- ‘തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്’
- 6E1064 വിമാനത്തിൽ പറന്നിറങ്ങിയത് അടുക്കള പാത്രങ്ങളുമായി, എക്സ് റേ സ്ക്രീനിങ്ങിൽ പതിഞ്ഞ ചിത്രങ്ങളിൽ സംശയം; പരിശോധനയിൽ കള്ളിവെളിച്ചത്തായി, അറസ്റ്റ്
- പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍
- കോൺഗ്രസിലെ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്; കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ വിമർശനവുമായി കാർത്തി ചിദംബരം എംപി
- ജോഷ്വയായി ചന്തു സലീംകുമാർ ; ഹണി റോസ് ചിത്രം ‘റേച്ചൽ’ ക്യാരക്ടർ ലുക്ക് എത്തി, റിലീസ് ഡിസംബർ 6ന്
- വിഷപ്പുകയിൽ ശ്വാസംമുട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം, തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ മരക്കരി കത്തിച്ചു വെച്ചു, സംഭവം ബെലഗാവിയിൽ
- ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി അദിതി കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
- വി എം വിനുവിന് 2020ലും വോട്ടില്ല, സ്ഥിരീകരിച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍; കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ല
Author: News Desk
മുൻ എം.എൽ.എമാരുടെ വസതികളിൽ ഇ.ഡി റെയ്ഡ്; അഞ്ചുകോടിയും വിദേശനിർമിത ആയുധങ്ങളും മദ്യവും പിടിച്ചെടുത്തു
ചണ്ഡീഗഢ്: പഞ്ചാബിലെയും ഹരിയാനയിലെയും രണ്ട് മുൻ എം.എൽ.എമാരുടെ വസതിയിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ മദ്യവും വിദേശനിർമിത ആയുധങ്ങളും വെടിയുണ്ടകളും പണവും പിടിച്ചെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട്. ഇന്ത്യൻ നാഷനൽ ലോക് ദൾ എം.എൽ.എയായിരുന്ന ദിൽബാഗ് സിങ്, കോൺഗ്രസ് എം.എൽ.എയായിരുന്ന സുരേന്ദർ പൻവാർ എന്നിവരുടെ വീടുകളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. 100 ബോട്ടിൽ മദ്യവും അഞ്ചുകോടി രൂപയും അനധികൃത വിദേശനിർമിത ആയുധങ്ങളും 300 വെടിയുണ്ടകളുമാണ് ഇവരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തത്. യമുനനഗറിൽ നിന്നുള്ള മുൻ എം.എൽ.എയാണ് സിങ്. പഹ്വ സോണിപത്തിൽ നിന്നുള്ള എം.എൽ.എയും. വ്യാഴാഴ്ച യമുന നഗർ, സോണിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കർണാൽ തുടങ്ങി 20 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച ഇ.ഡി റെയ്ഡ് നടന്നത്. മദ്യത്തിനും പണത്തിനും പിന്നാലെ ഇവരുടെ വീടുകളിൽ നിന്ന് അഞ്ചു കിലോ തൂക്കമുള്ള സ്വർണ ബിസ്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത ഖനിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർക്കെതിരെ ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റോയൽറ്റി പിരിവ് ലളിതമാക്കുന്നതിനും…
മനാമ: ബഹ്റൈനിൽ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാൻ ആരോഗ്യ പരിപാലന വിദഗ്ധർക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. രാജ്യത്ത് പകർച്ചവ്യാധികളുടെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് സഹായകരമായാണ് പുതിയ സംവിധാനം. പകർച്ചവ്യാധികൾ കണ്ടെത്തിയാൽ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അവ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണം. ആരോഗ്യ സ്ഥാപനങ്ങളെ പബ്ലിക്ക് ഹെൽത്ത് ഡയറക്ടറേറ്റുമായി (പി.എച്ച്.ഡി) ബന്ധിപ്പിക്കാനും പുതിയ സംവിധാനം സഹായകരമാണെന്ന് പി.എച്ച്.ഡി ഡയറക്ടർ ഡോ. മുഹമ്മദ് അൽ അവാദി പറഞ്ഞു. ക്ലിനിക്കുകളും ആശുപത്രികളും ഉൾപ്പെടെ 80ഓളം ആരോഗ്യ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകുകയും പ്രത്യേക ഇലക്ട്രോണിക് ലോഗിൻ കീ നൽകുകയും ചെയ്തിട്ടുണ്ട്. അഞ്ചാംപനി, ടെറ്റനസ്, എച്ച്.ഐ.വി, കോളറ, ടൈഫോയ്ഡ് പനി, എലിപ്പനി തുടങ്ങിയ ഗ്രൂപ് എ രോഗങ്ങൾ 24 മണിക്കൂറിനുള്ളിൽ ആരോഗ്യ വിദഗ്ധർ പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്യണം. സ്കാബിസ്, ചിക്കൻപോക്സ്, മലേറിയ, സിഫിലിസ്, ഇൻഫ്ലുവൻസ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ് ബി, ഗ്രൂപ് സി എന്നിവക്കുകീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കണം. രോഗബാധിതരായ…
കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസില്‍ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ് ജംങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.45-നാണ് അപകടം. പ്രധാനറോഡില്‍നിന്ന് 15 അടി താഴ്ചയിലുള്ള സര്‍വ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ സ്വദേശിയായ ഡ്രൈവര്‍ രാധാകൃഷ്ണന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.
ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ കമ്പനി ആവശ്യപ്പെട്ടു; ഉടന്‍ 50 ജീവനക്കാര്‍ക്ക് കാര്‍ നല്കി IT കമ്പനി
ചെന്നൈ: അഞ്ചുവര്‍ഷത്തിലധികം തങ്ങള്‍ക്കൊപ്പം ജോലിചെയ്ത 50 ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനം നല്കി ഐ.ടി. കമ്പനി. ചെന്നൈ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ‘ഐഡിയാസ് 2 ഇറ്റ്’ എന്ന സ്ഥാപനമാണ് തങ്ങളുടെ വിജയത്തില്‍ ഒപ്പംനിന്ന ജീവനക്കാര്‍ക്ക് കാറുകള്‍ നല്‍കിയത്. ജീവനക്കാരോട് ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ കമ്പനി മേധാവികള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ കാറുകളുടെ വിവരം കൈമാറിയ ഉടന്‍ 50 കാറുകള്‍വാങ്ങി സമ്മാനിച്ചു. കൂടാതെ 33 ശതമാനം ഓഹരികള്‍ 38 ജീവനക്കാര്‍ക്ക് അനുവദിച്ച് അവരെ കമ്പനിയുടെ ഓഹരിയുടമകളാക്കി. കമ്പനിസ്ഥാപകരായ മുരളി വിവേകാനന്ദനും ഭവാനി രാമനും ചേര്‍ന്നാണ് 50 ജീവനക്കാര്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറിയത്. സി.ഇ.ഒ. ഗായത്രി വിവേകാനന്ദന്, ഐ.ടി. ഡയറക്ടര്‍ അരുണ്‍ ഗണേശന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍ ജീവനക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണെന്നും അതിന്റെ സന്തോഷമായാണ് കാര്‍ സമ്മാനിക്കുന്നതെന്നും കമ്പനിമേധാവികള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയത്. കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയിൽ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എം.പി.എയും(മാരിടെെം പട്രോൾ എയർക്രാഫ്റ്റ്) വിന്യസിച്ചിട്ടുണ്ട്.തട്ടിയെടുത്ത കപ്പലിനെ മറികടന്ന് വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നഴ്സുമാരുടെ മാര്‍ച്ചില്‍ നടപടി; MLAക്കെതിരെ കേസില്ല; കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ: കളക്ടറേറ്റിലേക്ക് നഴ്സുമാർ നടത്തിയ മാർച്ചിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് അതിക്രമിച്ചു കയറി, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾചേർത്ത് കേസെടുത്തത്. അതേസമയം കല്യാശ്ശേരി എം.എൽ.എൽ എം. വിജിനെതിരേ കേസെടുത്തിട്ടില്ല. കളക്ടറേറ്റിലേക്ക് കേരള ഗവ. നഴ്സസ് അസോസിയേഷൻ നടത്തിയ സമരത്തിനിടെ ടൗൺ എസ്.ഐ. പി.പി.ഷമീലിനോട് എം.എൽ.എ. തട്ടിക്കയറിയിരുന്നു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിജിൻ. കവാടത്തിനുപുറത്ത് പ്രകടനക്കാരെ പോലീസ് തടയുകയും അവിടെ ഉദ്ഘാടനം നടക്കുകയുമാണ് പതിവ്. വ്യാഴാഴ്ച കവാടത്തിൽ പോലീസുകാർ ഇല്ലാതിരുന്നതിനാൽ പ്രകടനം അകത്തേക്ക് കടന്നു. ഉദ്ഘാടകനായ എം.എൽ.എ.യെ കാത്തിരിക്കുമ്പോൾ ഏതാനും പോലീസുകാരെത്തി. ഉള്ളിൽ കയറിയത് ശരിയായില്ലെന്ന് പറഞ്ഞു. പിന്നാലെ എസ്.ഐ. എത്തി കേസെടുക്കുമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. അപ്പോഴേക്കും വിജിൻ വന്നു. ഇതിനിടെ തിരിച്ചെത്തിയ എസ്.ഐ. ‘നിങ്ങളോടല്ലേ പുറത്ത് പോകണമെന്ന് പറഞ്ഞത്’ എന്ന് ക്ഷോഭിച്ച് മൈക്ക് പിടിച്ചെടുത്തു. ‘നിങ്ങൾ നോക്കാത്തതുകൊണ്ടല്ലേ കയറിയത്’ എന്നുപറഞ്ഞ് ഇടപെട്ട വിജിൻ ഇനി സമരം കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞു. എങ്കിൽ കേസെടുക്കുമെന്ന് പറഞ്ഞ് മൈക്ക് തിരിച്ചുകൊടുത്ത്…
കണ്ണൂര്‍: എം. വിജിന് എം.എല്‍.എയെ പോലീസ് അപമാനിക്കുകയാണ് ചെയ്തതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. വ്യാഴാഴ്ച കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി. ടൗണ്‍ എസ്.ഐ പ്രകോപനമുണ്ടാക്കി. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പോയി ചോദിക്കുകയാണ് എന്താണ് നിങ്ങളുടെ പേരെന്ന്. എത്ര പരിഹാസ്യമായ നിലയാണത്. കേരളത്തിലെ പോലീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമായിട്ടാണ് തോന്നിയതെന്നും ജയരാജന് പറഞ്ഞു. ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയത് മറച്ചുപിടിക്കാന്‍ പോലീസ് നടത്തിയ വളരെ തെറ്റായ നടപടിയാണ് അവിടെ കണ്ടത്. കൃത്യനിര്‍വഹണത്തില്‍ എസ്.ഐ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു എംഎല്‍എയോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. തെറ്റായ രീതിയില്‍ പെരുമാറുമ്പോള്‍ കുറച്ച് ശബ്ദമുണ്ട് എന്നല്ലാതെ ഒരു തെറ്റായ വാക്കും വിജിന് ഉപയോഗിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. തെറ്റായ നിലപാട് പോലീസ് സ്വീകരിക്കുക. പോലീസ് സ്ഥലത്തില്ലാതിരിക്കുക. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വളരെ ശാന്തരായതുകൊണ്ട് വേറെ സംഭവങ്ങളൊന്നും കണ്ണൂരിലുണ്ടായില്ല. ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ ജനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കേരളത്തില്‍…
കൊല്‍ക്കത്ത: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയില്‍ ആക്രമണം. തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കായ ഷാജഹാന് ഷെയ്ഖ്, ശങ്കര്‍ ആദ്യ തുടങ്ങിയവരുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഷാജഹാന് ഷെയ്ഖിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെയാണ് വഴിയില്‍ വച്ച് നൂറ് കണക്കിന് വരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. അവര്‍ സഞ്ചരിച്ച വാഹനനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റും. തുടര്‍ന്ന് അവര്‍ക്ക് അവിടെ നിന്ന് പരിശോധന നടത്താതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും പരിശോധന പൂര്‍ത്തിയാക്കാതെ കൊല്‍ക്കത്തയ്ക്ക് മടങ്ങിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. https://youtu.be/ia8x3kF2cQU ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ രംഗത്തെത്തി.…
