- മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ
- ഒ സദാശിവന് കോഴിക്കോട് മേയര്‍; എല്‍ഡിഎഫിന്റെ രണ്ട് വോട്ട് അസാധു
- ക്രിസ്മസ് വാരത്തില്‍ മദ്യവില്പനയില് റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തേക്കാള്‍ 18.99% വര്‍ധന
- ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
- ബെത്ലഹേമിന്റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ
- മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
- ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
- ബഹ്‌റൈനില്‍ നേരിയ മഴയ്ക്ക് സാധ്യത
Author: News Desk
കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം വിളിച്ച് സോണിയ, തരൂർ പങ്കെടുക്കാനിടയില്ല, വിദേശ പര്യടനം കഴിഞ്ഞെത്തുക 15 ന് ശേഷം
ദില്ലി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേർത്തത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തിൽ പ്രധാനമായും ചർച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും. തിരുവനന്തപുരം എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന തരൂർ, നിലവിൽ വിദേശ പര്യടനത്തിലാണ്. പാർലമെന്ററി പാർട്ടി യോഗം ചേരുന്ന ജൂലൈ 15-ന് ശേഷമേ തരൂർ രാജ്യത്ത് തിരിച്ചെത്തൂ. അതിനാൽ അദ്ദേഹത്തിന് ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് സൂചന. വർഷകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.
ബഹ്‌റൈനിലെ കലാ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ നാല് ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാ കായിക സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ ‘പ്രതിഭ അന്തര്‍ ദേശീയ നാടക പുരസ്‌കാരം2025’ നുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. 25,000 രൂപയുടെ ക്യാഷ് അവാർഡും, പപ്പന്‍ ചിരന്തന സ്മാരക ഫലകവും , കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2024 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.നാടക രചനകൾ 2025 ആഗസ്ത് 15 നുള്ളിൽ bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്. നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട…
മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) യുവ ബഹ്റൈനി വനിതാ സംരംഭകര്‍ക്കായുള്ള ‘ഇംതിയാസ്’ പദ്ധതിയുടെ അഞ്ചാം ഘട്ടം ആരംഭിച്ചു.ബഹ്റൈനി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനും യുവതികള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്താനും ഈ മേഖലയിലെ മികച്ച നേട്ടങ്ങള്‍ എടുത്തുകാണിക്കാനുമുള്ള പദ്ധതിയാണിത്. നവീകരണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, പുതിയ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തിനുള്ളില്‍ ഉയര്‍ന്നുവരുന്ന നിക്ഷേപ മേഖലകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമനും സാമൂഹ്യ സംഘടനകളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.എസ്.സി.ഡബ്ല്യു. പ്രസിഡന്റും ബഹ്‌റൈന്‍ രാജാവിന്റെ പത്‌നിയുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി പുറപ്പെടുവിച്ച ഉത്തരവ് 2011 (10) പ്രകാരമാണ് ഇംതിയാസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ നാല് ഘട്ടങ്ങളില്‍ ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു. വൈവിധ്യമാര്‍ന്ന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഉദ്ഘാടന റൗണ്ടില്‍ ഉണ്ടായിരുന്ന 11 പങ്കാളികളില്‍നിന്ന് നാലാമത്തേതില്‍ അത് 98 ആയി വര്‍ധിച്ചു.
മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി ശരിവെച്ചു. ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ശിക്ഷ പൂര്‍ത്തയായിക്കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന എത്തിയ പാര്‍സലില്‍നിന്നാണ് സ്റ്റീല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പാര്‍സല്‍ കൈപ്പറ്റാനെത്തിയ ഏഷ്യക്കാരനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് പാര്‍സല്‍ എത്തിക്കേണ്ടയാള്‍ക്ക് അത് കൈമാറാന്‍ ഇയാളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അത് കൈപ്പറ്റുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.
മനാമ: 2026ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹ്‌റൈന്‍ ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി ആരംഭിച്ചു. വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക.സൗദി അറേബ്യ പുറപ്പെടുവിച്ച ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ആവശ്യമായ ആരോഗ്യ സാഹചര്യങ്ങള്‍ പാലിക്കുന്ന വ്യക്തികളെ മാത്രമേ ഹജ്ജിന് അനുവദിക്കൂ എന്ന് കമ്മിറ്റി വ്യക്തമാക്കി. ശാരീരികാരോഗ്യമുള്ളവരും വിട്ടുമാറാത്ത പകര്‍ച്ചാവ്യാധികള്‍ ഇല്ലാത്തവരും ആയിരിക്കണം.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാ തിയതിക്കു ശേഷം കുറഞ്ഞത് ആറു മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ഒരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത ബഹ്‌റൈനികള്‍, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത പുരുഷന്‍മാരോടൊപ്പം വരുന്ന സ്ത്രീകള്‍, ബഹ്‌റൈന്‍ പൗരന്‍മാരുടെ ബഹ്‌റൈനികളല്ലാത്ത ഭാര്യമാര്‍, 60 വയസിന് മുകളിലുള്ള ബഹ്‌റൈനി പുരുഷന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ വേനല്‍ക്കാല അവധിക്കാലത്ത് നീന്തല്‍ക്കുളങ്ങളുടെ ശുചിത്വം ഉറപ്പാക്കാനുള്ള പരിശോധന ആരംഭിച്ചതായി മുഹറഖ് ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രേിഗേഡിയര്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ ഖത്തം അറിയിച്ചു.മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്. എല്ലാ നീന്തല്‍ക്കുളങ്ങളിലും ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ലൈസന്‍സില്ലാതെയോ നിയമങ്ങള്‍ ലംഘിച്ചോ കുളങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇവിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങള്‍, പ്രഥമശുശ്രൂഷാ കിറ്റുകള്‍, രക്ഷാ ഉപകരണങ്ങള്‍, വൈദ്യുതി വയറുകള്‍, ഗ്യാസ് പൈപ്പുകള്‍, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധനാ സംഘം പരിശോധിക്കുന്നുണ്ട്.
മനാമ: ബഹ്‌റൈനില്‍ ആശുറ ആചരണ അവധിക്കു ശേഷം വൈറസ് അണുബാധ വ്യാപിക്കുന്നത് സാധാരണവും പ്രതീക്ഷിച്ചതുമാണെന്ന് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. അലി ദൈഫ് വ്യക്തമാക്കി.ഇത്തരം സന്ദര്‍ഭങ്ങളിലെ ജനങ്ങളുടെ കൂട്ടംചേരല്‍ വൈറസ് വ്യാപനത്തിനിടയാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായുമുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലുടന്‍ വൈദ്യോപദേശം തേടുകയും ആവശ്യമായ ചികിത്സ നടത്തുകയും വേണം. അണുബാധ വ്യാപനം തടയാന്‍ ഓരോ വ്യക്തിയും തന്റെ പങ്ക് നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വിവാദ നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിർദ്ദേശിച്ചിരുന്നു. ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതി അന്വേഷിച്ചാണ് കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച്, കണ്ടക്ടറെ അപമാനിക്കുന്ന രീതിയിൽ, പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. സദാചാര പരാതിയിൽ കെ എസ് ആർ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ നടപടിക്കിരയായ കൊല്ലത്തെ വനിതാ…
ചൈനയുടെ നീക്കത്തിന് മറുപടി: റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്പാദനത്തിനായി 1,345 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1,345 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഇതിനായുള്ള കരട് പദ്ധതി വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനകള്‍ക്കായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും, സമഗ്രമായ നയരേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം സെക്രട്ടറി കമ്രാന്‍ റിസ്വി വ്യക്തമാക്കി. ടെലികോം, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ അപൂര്‍വ ലോഹ കാന്തങ്ങളുടെയും ധാതുക്കളുടെയും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഘനവ്യവസായ, ഖനി മന്ത്രാലയങ്ങള്‍ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. നിര്‍ദ്ദിഷ്ട പദ്ധതി സ്വകാര്യ കമ്പനികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ഖനനം മുതല്‍ ശുദ്ധീകരണം, റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് നിര്‍മ്മാണം വരെയുള്ള മുഴുവന്‍ ശൃംഖലയിലും ആഭ്യന്തര ശേഷി…
ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം , ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന’ജഗള’.18 ന് എത്തും.
തിരുവനന്തപുരം: സംവിധായകൻ ശ്രീദേവ് കപ്പൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ജഗള’ ഈ മാസം 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും, നടക്കാതെ പോയ മലമ്പാർ കലാപം സിനിമയാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡിലും, ഐ.എഫ്.എഫ്.കെ.യിലും നാഷണൽ അവാർഡിലും ഇന്ത്യൻ പനോരമയിലും ഈ സിനിമ പരിഗണിക്കപ്പെട്ടില്ലായെങ്കിലും, കാനഡ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പരിഗണിക്കപ്പെട്ടു.അതിൽ സന്തോഷമുണ്ട്. സംവിധായകൻ പറയുന്നു. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കാം ചിത്രം പരിഗണിക്കപ്പെടാതെ പോയതെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ ആരോപിക്കുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ടു നിരവധി സിനിമകൾ അനൗൺസ് ചെയ്തെങ്കിലും പല ചിത്രങ്ങളും പൂർത്തിയായില്ല. അത് കൊണ്ട് തന്നെ ഈ സിനിമ പ്രേക്ഷകർ കാണണംസംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു. വളരെ ശക്തമായ കഥയാണ് ചിത്രം പറയുന്നത്. ലൗ എഫ് എം എന്ന ചിത്രത്തിന്…
