- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: Starvision News Desk
മനാമ: മഹാത്മാഗാന്ധി കൾച്ചറൽഫോറം ആശയസംവാദവുമായി എത്തുന്നു. ഈ വരുന്ന ജൂലൈ മാസം 5 ന് വൈകീട്ട് 7 മണിക്ക് കെ സി എ സെഗയ്യ ഹാളിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഹാത്മാഗാന്ധിജിയിലൂടെ ലോകം അറിഞ്ഞ ഇന്ത്യ യഥാർത്ഥത്തിൽ ഗാന്ധിയെ തിരിച്ചറിഞ്ഞിരുന്നുവോ? ഈ വിഷയത്തിൽ നടക്കുന്ന സംവാദ പരിപാടിയിലേക്ക് , തുടർ ചർച്ചയിലേക്ക് മുഴുവൻ ആളുകളെയും അന്നേദിവസം കെ സി എ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്റർ വിനോദ് ഡാനിയൽ എന്നിവർ അറിയിച്ചു.
മനാമ: മനാമ സൂഖിൽ അഗ്നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്‌റൈൻ ധനസഹായം നൽകി. സ്വന്തം സ്ഥാപനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന 13 പേർക്കാണ് കെഎംസിസി സാമ്പത്തിക സഹായം നൽകിയത്. തീ നാളങ്ങൾ നക്കി തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുകയാണ് കച്ചവടക്കാർ. ചെറിയ വരുമാനക്കാരാണ് ഭൂരിഭാഗവും. കടകൾ കത്തിയതിനെ തുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും. ഇനി കടകൾ എപ്പോൾ തുറക്കുമെന്നതും അറിയാതെ അനീശ്ചിതത്തിലാണ്. ഈ സാഹചര്യത്തിൽ നാട്ടിലെ ആശ്രതർക്ക് കുടുംബ ചിലവിന് പണം അയക്കാനോ ഇവിടുത്തെ ദൈനം ദിന കാര്യങ്ങൾ നടത്താനോ പ്രയാസപ്പെടുകയാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എ. കെ. എം. അഷ്‌റഫ് MLA യുടെയും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സൂഖ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാന…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും കാര്യമായ പ്രതിരോധങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനുമില്ല പാർട്ടിയുടെ താഴെ തട്ടിൽ സ്വീകാര്യത. വിഎസ്-പിണറായി തർക്കം കൊടുമ്പിരി കൊണ്ട സമയത്ത് പോലും ഇത് പോലൊരു വിമർശന കാലം സിപിഎമ്മിനകത്ത് ഉണ്ടായിട്ടില്ല. തുടർ ഭരണം കൂടി കിട്ടിയ ശേഷം പാർട്ടിക്കും സർക്കാരിനും മുഖ്യമന്ത്രി അടിവരയിടുന്നതായിരുന്നു പതിവ്. സംസ്ഥാന നേതൃയോഗങ്ങളിൽ കാര്യമായ ചർച്ചകൾ പോലും നടക്കാറില്ല, സംസ്ഥാന പാർട്ടിയിൽ കേന്ദ്ര നേതൃത്വം ഇടപെടാറുമില്ല. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കാര്യങ്ങളെല്ലാം മാറുകയാണ്. മൈക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും മകളുൾപ്പെട്ട വിവാദം കൈകാര്യം ചെയ്ത രീതിയുമെല്ലാം കടുത്ത വിമർശനത്തിന് വിധേയമാകുകയാണ്. സംസ്ഥാന സമിതിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്ന രൂക്ഷമായ അഭിപ്രായ പ്രകടനങ്ങൾക്ക് മുന്നിൽ സംസ്ഥാന…
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർള. ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രമേയം അംഗീകരിച്ച് ഓം ബിർളയെ സ്‌പീക്കറായി തിരഞ്ഞെടുത്തു. ശബ്‌ദ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അബ്ദുള്‍ കരീമിന് ജീവപര്യന്തവും 6 വര്‍ഷം കഠിന തടവും 3,75000 രൂപ പിഴയും പ്രത്യേക പോക്‌സോ കോടതി വിധിച്ചു. 64 വയസ്സാണ് പ്രതിക്ക്. 25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ചേര്‍പ്പ് പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്‌തെന്നാണ് കേസ്. പ്രതി മുന്‍കാലങ്ങളില്‍ ജോലി സംബന്ധമായി വിദേശത്തായിരുന്നു. അവിടെ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസമാക്കുകയും പെണ്‍കുട്ടിയെ സ്ഥിരമായി ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു.
തിരുവനന്തപുരം:റിസര്‍വ് ബാങ്ക് കേരളാ ബാങ്കിനെ തരംതാഴ്ത്തി. സി ക്ലാസ് പട്ടികയിലേക്കാണ് ബാങ്കിനെ തരംതാഴ്ത്തിയത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വായ്പാ വിതരണത്തിലടക്കം കടുത്ത നിയന്ത്രണമുണ്ടാകും. കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നേരത്തെ നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണം. ഇക്കാര്യം വ്യക്തമാക്കി കേരള ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചിട്ടുണ്ട്. കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാര്‍ഡാണ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.
കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാര്‍ വിശദീകരിച്ചു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി…
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്)ക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്. കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതിയിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നടപ്പാക്കിയ പദ്ധതിയിൽ, 1050 രുപ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 631 രൂപ 20 പൈസ വീതം 23.97 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് പ്രീമിയത്തിൽ കേന്ദ്ര സഹായമുള്ളത്. ഈ കുടുംബങ്ങൾക്ക് ബാക്കി തുക സംസ്ഥാനം നൽകുന്നു. പുറമെയുള്ള 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവൻ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്.…
മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി സി ബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024ൽ തൃശൂർ സ്വദേശി എൽദോ എഡിസൺ വിജയിയായി. അനിൽകുമാർ ടി. വി- കാസർഗോഡ് ഫസ്റ്റ് റണ്ണറപ്പായും, നിത്യാ റോഷിത്-കോഴിക്കോട് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 21 നു വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ തിങ്ങിനിറഞ്ഞ സദസ്സിൽ വൈകീട്ട് 6 മണിക്ക് തുടങ്ങി 6 മണിക്കൂർ നീണ്ടുനിന്ന ലൈവ് റിയാലിറ്റി പാട്ടു മത്സരം പവിഴദ്വീപിന് പുതിയൊരനുഭവമായി. ആദ്യ റൌണ്ട് മത്സരങ്ങൾക്കായി ഓൺലൈൻ വീഡിയോ ഗാനങ്ങളായി ലഭിച്ച 55 എന്ററികളിൽ 34 മത്സരാർത്ഥി കളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടിൽ നിന്നും 12 പേരാണ് ലൈവ് സിംഗിംഗ് മത്സരമായ ഫിനാലെയിലേക്കു തിരഞ്ഞെടുത്തത്, ഫിനാലെയിൽ പ്രകടനം വിലയിരുത്തി 6 പേരാണ് രണ്ടു റൗണ്ടുകളുള്ള ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയത്. ഗ്രാൻഡ് ഫിനാലെയിലെത്തിയ 6 പാട്ടുകാരിൽ മൂന്ന് പേർ…
മനാമ: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മനുഷ്യക്കടത്ത് (ടി.ഐ.പി) റിപ്പോർട്ടിൽ തുടർച്ചയായ ഏഴാം വർഷവും ബഹ്‌റൈൻ ടയർ 1 പദവി നേടി. മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടികളാണ് ഈ പദവിക്ക് രാജ്യത്തെ അർഹമാക്കിയത്. ആഗോളാടിസ്ഥാനത്തിൽ 118 രാജ്യങ്ങളെ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. പുരോഗമനപരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ രാജ്യത്തിനുള്ള പ്രതിബദ്ധത റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. മനുഷ്യാവകാശ തത്വങ്ങൾക്കും മൗലിക സ്വാതന്ത്ര്യങ്ങൾക്കും അനുസൃതമായി രാജ്യം നടപടികൾ സ്വീകരിക്കുന്നു. അതിനായി ബോധവൽക്കരണം തുടരുന്നു. സമഗ്രമായ നിയമ ചട്ടക്കൂടിലൂടെയാണ് ഇത് കൈവരിക്കുന്നത്. ഈ തത്ത്വങ്ങൾ ബഹ്‌റൈനിൻ്റെ ഭരണഘടന, നാഷണൽ ആക്ഷൻ ചാർട്ടർ (എൻ.എ.സി), ദേശീയ നിയമനിർമ്മാണം എന്നിവയ്ക്കും രാജ്യത്തിലെ എല്ലാ സർക്കാർ ഏജൻസികൾക്കും മാർഗ്ഗനിർദ്ദേശമായി വർത്തിക്കുന്നു. ഇത് അന്താരാഷ്ട്ര ഉടമ്പടികളിലും കരാറുകളിലും പ്രതിപാദിച്ചിട്ടുണ്ട്. അവബോധവും സാമൂഹ്യ പങ്കാളിത്തവും വർധിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ ദേശീയ, അന്തർദേശീയ തലങ്ങളിൽ എല്ലാ പ്രസക്തമായ കക്ഷികൾക്കിടയിലും നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്…