Author: News Desk

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനമാർഗ്ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 76,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് കസ്റ്റംസ് വകുപ്പും ആൻ്റി നാർക്കോട്ടിക് വിഭാഗവും ചേർന്ന് പിടികൂടി.സംയുക്ത ഓപ്പറേഷനിൽ 11 കിലോഗ്രാമിലധികം വരുന്ന മയക്കുമരുന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു.വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒരാളിൽനിന്ന് ആദ്യം 5 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതോടെയാണ് പരിശോധന ഊർജ്ജിതമാക്കിയത്. തുടർന്ന് നടന്ന പരിശോധനകളിൽ 6 കിലോഗ്രാമിലധികം മയക്കുമരുന്നു കൂടി പിടികൂടി.നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ആൻ്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

ഹോങ്കോങ് – ഡൽഹി എയർഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Read More

ഭരണ രംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ ശൈലിക്കുടമയാണന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു… വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ കക്ഷി രാഷ്ട്രീയമില്ലാതെ ജനകീയമായി ബഹ്റൈൻ എയർപോർട്ടിൽ വൻ സ്വീകരണം നിയന്ത്രണം വിട്ടതും ഇന്ന് ഓർക്കുകയാണന്നും ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ പങ്ക് വെച്ചു…..

Read More

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം ‌നടക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നാളെ (23) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്. ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായവും ചികിത്സാ സംവിധാനങ്ങളും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു.ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നെങ്കിലും സ്വകാര്യമേഖലയ്ക്ക് അന്ന് അവധിയായിരുന്നതിനാല്‍ ശനിയാഴ്ചയാണ് നടപ്പാക്കിത്തുടങ്ങിയത്.തൊഴില്‍ സുരക്ഷ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പ്രഥമ ശുശ്രൂഷാ ലഭ്യത ഉറപ്പാക്കുക, മെഡിക്കല്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുക, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കുക എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം, 2012ലെ സ്വകാര്യ മേഖലാ തൊഴില്‍ നിയമം, 2018ലെ പൊതുജനാരോഗ്യ നിയമം, 2021ലെ അതിന്റെ എക്‌സിക്യൂട്ടീവ് ബൈലോകള്‍, 2013ലെ തൊഴില്‍ സുരക്ഷാ നിയന്ത്രണ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 2012ലെ സ്വകാര്യ മേഖല തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 192, അല്ലെങ്കില്‍ പൊതുജനാരോഗ്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 129 പ്രകാരം പിഴ ചുമത്തും.

Read More

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്‌കാരിക കേന്ദ്രം കൂടിയാക്കി മാറ്റാന്‍ എം.പിമാരുടെ നിര്‍ദ്ദേശം.ലോകോത്തര ചില്ലറ വിപണന കേന്ദ്രങ്ങള്‍, ഒരു സിനിമാ സമുച്ചയം, കുട്ടികളുടെ കളിസ്ഥലം, ബഹ്റൈന്റെ സമ്പന്നമായ പൈതൃകം പ്രകടിപ്പിക്കുന്ന പാചക ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ മുഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ ഈ നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചു.കണക്റ്റിംഗ് ഫ്‌ളൈറ്റിനു വേണ്ടി ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനുള്ള ഉപാധിയെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചതെന്ന് മുഹമ്മദ് അല്‍ സല്ലൂം പറഞ്ഞു.

Read More

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം. തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര നീങ്ങുന്നത്. നിലവിൽ പട്ടം – കേശവദാസപുരം പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻജനാവലിയാണ് വിഎസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. റോഡരികിൽ‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം. നേരത്തെ സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്.​ വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു. സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ…

Read More

അനീതിക്കെതിരെ പോരാടിയ ശക്തനും ആദർശ ധീരനുമായ കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഗുരുദേവ സോഷ്യൽ സൊസൈറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. എക്കാലവും പാവങ്ങൾക്കും, കർഷകർക്കും, സാധാരണ തൊഴിലാളികൾക്കും ഒപ്പം നിന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ മഹാനായ പോരാളി സഖാവ്. വിഎസിന്റെ മരണം കേരള ജനതയ്ക്ക് തീരാ നഷ്ടമാണെന്നും കേരളത്തിലെ ജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

അഴിമതിക്കെതിരായ പടയുടെ നായകനും, കേരള മുഖ്യനുമായിരുന്ന സഖാവ് വി. സ്. അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹറിൻ എ.കെ.സി. സി.യുടെ ആദരാഞ്ജലികൾ….. സാമൂഹിക പ്രതിബദ്ധതയിലൂടെയും, രാഷ്ട്രീയ സമർപ്പണത്തിലൂടെയും ഉയർന്നുവന്ന ജനശബ്ദമായിരുന്നു സഖാവ് വി.എസ്.എന്ന് എ.കെ.സി.സി പ്രസിഡണ്ടും, ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പറഞ്ഞു. ജനങ്ങളിൽനിന്ന് ജനങ്ങൾക്ക് വേണ്ടി ഉയർന്നുവന്ന മഹാപ്രതിഭയായിരുന്നു സഖാവ് വി.എസ്.എന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ ഓർമിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. എന്നും വിപ്ലവ യൗവനം ചിന്തയിലും,മനസ്സിലും നിറച്ച് ഒരു നാടിനു വെളിച്ചമായി മാറിയ മഹാ സഖാവിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജസ്റ്റിൻ ജോർജ്, അലക്സ്കറിയ, ജൻസൺ ദേവസ്സി, രതീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജീവൻ ചാക്കോ സ്വാഗതവും, പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

Read More

റിപ്പോർട്ട് : വി. അബ്ദുൽ മജീദ് തിരുവനന്തപുരം: നിലപാട് ഇരുമ്പുലക്കയല്ല എന്ന അധികാര രാഷ്ട്രീയത്തിന്റെ ഒഴിവുകഴിവ് വാക്യത്തിന് ചെറിയ തോതിലെങ്കിലും അപവാദമായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതം. സ്വീകരിക്കുന്ന നിലപാടുകളിൽ പലപ്പോഴും തികഞ്ഞ കാർക്കശ്യം അദ്ദേഹം പുലർത്തിയിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഈ രാഷ്ട്രീയ ശൈലി സ്വന്തം പാർട്ടിയിലും എതിര്‍ചേരിയിലും നിരവധി ശത്രുക്കൾ വി.എസിനുണ്ടാകാൻ കാരണമായി.മൂന്നാറിലെ ഭൂമി കൈയേറ്റം, മതികെട്ടാൻ മലയിലെ കൈയേറ്റങ്ങൾ, ഐസ്ക്രീം പെൺവാണിഭക്കേസ് തുടങ്ങിയ വിഷയങ്ങളിൽ വി.എസ്. സ്വീകരിച്ച നിലപാടുകളിൽ അയവ് വരുത്താൻ പാർട്ടിയിൽനിന്നടക്കം സമ്മർദ്ദങ്ങളുണ്ടായിട്ടും അദ്ദേഹം വഴങ്ങിയില്ല. അതിൻ്റെ പേരിൽ തൻ്റെ രാഷ്ട്രീയ ജീവിതലുണ്ടായ നഷ്ടങ്ങൾ അദ്ദേഹം ഗൗനിച്ചതുമില്ല.ഇതടക്കം വിവിധ വിഷയങ്ങളിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ വൻ വിവാദങ്ങൾക്കും വഴിവെച്ചു. പാർട്ടിയിലെ ചേരിപ്പോരുകളിലും അദ്ദേഹം കൈക്കൊണ്ട സമീപനങ്ങൾ വൻ വാർത്തകളായി മലയാള മാധ്യമങ്ങളിൽ നിറഞ്ഞു. 1980കൾ മുതൽ സി.പി.എമ്മിലുണ്ടായ വിഭാഗീയതകളിൽ എന്നും ഒരു പക്ഷത്തിന്റെ അമരക്കാരനായിരുന്നു വിഎസ്. 1980കളുടെ മദ്ധ്യത്തിൽ എം.വി. രാഘവന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ബദൽ രേഖയുടെ…

Read More