർവ്വഹിച്ചു. ദിനേനയുള്ള വിജയികൾക്കുള്ള ട്രോഫികൾ വി.പി. അബ്ദുൽ റസാഖ്, യാക്കൂബ്…

Read More

മനാമ: ബി എഫ് സി -കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, കോഓർഡിനേറ്റർ ജിതിൻ ജോസ് എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക. ബഹ്‌റൈനിലെ എല്ലാ കമ്മ്യൂണിറ്റികൾക്കിടയിലും സ്‌പോർട്‌സ് മാധ്യമത്തിലൂടെ ഐക്യവും സാഹോദര്യവും കൊണ്ടുവരിക എന്നതാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെഗ്‍യ്യയിലെ KCA ഗ്രൗണ്ടിൽ രാത്രി 7മണിമുതൽ ആണ് ടൂർണമെൻറ് സംഘടിപ്പിക്കുകയെന്നു ഭാരവാഹികൾ അറിയിച്ചു . 5 ഓവർ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 30 /- ബിഡി ആണ്, ഓരോ ടീമിനും 6+3 കളിക്കാരെ രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ക്യാഷ് പ്രൈസും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും റണ്ണർ-അപ്പ് ട്രോഫിയും സമ്മാനിക്കും. കൂടാതെ മാൻ ഓഫ് ദി ഫൈനൽ മാച്ച്, ബെസ്റ്റ് ബൗളർ,…

Read More

മലപ്പുറം: അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീപിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. റബീഹിനെ പിടിക്കാൻ പിന്നാലെ പൊലീസ് ഓടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാൾ അഗ്നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് കണ്ടവരുമുണ്ട്. റബീഹിനെ പിടിക്കാൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Read More

ചങ്ങനാശേരി: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിന്റെ മകൻ കെ.ആർ.ആദിത്യനാണ് (കണ്ണൻ 17) മരിച്ചത്. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥിയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഗരസഭ ടൗൺഹാളിന് സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. അഗ്നിരക്ഷാസേന സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുളത്തിൽ അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. മാതാവ്: അനിത രാജേഷ്, സഹോദരങ്ങൾ: കെ.ആർ. അർജുൻ, കെ.ആർ.അഭിഷേക്. സംസ്‍കാരം പിന്നീട്.

Read More

കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

Read More