Author: News Desk

ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അതു പോയി ഞാനും പോണു’ എന്നാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യാ ശ്രമം നടത്തിയതായും സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേര്‍ പിടിച്ചാല്‍ അനങ്ങാത്ത കട്ടില്‍ പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താന്‍ ചെയ്തിരുന്നു. താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ട്. പുറത്തു പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഫേസ്ബുക്ക്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ എല്ലാ ദിവസവും വൈകിട്ട് 7.20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും കർക്കിടക വാവ് ദിവസം പിത്യതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കർക്കിടകവാവ് ദിവസമായ ജൂലൈ 24 വ്യാഴാഴ്ച, രാവിലെ 5.00 മണി മുതൽ സൊസൈറ്റി അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രജീഷ് പട്ടാഴി (3415 1895) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Read More

സീറോ മലബാർ സഭയുടെ ഏക ഔദ്യോഗിക സംഘടനയായ കാത്തലിക് കോൺഗ്രസിന്റെ ബഹ്‌റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാൾസ് ആലുക്ക പ്രസിഡണ്ടായും, ജീവൻ ചാക്കോ സെക്രട്ടറിയായും, നേതൃത്വം നൽകുന്ന,ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് പോളി വിതയത്തിലും,ട്രഷറർ ജിബി അലക്സുമാണ്. മറ്റു ഭാരവാഹികളായി ജെൻസൻദേവസ്സി, രതീഷ് സെബാസ്റ്റ്യൻ, ഡേവിഡ് തോമ്മാന, ജസ്റ്റിൻ ജോർജ്, ജോൺ ആലപ്പാട്ട്, അലക്സ്കറിയ, മോൻസി മാത്യു എന്നിവരാണ്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ കീഴിൽഎഴുപത്തിമൂന്ന് രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന്റെ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കത്തോലിക്ക കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ മെമ്പർഷിപ്പ് സെക്രട്ടറി ജസ്റ്റിൻ ജോർജിനെ(37757503) ബന്ധപ്പെടണം.

Read More

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി സ്കൂട്ടറിലെത്തി കുഞ്ഞിനെ എടുത്ത് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശി എം.വി. റീമ (30) ആണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.ഇന്നലെ രാത്രി 12.45ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽനിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ ജീവനക്കാരൻ അറസ്റ്റിലായി.മോഷണം സംബന്ധിച്ച പരാതി ലഭിച്ചതനുസരിച്ച് പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാൾ പിടിയിലായതെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻ്റ് ഫൊറൻസിക് എവിഡൻസ് അറിയിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.മോഷ്ടിച്ച പണത്തിൻ്റെ ഒരു പങ്ക് ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

മനാമ: സേവന നിലവാരം മെച്ചപ്പെടുത്താനും ടൂറിസം സംബന്ധിച്ച് അവബോധം വർദ്ധിപ്പിക്കാനുമായി ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ടാക്സി ഡ്രൈവർമാർക്കായി അവബോധ ശിൽപശാല സംഘടിപ്പിച്ചു.ബഹ്‌റൈൻ ടൂറിസം ആൻ്റ് എക്സിബിഷൻസ് അതോറിറ്റി, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആന്റിക്വിറ്റീസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.ടാക്സി മേഖല വികസിപ്പിക്കാൻ സമഗ്രമായൊരു പദ്ധതി നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡണ്ടും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്ക്കറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുശോചന യോഗം ജൂലൈ 21 തിങ്കളാഴ്ച രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലും, ഇന്ത്യയുടെ മറ്റ്‌ സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും രക്തദാന രംഗത്തും മറ്റ് സേവന രംഗത്തും ഒട്ടേറെ പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ബിഡികെയെ സ്ഥാപിച്ചു വളർത്തിയെടുത്ത വിനോദ് ഭാസ്ക്കറിന്റെ വേർപാടിൽ അനുശോചിക്കാനായി ബഹ്‌റൈൻ പ്രവാസി സമൂഹം ഒന്നിച്ചു നടത്തുന്ന പ്രസ്തുത യോഗത്തിൽ രക്ത ദാനത്തിൽ പങ്കാളികളാകുന്നവരും സംഘടനകളും സാമൂഹിക ജീവകരുണ്യ സാംസ്‌കാരിക രംഗത്തുള്ള മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

Read More

ദില്ലി: ആദ്യം രാജ്യം പിന്നെ പാർട്ടിയെന്ന് നിലപാട് വ്യക്തമാക്കി കോൺ​ഗ്രസ് എംപി ശശി തരൂർ. താൻ‌ സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണെന്ന് പറഞ്ഞ തരൂർ ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുമെന്നും വ്യക്തമാക്കി. താൻ ചെയ്തത് രാജ്യത്തിന് വേണ്ടിയുള്ള ശരിയായ കാര്യമാണ്. ഇത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും തരൂർ പറഞ്ഞു. തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. പലരും തന്നെ വിമർശിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു.

Read More

കൊല്ലം : ഒടുവിൽ കെഎസ്ഇബി അനങ്ങി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.  ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു.  സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് 13കാരനായ മിഥുന് ജീവൻ നഷ്ടമായത്. ക്ലാസിൽ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളിൽ വീണു. അത് എടുക്കാൻ ബെഞ്ചും ഡെസ്കും ചേർത്തിട്ട് കയറുന്നതിനിടെ മിഥുൻ തെന്നി വീഴാനായുകയും, വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു. മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

Read More

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങളായിരുന്നു. കരഞ്ഞ് തളര്‍ന്ന് ശബ്ദം ഇല്ലാതായ പ്രിയപ്പെട്ടവര്‍ക്കിടയിൽ നിന്നാണ് മിഥുന്‍ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞുപോകുന്നത്. 

Read More