Author: News Desk

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇന്ന് ഉച്ചയോടെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയെ വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കുന്ദമംഗലം കോടതിയില്‍ അപേക്ഷ നല്‍കിയത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പറയുന്ന ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നുവെന്നും ചോദ്യം ചെയ്യല്‍ നേരത്തെ തന്നെ നടത്തിയിരുന്നതായി റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി. ദീപക്കിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കോടതിക്ക് പുറത്ത് ഷിംജിത മാധ്യമങ്ങളോട് പറഞ്ഞത്.  കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച ഷിംജിതയെ മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടറുടെ…

Read More

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പോറ്റി പുറത്തിറങ്ങിയത്. കട്ടിളപ്പാളി കേസിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. ഇതോടെയാണ് പോറ്റി ജയിൽ മോചിതനായത്. ഇരു കേസുകളിലും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ലെന്നും അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഒരു ഇടപെടലും നടത്തരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ജയിലിന് പുറത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്ത് നിൽപ്പുണ്ടായിരുന്നു. പുറത്തിറങ്ങിയ പോറ്റി കുടുംബത്തോട് ചിരിച്ചു സംസാരിക്കുകയും ബന്ധുക്കൾക്കൊപ്പം കാറിൽ മടങ്ങുകയും ചെയ്തു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാനും പോറ്റി തയ്യാറായില്ല.

Read More

ന്യൂഡൽഹി: ഇന്ത്യ നിരന്തരം ചെറുപ്പമാകുകയാണെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസം​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഇന്ത്യയുടെ പ്ര​ഗത്ഭ്യം തിരിച്ചറിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. സാമ്പത്തിക രം​ഗത്ത് വലിയ വികസനം കൈവരിച്ചു. എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ ​ഗാന്ധിക്കെതിരേ മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. യുവരാജാവിന് എന്തൊരു അഹങ്കാരമാണെന്നു മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രസം​ഗം തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങി. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മോദി, മോദി എന്നു വിളിച്ചാണ് ഭരണപക്ഷം പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് വരവേറ്റത്. പിന്നാലെ പ്രസം​ഗം തുടങ്ങിയ മോദി പ്രതിപക്ഷത്തെ കണക്കറ്റു പരിഹസിച്ചു. ഖാർ​ഗെ ഇരുന്നു പ്രതിഷേധിച്ചാൽ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നും പ്രധാനമന്ത്രി…

Read More

മനാമ: ഭിന്നശേഷിക്കാരന്റെ അവസ്ഥ ചൂഷണം ചെയ്ത് നഴ്സ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 25,750 ദിനാർ തട്ടിയെടുത്ത കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി ഫെബ്രുവരി 10ന് വാദം കേൾക്കും. ഭിന്നശേഷിക്കാരനെ പരിചരിക്കുന്ന ജോലിയിലുള്ള നഴ്സ് അദ്ദേഹത്തിൻ്റെ ഫോൺ കൈക്കലാക്കി അക്കൗണ്ടിൽനിന്ന് പലതവണയായി പണം ബഹ്റൈനിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം അവിടെനിന്ന് ഒരു ഏഷ്യൻ രാജ്യത്തുള്ള തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2025 സെപ്റ്റംബറിനും ഒക്ടോബറിനമിടയിൽ വലിയ തുക അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം അന്വേഷണം തുടങ്ങിയത്. മോഷണം കണ്ടെത്തിയപ്പോൾ നഴ്സ് 3,500 ദിനാർ തിരികെ നൽകി. ബാക്കി 25,750 ദിനാർ നൽകാനായില്ല. ഇതിനെ തുടർന്നാണ് കുടുംബം പരാതി നൽകിയത്. അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Read More

തിരുവനന്തപുരം: സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്‍റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദന മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചന്ദന മരം ഉടമക്ക് വിൽക്കാനാകും.

Read More

ദില്ലി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിം​ഗ് സ്ഥാനം ഏൽക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.

Read More

തിരുവനന്തപുരം: ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു. കേസിലെ 13ആം പ്രതിയാണ് ദേവസ്വം ബോർഡിലെ കീഴ്ശാന്തിയായ സുനിൽകുമാർ പോറ്റി. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന വിജിലൻസ് കേസ് എടുത്ത് അന്വേഷണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് വിജിലൻസ് അന്വേഷമം ആരംഭിച്ചത്. കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡിലെ ചില ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനേക്കാൾ താൽപ്പര്യം പണം കൊള്ളയടിക്കാനാണെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷിച്ചിരുന്നു. ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് ആടിയ ശിഷ്ടം നെയ് വിൽപ്പനയിൽ ജീവനക്കാർ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയത്. സന്നിധാനത്തെ വിശിഷ്ട വഴിപാടിന്‍റെ വരുമാനം ദേവസ്വം…

Read More

ദില്ലി: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്പാദന രംഗത്ത് ഇത് വൻ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി എൻഡിഎ എംപിമാരോട് പറഞ്ഞു. അതേസമയം, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ സ്തംഭിച്ചു. കരാറിൽ സർക്കാർ ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തും. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനുശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്‍കിയത് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉൾപ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗം ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയ്ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിച്ച്…

Read More

റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.

Read More

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ  രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്. അതുകൊണ്ടുതന്നെ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്‌സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന്…

Read More