Author: News Desk

മനാമ: ബഹ്റൈനിൽ വാറ്റ്, എക്സൈസ് നികുതികൾ കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 2025ന്റെ ആദ്യ പകുതിയിൽ നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിൽ 724 പരിശോധനകൾ നടത്തി.വിപണി നിരീക്ഷണം നിലനിർത്തുക, ഉപഭോക്തൃ അവകാശങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുക, വാറ്റ്, എക്സൈസ് വെട്ടിപ്പ് ചെറുക്കുക എന്നിവയാണ് ഈ പരിശോധനകളുടെ ലക്ഷ്യങ്ങൾ.പരിശോധനകളിൽ 71 വാറ്റ് ലംഘനങ്ങൾ കണ്ടെത്തി. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തിയെന്നും എൻ.ബി.ആർ. അറിയിച്ചു. വാറ്റ് ഇൻവോയ്‌സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനം. വാറ്റ് ഉൾപ്പെടെയുള്ള വിലകൾ കാണിക്കാത്തത്, ദൃശ്യമായ സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തത്, വാറ്റ് ഇൻവോയ്‌സുകൾ നൽകാത്തത്, വാറ്റ് ടേബിൾ അല്ലാത്ത വിതരണങ്ങളിൽ വാറ്റ് ഇൻവോയ്‌സുകൾ നൽകാത്തത് തുടങ്ങിയ മറ്റ് ലംഘനങ്ങളും കണ്ടെത്തി.വാറ്റ്, എക്സൈസ് നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട 8 സംശയാസ്പദമായ കേസുകളും കണ്ടെത്തി. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

Read More

കൊച്ചി: കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ക്രിസ്റ്റഫർ മരിച്ചു. 55 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ മേരി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ അയൽവാസി ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീകൊളുത്തിയ വില്യം ആക്രമണത്തിന് പിന്നാലെ തൂങ്ങി മരിച്ചിരുന്നു. തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്ക് താമസിക്കുന്ന അയല്‍വാസി വില്ല്യമിനെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം. സംഭവ ദിവസം രാത്രി ചാത്യാത്ത് പള്ളിയിലെ പെരുന്നാള്‍ കഴിഞ്ഞ് തിരികെ വന്ന ക്രിസ്റ്റഫറും ഭാര്യയും ഇടവഴിയിലൂടെ സ്കൂട്ടര്‍ ഓടിച്ചപ്പോള്‍ വീടിന്‍റെ മതിലിനപ്പുറം നിന്ന് വില്യം ഇരുവര്‍ക്കും നേരെ കവറില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയായിരുന്നു. പൊടുന്നനെ തീയിട്ടു. സ്കൂട്ടര്‍ ഓടിച്ച ക്രിസ്റ്റഫറിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യയുടെ സാരിയില്‍ തീ പിടിച്ചെങ്കിലും അയല്‍വാസികള്‍ ചേര്‍ന്ന് കെടുത്തി. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വില്യം വീട്ടിൽ കയറി വാ‌തിലടച്ചു. പൊലീസെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് വില്യമിനെ അകത്ത്…

Read More

ജനീവ: ജനീവയിലെ ബഹ്റൈൻ്റെ സ്ഥിരം നയതന്ത്ര കാര്യാലയത്തിലെ കൊമേഴ്‌സ്യൽ അറ്റാഷെയായ മറിയം അബ്ദുൽ അസീസ് അൽദോസേരി പാരീസ് യൂണിയൻ അസംബ്ലിയുടെ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബഹ്‌റൈൻ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ ( ഡബ്ല്യു.ഐ.പി.ഒ) ആദ്യമായി അദ്ധ്യക്ഷ സ്ഥാനം നേടി.പേറ്റന്റുകൾ, വ്യാപാരമുദ്രകൾ, വ്യാവസായിക രൂപകൽപ്പനകൾ എന്നിവയിൽ ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന ഡബ്ല്യു.ഐ.പി.ഒയുടെ ഏറ്റവും പഴയ കരാറായ പാരീസ് കൺവെൻഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി(1883)യുടെ ഭരണസമിതിയാണ് പാരീസ് യൂണിയൻ അസംബ്ലി.ഈ ചരിത്രപരമായ നാഴികക്കല്ല് അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ നയരൂപീകരണത്തിൽ ബഹ്‌റൈനെ മുൻപന്തിയിൽ നിർത്തുകയും ബഹുമുഖ വേദികളിൽ അതിന്റെ നേതൃത്വത്തിനുള്ള വർദ്ധിച്ചുവരുന്ന അംഗീകാരത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

Read More

പൂനെ: നിയമ സഭയിലിരുന്ന് റമ്മി കളിച്ച് മഹാരാഷ്ട്രയിലെ കൃഷിമന്ത്രി മണിക്റാവു കൊകാതെ. മൊബൈൽ ഫോണിൽ ജംഗ്ലീ റമ്മീ കളിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങൾ ഞായറാഴ്ചയാണ് പുറത്ത് വന്നത്. എൻസിപി (എസ്പി) വിഭാഗം നേതാവ് രോഹിത് പവാറാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എൻസിപി അദിത് പവാർ വിഭാഗത്തിന് ബിജെപിയുമായി ചർച്ച ചെയ്യാതെ ഒന്നും ചെയ്യാനാവില്ല. മഹാരാഷ്ട്രയിലെ ക‍ർഷകരുടെ പ്രശ്നങ്ങൾ തീർപ്പില്ലാതെ കിടക്കുന്നു. ഓരോ ദിവസവും എട്ട് കർഷകരോളം ആത്മഹത്യ ചെയ്യുന്നു. കൃഷി മന്ത്രിക്ക് ജോലിയൊന്നും ഇല്ലാത്തതിനാൽ റമ്മി കളിച്ച് സമയം കൊല്ലുന്നുവെന്നാണ് രോഹിത് പവാർ വീഡിയോ പങ്കുവച്ച് വിശദമാക്കിയത്. എൻസിപി അജിത് പവാ‍ർ വിഭാഗം നേതാവാണ് മണിക്റാവു കൊകാതെ. സിന്നാ‍ർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മണിക്റാവു കൊകാതെ. എംഎൽഎയുടെ നടപടിക്ക് ശിക്ഷ നൽകാനുള്ള വകുപ്പില്ലെന്നും അതിനാൽ മുന്നറിയിപ്പ് നൽകുമെന്നാണ് ബിജെപി നേതാവ് സുധീർ മുൻഗംന്ധിവാർ പ്രതികരിക്കുന്നത്. ഇത്തരം നടപടികൾ തടയാൻ നിയമ നിർമ്മാണം നടത്തണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ആവശ്യപ്പെടുമെന്നും ബിജെപി…

Read More

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. അതേസമയം, കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാ​ഗമാണ് തകർന്നുവീണതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു. കൂടാതെ, തകർന്നു വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ ഭാഗമാണ്. ഈ കെ‌ട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കൂടാതെ കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ ന‌ടന്നുവരികയാണെന്നും അധ്യാപകൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ പ്രധാന അധ്യാപകന്റെ വാദം വിദ്യാർത്ഥികൾ നിഷേധിച്ചു. മേൽക്കൂരയുടെ ഭാഗം തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. വ്യാഴാഴ്ച വരെയും ഇവിടെ ക്ലാസുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Read More

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ശക്തമായി അപലപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കാം. ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം: സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം, പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം. പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയത്. സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഓഗസ്റ്റ് 5-ന് എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സെപ്റ്റംബർ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അതു പോയി ഞാനും പോണു’ എന്നാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യാ ശ്രമം നടത്തിയതായും സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേര്‍ പിടിച്ചാല്‍ അനങ്ങാത്ത കട്ടില്‍ പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താന്‍ ചെയ്തിരുന്നു. താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ട്. പുറത്തു പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഫേസ്ബുക്ക്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ എല്ലാ ദിവസവും വൈകിട്ട് 7.20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും കർക്കിടക വാവ് ദിവസം പിത്യതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കർക്കിടകവാവ് ദിവസമായ ജൂലൈ 24 വ്യാഴാഴ്ച, രാവിലെ 5.00 മണി മുതൽ സൊസൈറ്റി അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രജീഷ് പട്ടാഴി (3415 1895) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Read More

സീറോ മലബാർ സഭയുടെ ഏക ഔദ്യോഗിക സംഘടനയായ കാത്തലിക് കോൺഗ്രസിന്റെ ബഹ്‌റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാൾസ് ആലുക്ക പ്രസിഡണ്ടായും, ജീവൻ ചാക്കോ സെക്രട്ടറിയായും, നേതൃത്വം നൽകുന്ന,ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് പോളി വിതയത്തിലും,ട്രഷറർ ജിബി അലക്സുമാണ്. മറ്റു ഭാരവാഹികളായി ജെൻസൻദേവസ്സി, രതീഷ് സെബാസ്റ്റ്യൻ, ഡേവിഡ് തോമ്മാന, ജസ്റ്റിൻ ജോർജ്, ജോൺ ആലപ്പാട്ട്, അലക്സ്കറിയ, മോൻസി മാത്യു എന്നിവരാണ്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ കീഴിൽഎഴുപത്തിമൂന്ന് രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന്റെ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കത്തോലിക്ക കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ മെമ്പർഷിപ്പ് സെക്രട്ടറി ജസ്റ്റിൻ ജോർജിനെ(37757503) ബന്ധപ്പെടണം.

Read More