Author: News Desk

ദില്ലി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് നാളെ തുടക്കമാകുക. 8 ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജന്‍റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. വിശദവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 2 മുതൽ 9 വരെ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന,…

Read More

തൃശൂര്‍: ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സക്ക് മുപ്പത്തിയഞ്ചാം പിറന്നാൾ. സാമൂതിരി രാജാവിന്‍റെ ഭരണകാലത്തുണ്ടായിരുന്ന ചികിത്സാ രീതി 1990 ലാണ് ശാസ്ത്രീയമാക്കിയത്. ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയുമായിരുന്നു ലക്ഷ്യം. ഇതിനായി പ്രത്യകം തയ്യാറാക്കിയ സമീകൃതാഹാരം ചിട്ടയോടെ നൽകുന്നതാണ് ഗുരുവായൂർ ദേവസ്വത്തിലെ ഗജ സുഖചികിത്സയുടെ പ്രധാന സവിശേഷത. ആദ്യ ഘട്ടത്തിൽ ആനകളുടെ രക്തവും എരണ്ടവും ശേഖരിച്ച് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി വിലയിരുത്തും. തുടർന്ന് ആനകൾക്ക് വിരമരുന്ന് നൽകും. പ്രത്യേക ആയുർവ്വേദ ക്രമവും പിൻതുടരും. ഓരോ ആനയുടെയും തൂക്കം പ്രത്യേകത എന്നിവ കണക്കിലെടുത്ത് ആഹാരക്രമം തീരുമാനിക്കും. അരി, ചെറുപയർ, റാഗി എന്നിവ വേവിച്ച് ച്യവനപ്രാശം, അഷ്ടചൂർണം, ധാതു ലവണം, മഞ്ഞൾ പൊടി എന്നിവ കൂട്ടിക്കലർത്തിയ ഉരുളയാണ് ആനകൾക്ക് നൽകുന്നത്. വിസ്തരിച്ച തേച്ച്‌കുളി, വ്യായാമം എന്നിവയും ചികിത്സയുടെ ഭാഗമാണ്. ഈ ചികിത്സാ രീതി ആനകളുടെ ആരോഗ്യനിലയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കിയതായി ആന ചികിത്സാ വിദഗ്‌ധർ വിലയിരുത്തുന്നു. ആനകളുടെ തൂക്കത്തിലും അഴകിലും…

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകർന്ന് അകത്തേക്ക് വീണ് വയോധികയ്ക്ക് പരിക്ക്. വാഴമുട്ടം, കുഴിവിളാകം സ്വദേശി സരസ്വതി (73 ) ആണ് ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള 20 അടിയോളം താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണത്. ഉപയോഗിച്ചുകൊണ്ടിരുന്ന ടാങ്കിൽ കഴുത്തറ്റം വെള്ളത്തിൽ താഴ്ന്ന നിലയിലായിരുന്ന ഇവരെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് കരയിലേക്ക് കയറ്റിയത്. നാൽപ്പത് വർഷക്കാലം പഴക്കം ചെന്ന ടാങ്ക് ദ്രവിച്ച നിലയിലായിരുന്നു. വഴി നടന്നുപോകുന്നതിനിടെയാണ് സരസ്വതി കാൽവഴുതി ടാങ്കിന് മുകളിലേക്ക് വീണത്. വീഴ്ചയിൽ ദ്രവിച്ചിരുന്ന സ്ലാബ് പൊട്ടിയതോടെ വെള്ളത്തിലേക്കും വീണു. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ഇവരെ കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ തന്നെ ഒരു ഏണി സംഘടിപ്പിച്ച് ടാങ്കിനോട് ചേർത്ത് വച്ചതോടെ അതിൽ പിടിച്ചാണ് സരസ്വതി നിന്നത്. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി സന്തോഷ് കുമാർ, ഹരിദാസ്, എന്നീ സേനാംഗങ്ങൾ വെള്ളത്തിൽ ഇറങ്ങിയാണ് ഇവരെ കരയിലേക്ക് കയറ്റിയത്. വീഴ്ചയിൽ കാലിന്…

Read More

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ചിത്രം മലയാളികള്‍ക്ക് പുറത്ത് മറുഭാഷാ സിനിമാപ്രേമികളുടെയും കൈയടി നേടിയിരുന്നു. ചിത്രത്തിന്‍റെ സീക്വല്‍ ഉണ്ടാവുമെന്ന് മാര്‍ക്കോ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ക്കോ ഫ്രാഞ്ചൈസിയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ഒരു കമന്‍റിന് മറുപടിയായി ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇത് മാര്‍ക്കോ ഇഷ്ടപ്പെടുന്നവരില്‍ നിരാശ ഉണ്ടാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ പിന്മാറിയാലും മാര്‍ക്കോയ്ക്ക് തുടര്‍ച്ച ഉണ്ടാകുമോ? ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്. സോഷ്യല്‍ മീഡിയ കമന്‍റ് ബോക്സില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സില്‍ നിന്ന് പ്രതികരണം എത്തിയത്. “മാര്‍ക്കോ 2 ഇറക്കിവിട് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്. പറ്റില്ലെങ്കില്‍ റൈറ്റ്സ് വാങ്ങി വേറെ പ്രൊഡക്ഷന്‍ ടീമിനെ വച്ച് ചെയ്യ്. നല്ല പടം ആണ് മാര്‍ക്കോ. അതിന്‍റെ…

Read More

കാസർകോട് : ഉച്ചയ്ക്ക് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങിയതായി പരാതി. കാസർകോട് ജനറൽ ആശുപത്രിയിൽ ഉച്ചക്ക് 12 ന് എത്തിച്ച ബദിയടുക്ക സ്വദേശി ശനിയപ്പ പൂജാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. അഞ്ച് മണിക്ക് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് നൽകാമെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ അധികൃതർ മോർച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്നും പോസ്റ്റ്മോർട്ടം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിൽ സ്ഥലത്ത്  പ്രതിഷേധം ശക്തമാണ്.  

Read More

തൃശൂർ: ഫേസ്‍ബുക്ക് പരിചയത്തിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സബ് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തള്ളി. വിവാഹമോചിതയായ യുവതിയെ ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, വീട്ടുകാർക്ക് കാണണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ചാലക്കുടി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ഇടുക്കി ജില്ല കഞ്ഞിക്കുഴി പഴയാരിക്കണ്ടം വലിയവീട്ടിൽ സുധാകരൻ മകൻ അമൽ വി സുധാകരന്റെ ( 29 ) മുൻകൂർ ജാമ്യാപേക്ഷ‍, തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി പി സെയ്തലവിയാണ് തള്ളിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 -ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമമായ ഫേസ്‍ബുക്ക് മുഖേന അതിജീവിതയും പ്രതിയും സുഹൃത്തുക്കളായി. തുടർന്ന് പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അതിജീവിതയെ വിശ്വാസത്തിലെടുക്കുകയായിരുന്നു. പ്രതിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കാണണമെന്ന്‌ പറഞ്ഞ് അതിജീവിതയെ ചാലക്കുടി…

Read More

മുംബൈ: ബോളിവുഡിന്റെ മിസ്റ്റര്‍ ‘പെർഫെക്ഷനിസ്റ്റ്’ ആമിർ ഖാൻ നായകനും നിര്‍മ്മാതാവുമായ ‘സിതാരേ സമീൻ പർ’ ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ജൂൺ 20-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, 11 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 11-ാം ദിനമായ ജൂൺ 30 തിങ്കളാഴ്ച ചിത്രത്തിന്‍റെ വരുമാനത്തിൽ 75% ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഈ നേട്ടം ആമിർ ഖാന്റെ തിരിച്ചുവരവിന്റെ ശക്തി വ്യക്തമാക്കുന്നു. ‘സിതാരേ സമീൻ പർ’, ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 2007-ൽ പുറത്തിറങ്ങിയ ആമിറിന്‍റെ തന്നെ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ ആത്മീയ പിൻഗാമിയാണ് ചിത്രം എന്നാണ് ചിത്രത്തെ ആമിര്‍ തന്നെ വിശേഷിപ്പിച്ചത്. 2018-ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ‘ചാമ്പ്യന്‍സിന്‍റെ’ ഔദ്യോഗിക റീമേക്ക് കൂടിയാണ് ഈ സിനിമ. സാക്‌നിൽക്കിന്റെ കണക്കുകൾ പ്രകാരം, പതിനൊന്ന് ദിവസത്തെ തിയേറ്റർ റണ്ണിൽ ചിത്രം ഇന്ത്യയിൽ 126.4…

Read More

തിരുവനന്തപുരം: കെ എസ് ആർ ടി സി പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളുടെ ട്രയൽ ഡ്രൈവ് നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെ എസ് ആർ ടി സിക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് മന്ത്രി ഓടിച്ച് നോക്കിയത്. ട്രയൽ നോക്കിയ ശേഷം ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്നും മന്ത്രി വിവരിച്ചു. ‘കാത്തിരിക്കാം സുഖയാത്രയ്ക്കായ്… ഒട്ടും വൈകില്ലാ…’ – എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പ് ഇപ്രകാരം പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു… കെ എസ് ആർ ടി സിയ്ക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചു ട്രയൽ നോക്കി… ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ…

Read More

തിരുവനന്തപുരം: ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയ ഡോ. ഹാരിസിനെ മുഖ്യമന്ത്രി വിമർശിച്ചു. ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ല, എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവ പാഠം ആയിരിക്കണം, എല്ലാ കാര്യവും പൂർണമായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ശസ്ത്രക്രിയ ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.’സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ…

Read More

മനാമ: ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മലയാളിഫോറത്തിന്റെ സഹകരണത്തോടെ ഗ്രന്ഥകാരനും അധ്യാപകനും ചരിത്രഗവേഷകനുമായ പി ഹരീന്ദ്രനാഥിനെ ആദരിച്ചു. സെഗ്‍യ്യയിൽ വച്ച നടന്ന പരിപാടിയിൽ ദാദാഭായ് നവറോജി യും ഗാന്ധിജിയും സ്വാതന്ത്ര്യ സമരചരിത്രത്തെപ്പറ്റിയും ഹരീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബി എം എഫ് സെക്രട്ടറി സുരേഷ് വീരാച്ചേരി സ്വാഗതം പറഞ്ഞു . ബാബു കുഞ്ഞിരാമൻ പി ഹരീന്ദ്രനാഥിനെ ഉപഹാരം നൽകി ആദരിച്ചു.  ദീപ ജയചന്ദ്രൻ, എബ്രഹാം ജോൺ , ഗഫൂർ കൈപ്പമംഗലം,എസ് വി ബഷീർ, തുടങ്ങി ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു. സജി സാമൂവൽ സുരേഷ് പുണ്ടൂർ സജിത്ത് വെള്ളി കുളങ്ങര അബ്ദുൽ സലാം മുജീബ്റഹ്മാൻ ബൈജു ആരാദ് എന്നിവർ നേരുത്വം നൽകിയ പരിപാടി ബബിന സുനിൽനിയന്ത്രിച്ചു

Read More