- ഭാരതി അസോസിയേഷന് ദമ്മാം- ചൈന്നൈ ചാര്‍ട്ടേഡ് വിമാനമൊരുക്കി
- പ്രിന്റ് ചെയ്തത് ഒരു ലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; ജോസഫ് വാഴയ്ക്കന്റെ പ്രതീക്ഷ പാളി, പണവും പോയി സീറ്റുമില്ല
- പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്
- പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം, നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരന്
- ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ
- ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സ്ത്രീ പ്രാതിനിധ്യം, ശബരിമല സ്വര്‍ണക്കൊള്ള… നിലപാട് വ്യക്തമാക്കി പിണറായി
- കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെ ഇറാന്റെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ഇറാന്റെ ആക്രമണം: ബഹ്റൈനില്‍ കമ്പനി വെയര്‍ഹൗസിന് തീപിടിച്ചു
Author: News Desk
ദോഹ: ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായിക്ക് ജിഎംഎഫ് ഖത്തർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽICC ഹാളിൽ വെച്ച് നടന്ന സ്വീകരണ പരിപാടിക്ക് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഇന്ത്യൻ കമ്മ്യൂണിറ്റി ലീഗൽ അഡ്വൈസറുമായ അഡ്വക്കേറ്റ് ജാഫർഖാൻ സ്വീകരണ പരിപാടിക്ക് അധ്യക്ഷൻ വഹിച്ചത്. സ്വീകരണ പരിപാടിക്ക് ആമുഖം പറഞ്ഞുകൊണ്ട് ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ. ആശംസകൾ നേർന്നുകൊണ്ട് ട്രഷറർ മുസ്തഫ. ജോയിൻ സെക്രട്ടറി അജിതകുമാരി.വൈസ് പ്രസിഡണ്ട് ആര്യ സതീഷ്. അബി. ജീവകാരുണ്യ കൺവീനർ അബ്ദുൽ അസീസ്. സുനിൽ മക്കാർ. ഷിനോബ്. സുഭാഷ്. രഞ്ജിത്ത്. തജാസ്. ജെയിംസ് ഓലങ്ങാട്ട്. റിയാസ് അനൂപ്. സരിത തുടങ്ങിയവർ പങ്കെടുത്തു. സ്നേഹാദരവ് ഏറ്റുവാങ്ങിക്കൊണ്ട് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി നന്ദി അറിയിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ജിസിസി രാജ്യങ്ങളിൽ മികവുറ്റ രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംഘടനയ്ക്ക് കൂടുതൽ അംഗങ്ങളെ സംഘടനയുടെ കുടുംബത്തിലേക്ക് മെമ്പർഷിപ്പ് എടുത്ത് സംഘടനയുടെ ഭാഗമാകണമെന്നും കൂടുതൽ മികവുറ്റ…
സംസം പബ്ലിക്കേഷൻസ് പുറത്തിറക്കിയ സലാമിന്റെ രചനകളുടെ സമാഹാരമായ “സലാമിന്റെ സർഗ്ഗ രചനകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹറിനിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ബഹ്‌റൈൻ നിർവ്വഹിച്ചു. തന്റെ ജീവിതാനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമുള്ള കടന്നുപോക്കാണ് പുസ്തകമെന്നും വായനക്കാർക്ക് നല്ല വായനാനുഭവം നൽകുമെന്നും സലാം പറഞ്ഞു. 1995ൽ ബഹ്‌റൈനിലെത്തിയ സലാം റാസ് റുമാനിൽ ഖുദ്സ് പ്രസ്സിലെ ജീവനക്കാരനാണ്.തന്റെ ജോലിയിലെ ഇടവേളകളിലും,ഒഴിവുസമയങ്ങളിലും തന്റെ എഴുത്തിനു സമയം കണ്ടെത്തുന്ന അദ്ദേഹം അത് പുസ്തക രൂപത്തിൽ ഇറക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. സലാം കണ്ണൂർ സിറ്റി സ്വദേശിയും ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗവുമാണ്. BKCK എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ മാധ്യമപ്രവർത്തകൻ നൂർ മുഹമ്മദ്,സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ഇസ്മായിൽ, ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായി.
ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി
ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന്റെ സംപ്രേഷണ അവകാശം ഏറ്റെടുക്കാൻ ഏഴ് കമ്പനികൾ ബിഡ് സമർപ്പിച്ചു. ബിഡ് സമർപ്പിക്കാൻ ഫെബ്രുവരി 1 ഞായറാഴ്ച വരെ എ ഐ എഫ് എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ജിയോസ്റ്റാർ ബിഡ് സമർപ്പിച്ചു. കൊൽക്കത്ത ആസ്ഥാനമായ ആനന്ദബസാർ പത്രിക (ABP) ഗ്രൂപ്പ്, ഫാൻകോഡ്, ജിയോസ്റ്റാർ, കെ പി എസ് സ്റ്റുഡിയോസ് എന്നിവരാണ് നിലവിൽ സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ഇതുവരെ എ ഐ എഫ് എഫ് പ്രസിദ്ധീകരിച്ചിട്ടില്ല. ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷൻ മീറ്റിങിൽ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സർക്കിൾസ് എന്നിവർ ബിഡ് സമർപ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും എ ഐ എഫ് എഫ് അതിന് വഴങ്ങിയില്ല. ബിഡുകൾ പരിഗണിച്ച് ഉടൻ തന്നെ എ ഐ…
‘കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല’; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. അത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു. മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും. മറ്റു ടീമുകള്‍ക്കെതിരെ കളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല. ‘തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോകും. പക്ഷേ ഞങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമല്ല. പോകാന്‍ ഞങ്ങളുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കണം. ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാരും പിസിബി ചെയര്‍മാനും എന്ത് നിര്‍ദ്ദേശമാണോ നല്‍കുന്നത് അതനുസരിച്ചാണ് ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോകുന്നതില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ എന്തു പറയുന്നുവോ അതു ചെയ്യും’- ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക് നായകന്റെ പ്രതികരണം. പാകിസ്ഥാന്‍ സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന്‍ നിലപാട്…
മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണര്‍വിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. യതി പൂജ അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനായി സര്‍വ്വതും ഉപേക്ഷിച്ച് ജീവിതം സമര്‍പ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധര്‍മ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഗുരുത്വബോധവും ജീവിതത്തില്‍ സല്‍മാര്‍ഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അവര്‍ക്കുള്ള അന്നദാനവും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും…
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ സി പി എം തീരുമാനം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തി. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായിയും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനം കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തിൽ…
ഗാസയിലെ നിർണായക റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ, നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിച്ചു തുടങ്ങി
ജെറുസലേം: ഗാസയിലെ റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ. അതിർത്തിയിലൂടെ നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ ഗതാഗതം അനുവദിച്ചു തുടങ്ങി. വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥ അനുസരിച്ചാണ് നടപടി. 2 വർഷം മുമ്പ് യുദ്ധം തുടങ്ങിയതോടെയാണ് ഗാസയ്ക്കും ഈജിപ്തിനുമിടയിലെ നിർണായക ഇടനാഴി അടച്ചത്. ചികിത്സ ആവശ്യങ്ങൾക്കായി അതിർത്തി കടക്കാൻ കാത്തിരിക്കുന്നത് നൂറ് കണക്കിന് പലസ്തീനികൾ. ഇന്ന് മുതൽ ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക. ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി…
‘അതിവേഗം മുന്നോട്ടു തന്നെ’; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍
മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്. ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും.…
സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്, ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷം
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു. അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ…
യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ
ദുബൈ: ഇന്ന് (2026 ഫെബ്രുവരി ഒന്ന്) മുതൽ യുഎഇയിലെ എല്ലാ അഡ്വർടൈസേഴ്സിനും കൊണ്ടന്റ് ക്രിയേറ്റർമാർക്കും പരസ്യം നൽകുന്നതിന് സാധുവായ പെർമിറ്റ് ആവശ്യമാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ പണമടച്ചുള്ളതും പണമടയ്ക്കാത്തതുമായ എല്ലാ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്. 2023 ലെ ഫെഡറൽ മീഡിയ നിയമ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം,എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്. ഉള്ളടക്കത്തിന്റെയും പരസ്യത്തിന്റെയും നിലവാരം ഉയർത്തുക, തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, ഉത്തരവാദിത്തമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഡിജിറ്റൽ പരസ്യം പ്രോത്സാഹിപ്പിക്കുക, പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷണലും, സുതാര്യവും, വിശ്വസനീയതയും ഉറപ്പാക്കുക യുഎഇ പരസ്യ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക പ്രതിഭകളെ വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്. മാധ്യമ മേഖലയിലെ ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക തലത്തിലുള്ള കൊണ്ടന്റ് ക്രിയേറ്റേഴ്സിന് പിന്തുണ നൽകുന്നതിനുമുള്ള യുഎഇയുടെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നടപടി.
