Author: news editor

മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് സമഗ്രമായ മാധ്യമ കവറേജ് സംവിധാനമുണ്ടാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.മത്സരങ്ങള്‍ ബഹ്റൈന്‍ സ്പോര്‍ട്സ് 1, 2, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചാനലുകള്‍ എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്യും. സ്പോര്‍ട്സ് ജേണലിസ്റ്റുകളായ മറിയം ബുക്കമാല്‍, ഫവാസ് അല്‍ അബ്ദുല്ല, ഇസ ഷറൈദ, മുഹമ്മദ് അബ്ദുല്‍ഗഫാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഒരു ദൈനംദിന പരിപാടി രാത്രി 9:30ന് സംപ്രേഷണം ചെയ്യും.ബഹ്റൈനി സ്പോര്‍ട്സ് താരങ്ങളുടെയും വിശകലന വിദഗ്ധരുടെയും പങ്കെടുക്കുന്നവരുടെയും സംഘാടകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും വീക്ഷണകോണില്‍നിന്ന് ഫലങ്ങള്‍ അവലോകനം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത പുതുതായി ആരംഭിച്ച സ്പോര്‍ട്സ് സ്റ്റുഡിയോയുടെ പിന്തുണയോടെ തത്സമയ അപ്ഡേറ്റുകള്‍ നല്‍കന്‍ തത്സമയ ഫീല്‍ഡ് റിപ്പോര്‍ട്ടുകളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബ്രിട്ടനില്‍നിന്ന് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് പാര്‍സലില്‍ ഒളിപ്പിച്ചു കടത്തിയ കേസില്‍ രണ്ടു ബഹ്‌റൈനികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.റാംലി സ്വദേശിയായ 22കാരന്‍, ഹിദ്ദിലെ ഒരു ജ്വല്ലറി ജീവനക്കാരിയായ 25കാരി എന്നിവരുടെ വിചാരണയാണ് ആരംഭിച്ചത്. വിവിധയിനം മയക്കുമരുന്നുകളാണ് ഇവര്‍ കടത്തിയത്.ബ്രിട്ടനില്‍നിന്ന് വന്ന ഒരു പാര്‍സലില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് കൊണ്ടുവന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ (എസ്.ഐ.ഒ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നിര്‍ദേശം.പ്രവാസി തൊഴിലാളികളെക്കുറിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ശില്‍പ്പശാലയിലാണ് ഈ നിര്‍ദേശമുയര്‍ന്നത്. ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം.തങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച് പ്രവാസി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ എസ്.ഐ.ഒ. പുതുതായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സൈന്‍ ബഹ്‌റൈന്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും സഹകരിച്ച് ദേശീയ ഇ- വേസ്റ്റ് മത്സരത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു.ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും സംസ്‌കരിക്കുന്നതിലും പങ്കാളികളാകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം ഫലപ്രദമായ പുനരുപയോഗ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുക എന്നിവയാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.ബഹ്‌റൈനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്ന വേദി എന്ന നിലയില്‍ ഈ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആമിന ഹമദ് അല്‍റുഹൈമി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ റാസ് സുവൈദില്‍ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നാഷണല്‍ ആംബുലന്‍സ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഇനി പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഒരു ലക്ഷം ദിനാര്‍ പിഴ ചുമത്താനും സ്ഥാപനം അടച്ചുപൂട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമം വരുന്നു.ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണയ്ക്കായി അയച്ചു. നഴ്‌സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, മറ്റു പഠനകേന്ദ്രങ്ങള്‍, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്യൂണിറ്റി സ്‌കൂളുകള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയില്‍ പോകാതെ തന്നെ നടപടി സ്വീകരിക്കാനും പിഴ ഘട്ടംഘട്ടമായി ഈടാക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് സാധിക്കും.

Read More

മനാമ: ഇറക്കുമതി ചെയ്ത കുതിരകള്‍ക്കായുള്ള ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതായി ഏഷ്യന്‍ റേസിംഗ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഇത് ബഹ്‌റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബിന്റെ (ആര്‍.ഇ.എച്ച്.സി) മുന്നേറ്റ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലായി.ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫി റേസുകളിലൊന്നായ അല്‍ അദിയാത്ത് കപ്പിനെ അന്താരാഷ്ട്രതലത്തില്‍ തരംതിരിച്ച ‘ലിസ്റ്റഡ് റേസുകളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഏഷ്യന്‍ റേസിംഗ് ഫെഡറേഷനും ഏഷ്യന്‍ പാറ്റേണ്‍ കമ്മിറ്റിയും അംഗീകാരം നല്‍കി.ബഹ്റൈന്‍ കുതിരപ്പന്തയത്തെ ഉയര്‍ന്ന അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ ആര്‍.ഇ.എച്ച്.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് ഉസാമ ബുഹേജി അഭിമാനം പ്രകടിപ്പിച്ചു. ക്രൗണ്‍ പ്രിന്‍സ് കപ്പിനെ ഗ്രൂപ്പ് 3 പദവിയിലേക്ക് ഉയര്‍ത്തിയത് വര്‍ഷങ്ങളായുള്ള ഈ മത്സരത്തിന്റെ വിശിഷ്ടമായ പ്രശസ്തിയും സംഘടനാ വിജയവും എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read More

മനാമ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇരട്ട പ്രദര്‍ശനമായ ജ്വല്ലറി അറേബ്യ 33ാം പതിപ്പിന്റെയും സെന്റ് അറേബ്യ മൂന്നാം പതിപ്പിന്റെയും വിസ്മയങ്ങളൊരുക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു.നവംബര്‍ 25 മുതല്‍ 29 വരെ എക്‌സിബിഷന്‍ വേര്‍ഡ് ബഹ്‌റൈനിലാണ് (ഇ.ഡബ്ല്യു.ബി) പ്രദര്‍ശനം. ആറ് വിശാലമായ ഹാളുകളിലായി 700ലധികം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 51,000ത്തിലധികം സന്ദര്‍ശകരും എത്തുമെന്നാണ് പ്രതീക്ഷ.ആഡംബര ആഭരണങ്ങളുടെയും ഉയര്‍ന്ന നിലവാരമുള്ള സുഗന്ധ ദ്രവ്യങ്ങളുടെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ ബഹ്‌റൈന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഈ പ്രദര്‍ശനദ്വയം.ബഹ്‌റൈനിലെ ടൂറിസം മേഖലയ്ക്ക് ഇത് വന്‍തോതില്‍ ഊര്‍ജം പകരുമെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി സി.ഇ.ഒയും ഇ.ഡബ്ല്യു.ബി. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ സാറ അഹമ്മദ്ബുഹിജി പറഞ്ഞു.

Read More

മനാമ: അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് ഇന്നലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ചു.സൗദി അറേബ്യയുടെ സിംഗിള്‍ സീറ്റര്‍ പരമ്പരയുടെ ഉയര്‍ന്നുവരുന്ന നിലവാരം എടുത്തുകാണിക്കുന്ന രണ്ട് ആവേശകരമായ മത്സരങ്ങള്‍ നടന്നു. ഒന്നാം റൗണ്ടില്‍ കിറ്റ് ബെലോഫ്സ്‌കി (പി.ഇ.എ.എക്സ്) റേസ് 1ല്‍ വിജയം നേടി. എമിറാത്തി ഡ്രൈവര്‍ ആദം അല്‍ അസ്ഹാരി (വാല്‍വോളിന്‍) റേസ് 2ല്‍ വിജയിച്ചു. റേസ് 3ല്‍ അല്‍ അസ്ഹരിയും റേസ് 4ല്‍ ബെലോഫ്സ്‌കിയും മികച്ച വിജയം നേടി.ചാമ്പ്യന്‍ഷിപ്പിന്റെ ഇനിയുള്ള റൗണ്ടുകള്‍ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ നടക്കും. മൂന്നാം റൗണ്ട് നവംബര്‍ 10, 11 തീയതികളിലും നാലാം റൗണ്ട് 14, 15 തീയതികളിലുമാണ്.

Read More

മനാമ: ബഹ്‌റൈനില്‍ ആവശ്യമായ ലൈസന്‍സില്ലാതെ കുട്ടികളെ ചേര്‍ക്കുകയും പഠനം നടത്തുകയും ചെയ്ത നാല് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ട, നിയന്ത്രണ വകുപ്പിന്റെ ഉത്തരവനുസരിച്ചാണ് നടപടി. ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ ഔദ്യോഗിക സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.നിയമം പാലിക്കാതെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ അനുബന്ധ സേവനങ്ങളോ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Read More