Author: News Desk

മനാമ: അധ്യയന വർഷത്തിൻ്റെ തുടക്കത്തിന് മുന്നോടിയായി ബഹ്‌റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത വകുപ്പ് അധികൃതർ നടപടി തുടങ്ങി.വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷയ്ക്കുള്ള നടപടികളുമായി രക്ഷിതാക്കൾ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.രക്ഷിതാക്കൾ ഗതാഗത നിയമങ്ങൾ പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം.അധ്യയന വർഷാരംഭത്തിന് മുന്നോടിയായി തിരക്കേറിയ മേഖലകളിൽ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ആവശ്യമായ നടപടികൾ ഡയറക്ടറേറ്റ് സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അപകടമുണ്ടാക്കുന്ന ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Read More

ദില്ലി: പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ കടുത്ത വിമർശനത്തോടെ തള്ളി സുപ്രീംകോടതി. . പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു കടുത്ത വിമർശനം ഉയർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അടക്കം അപ്പീൽ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബിആർഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണം. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡ്. ഈ കുഴികളിലൂടെ അടക്കം സഞ്ചരിക്കാൻ കൂടുതൽ പണം പൌരന്മാർ നൽകേണ്ടതില്ല. പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൌരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ടെന്നും അതിന് കൂടുതൽ പണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബ്ലാക്ക് സ്പോട്ടുകളുടെയും…

Read More

ദില്ലി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറി. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി വ്യക്തമാക്കി. അതിർത്തി തർക്കം പരിഹരിക്കുന്നതിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘവുമായി വാങ് യീ ഇന്ന് ചർച്ച നടത്തി. ഇന്ത്യിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തിൽ സമ്മതിച്ചു. കഠിനകാലം പിന്നിട്ട് ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്. പരസ്പര ബഹുമാനത്തിൽ…

Read More

തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കമായി.കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശനവേദിയെ സമ്പന്നമാക്കുന്നു.സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഗാസ മനുഷ്യത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്താണ് 270 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്നവരെയും ആശുപത്രിയിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത മറ്റെവിടെയും നമ്മൾ കണ്ടിട്ടില്ല.ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന് മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. എസ്.ജെ.എഫ്.കെ. മുൻ പ്രസിഡന്റ്…

Read More

കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പമെത്തിയ 16കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ.നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ(25)യാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ നാദാപുരം പോലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.ജൂലൈയിൽ മാതാവിനൊപ്പം ആശുപത്രിയിലെത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെൺകുട്ടി പോലീസിൽ ഇതു സംബന്ധിച്ച് മൊഴി നൽകിയിരുന്നു.

Read More

ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിൻറെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന കെഎ പോളിൻറെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. അക്കൗണ്ട് നമ്പർ സഹിതമാണ് എക്സ് പ്ലാറ്റ് ഫോമിലെ കെഎ പോളിൻ്റെ പോസ്റ്റ്. 8.3 കോടി രൂപ ആവശ്യമെന്നാണ് പോസ്റ്റിൽ പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോൾ. അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിയിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി. നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ…

Read More

ദില്ലി: സ്ഥാനാർത്ഥിത്വം ആശയ പോരാട്ടത്തിന്‍റെ ഭാഗമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി. ഇന്ത്യയുടെ 60 ശതമാനം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന പാർട്ടികളാണ് തന്‍റെ പിന്നിൽ നില്‍ക്കുന്നതെന്നും സുദർശൻ റെഡ്ഡി പ്രതികരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. കോൺഗ്രസാണ് ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സിപി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്റി ബോർഡ് യോഗത്തിലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനും ജസ്റ്റിസ് സുദർശൻ റെഡ്ഡിയും മത്സരിക്കുന്നത്. 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.…

Read More

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജ ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം…

Read More

കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെ വ്യാവസായിക മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് പരിശോധന നടത്തിയത്. ഇതിൽ ഫയർ സുരക്ഷാ ചട്ടങ്ങളും മറ്റ് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് നടപടി സ്വീകരിക്കപ്പെട്ടു. അതോടൊപ്പം, 120 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകി, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംയുക്ത പരിശോധനയിൽ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് റിന്യൂവബിൾ എനർജി, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി, കുവൈത്ത് നഗരസഭ എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

ജറുസലേം: ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചു. എന്നാൽ വെടിനിർത്തില്ലെന്നും ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സമ്മർദ്ദത്തിൽ ആണെന്നും ഗാസ പൂർണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു. 60 ദിവസത്തെയ്ക്ക് വെടി നിർത്തിയാൽ, ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കാം എന്നായിരുന്നു ഹമാസ് പറഞ്ഞത്. എന്നാൽ, ഗാസ സിറ്റി പിടിച്ചെടുക്കുമെന്ന ഭയം കൊണ്ടാണ് ഹമാസ് വെടിനിർത്തലിന് തയ്യാറായത് എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇപ്പോൾ വെടി നിർത്തിയാൽ ഹമാസിന് പുനഃസംഘടിക്കാനും, ശക്തി നേടാനും കഴിയും എന്ന വാദം ആണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കൾ ഉയർത്തുന്നത്. ഗാസയിൽ ഇസ്രായേൽ പട്ടാളം ആക്രമണം തുടരുകയാണ്. അതേസമയം ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലി നഗരങ്ങളിൽ പ്രക്ഷോഭം ശക്തമായി.…

Read More