Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഈ വർഷം ഹജ്ജ് കർമ്മത്തിനായി 21758 അപേക്ഷകൾ ലഭിച്ചതായി കായികം, ന്യൂനപക്ഷക്ഷേമം വഖഫ് ഹജ്ജ് തീർത്ഥാടനം വകപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഇതിൽ 1224 അപേക്ഷകൾ 70+ റിസർവ് കാറ്റഗറിയിലും 3101 അപേക്ഷകൾ വിത്തൗട്ട് മെഹറം (പുരുഷ സഹായമില്ലാത്ത സ്ത്രീ യാത്രക്കാർ ) വിഭാഗത്തിലും 17423 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്. ഈ മാസം 15 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഇത് വരെ 5200 കവർ നമ്പറുകൾ അനുവദിച്ചതായും തൈക്കാട് ഗസ്റ്റ് ഹൗസിൽ ഈ വർഷത്തെ പരിശുദ്ധ ഹജ് കർമ്മത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്നും 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11 252 പേർക്ക് ഹജ്ജിനുളള അവസരം ലഭിച്ചു. ഹജ്ജ് അപേക്ഷകരുടെ സൗകര്യാർത്ഥം സംസ്ഥാനത്ത് ഹജ് ട്രയിനർമാരുടെ നേതൃത്വത്തിൽ 200 സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ അക്ഷയ…

Read More

പത്തനംതിട്ട: ഏരിയാ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് നടപടി. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാല് മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. നാഗേഷ് ജി നായരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷൻ തള്ളി. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാഗേഷ് ജി നായര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു. ഇന്ന് ചേര്‍ന്ന കോന്നി ഏരിയാ കമ്മിറ്റി യോഗത്തിലും നാഗേഷ് പങ്കെടുത്തിരുന്നില്ല.

Read More

തിരുവനന്തപുരം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ. മലപ്പുറം ജില്ലയിൽ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബില(28) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി നിരവധി പേർ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ഷിബിലക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. റിസർവ് ബാങ്കിൽ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ വ്യവസായിയോട് റിസർവ്വ് ബാങ്കിൽ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വൻ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി…

Read More

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപ് മന്ത്രിമാർ ഉയർത്തിയ വിമർശനം വൻ വിവാദത്തിനു വഴിവച്ചതിനു പിന്നാലെയാണ്, ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുറത്തുവന്നത്. മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിർദേശങ്ങൾ നേരത്തെ തന്നെ സർക്കാരിനു മുന്നിലുണ്ടായിരുന്നു. എന്നാൽ സൈനിക ആവശ്യങ്ങൾക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ വിമാനത്താവളം നിർമിക്കാനുള്ള തീരുമാനം അടുത്തിടെയാണ് സർക്കാർ കൈക്കൊണ്ടത്. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു; രാംപൂർ സഹസ്വാൻ ഖരാന ശൈലിയുടെ പ്രയോക്‌താവ് സൈനിക ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ വിമാനത്താവളം വരുന്നതോടെ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പ്രതിരോധ…

Read More

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷക്ക്​ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിങ്​ ശക്തമാക്കും. ഇതുസംബന്ധിച്ച് വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല പൊലീസ്​ മേധാവി അറിയിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛന് കുത്തേറ്റിരുന്നു. സംഭവത്തിൽ കൊലപാതക കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ പൊലീസ് പിടികൂടി. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽവെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പാൽ‌രാജിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുന്‍റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കൈയാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ…

Read More

കൊല്ലം: ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്. കൊച്ചുതെരുവ് ചെമ്മാട്ട് മുക്കിന് സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.എച്ച്.എം) പദ്ധതിക്കായി കേന്ദ്രഫണ്ട് ലഭിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. 2023-2024 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം ഇതുവരെയും കിട്ടിയിട്ടില്ല. ഇക്കാരണത്താല്‍ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ താളെതെറ്റി. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാനഫണ്ടും ഉപയോഗിച്ചാണ് എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനം. ഈ അനുപാതത്തില്‍ വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിക്കേണ്ടത് 826.2 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 550. 68 കോടിയും. ക്യാഷ് ഗ്രാന്‍ഡായി കേന്ദ്രം അനുവദിക്കുന്നത് 371.20 കോടിയാണ്. നാലുഗഡുവായാണിത് ലഭിക്കേണ്ടത്. മൂന്നുഗഡു അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞെന്നും അതുവരെ ഒരുഗഡുപോലും കിട്ടിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആരോപിച്ചു. മൂന്നുഗഡുവായി ലഭിക്കേണണ്ട 278.4 കോടി രൂപയാണ് കിട്ടാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കിക്കഴിഞ്ഞു. ഇത് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ട് മാസമായി എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്. ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സന്റീവ്, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം എന്നിവ മുടങ്ങി. കേന്ദ്രവുമായി ആശയവിനിമയം നടത്തിയിരുന്നു. കോ ബ്രാന്‍ഡിങ് എന്ന സാങ്കേതികത്വമാണ് ഇതിനുതടസമായി കേന്ദ്രം പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോഗോയ്‌ക്കൊപ്പം…

Read More

കൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ​ ഉസ്താദ് റാഷി​ദ് ഖാൻ (55) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയായിരുന്നു. ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ. ജബ് വി മെറ്റ്, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ​ഗാനം ആലപിച്ച റാഷിദ് ഖാൻ സം​ഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. ഉത്തർപ്രദേശ് സ്വദേശിയാണ് റാഷിദ് ഖാൻ. 11-ാം വയസിലാണ് റാഷിദ് ഖാൻ ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി. സം​ഗീത് റിസർച്ച് അക്കാദമിയിൽ ചേർന്നു. 2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2006-ൽ സം​ഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. രാഷ്ട്രീയ സാംസ്കാരിക രം​ഗത്തുള്ള നിരവധിയാളുകൾ റാഷിദ് ഖാന്റെ വിയോ​ഗത്തിൽ അനുശോചനമറിച്ചു. റാഷിദ് ഖാൻ്റെ വിയോ​ഗം രാജ്യത്തിനും സം​ഗീത…

Read More

ഒറ്റപ്പാലം: റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നാണ് വിവരം. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ. 45ഉം 35ഉം വയസ് തോന്നിക്കുന്നവരാണ് മരിച്ചത്. ഇവർ ഇതര സംസ്ഥാനക്കാരാണെന്നു സംശയിക്കുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കംപാർട്ട്‌മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.

Read More