Author: News Desk

തിരുവനന്തപുരം: കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചെന്നും മഴ കനക്കുമെന്നും മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലര്‍ട്ടും നൽകിയിട്ടുണ്ട്. ജാർഖണ്ഡ് തീവ്രന്യൂനമർദ്ദം, ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെയുള്ള ന്യൂനമർദ്ദപാത്തി സ്വാധീനം മൂലം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം കൈവരിച്ചിട്ടുണ്ട്. ഇതിനാൽ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ രാത്രി പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. കേരളത്തിൽ ഇന്നും നാളെയും (26/07/2025 & 27/07/2025) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും 28/07/2025 & 29/07/2025 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ…

Read More

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു. പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നു. പത്തേമാരി സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി സനോജ് ഭാസ്കർ കോർ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് 2025 – 27 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. രക്ഷധികാരികൾമുഹമ്മദ്‌ ഇറക്കൽസനോജ് ഭാസ്കർ പ്രസിഡന്റ്‌അനീഷ്‌ ആലപ്പുഴസെക്രട്ടറിഅജ്മൽ ഇസ്മായിൽട്രഷറർവിപിൻ കുമാർ വൈസ് പ്രസിഡന്റ്‌ഷാജി സെബാസ്റ്റ്യൻ,അനിതജോയിന്റ് സെക്രട്ടറിരാജേഷ്‌ മാവേലിക്കര,ശ്യാമള ഉദയൻഅസിസ്റ്റന്റ് ട്രഷറർലൗലി ഷാജിചാരിറ്റി വിംഗ് കോർഡിനേറ്റർഷിഹാബുദീൻ,നൗഷാദ് കണ്ണൂർമീഡിയ കോർഡിനേറ്റർസുജേഷ് എണ്ണയ്ക്കാട്എന്റർടൈൻമെന്റ് കോർഡിനേറ്റർഷാജി സെബാസ്റ്റ്യൻ,ലിബീഷ്സ്പോർട്സ് വിംഗ് കോർഡിനേറ്റർവിപിൻ കുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായിഅഷ്‌റഫ്‌ കൊറ്റാടത്ത്മുസ്തഫആശ മുരളീധരൻസുനിൽ sഅനിൽ അയിലംജോബിപ്രകാശ് എന്നിവരേയും തിരഞ്ഞെടുത്തു. സാമൂഹിക സേവനവും, പ്രവാസി അവകാശ സംരക്ഷണവും മുൻനിർത്തിയുള്ള പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അജ്മൽ ഇസ്മയിൽ പറഞ്ഞു. പത്തേമാരി പ്രവാസികളുടെ അതിജീവന കഥകളെ പ്രതിനിധീകരിക്കുന്നതായും, പുതിയ തലമുറയെ സജീവമായി സാമൂഹിക…

Read More

സുരക്ഷ മുന്‍നിര്‍ത്തിയാണ് ജയില്‍ മാറ്റം. രാവിലെ 6.30 ഓടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്. അതീവസുരക്ഷയിലായിരുന്നു ജയില്‍ മാറ്റം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ഒറ്റപ്പെട്ട സെല്ലില്‍ ഇനി ഏകാന്തതടവുകാരനായിരിക്കും ഗോവിന്ദചാമി. മൂന്നു നിലകളിലായി 535 പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന 180 സെല്ലുകളാണ് വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലുള്ളത്. രാജ്യദ്രോഹ കുറ്റത്തിനടക്കം ശിക്ഷിച്ച കൊടുംക്രിമിനലുകളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. വിയ്യൂരിലെത്തിയ ഗോവിന്ദചാമിക്ക് ഇനി പുറംലോകം കാണാന്‍ സാധിക്കില്ല എന്നതാണ് ഇവിടുത്തെ സെല്ലിന്‍റെ പ്രത്യേക. ഒരാളെ പാര്‍പ്പിക്കുന്ന ഏകാന്ത സെല്ലുകളും, രണ്ടും, മൂന്നും അഞ്ചും പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന സെല്ലുകളുമാണ് ഈ മൂന്നു നില കെട്ടിടത്തിലുള്ളത്. ഇതില്‍ ഏകാന്ത സെല്ലിലാകും ഗോവിന്ദചാമി ഇനിയുള്ള കാലം കഴിയുക.

Read More

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് സുരക്ഷാപഴുതുകൾ കണ്ടെത്തി പുതിയ തട്ടിപ്പുകള്‍ വരുന്നത്. ഇപ്പോള്‍ ട്രാഫിക് നിയമലംഘന നോട്ടീസുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പില്‍ മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ‘Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ്ആപ്പ് നമ്പറിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More

ശബരിമല,പമ്പ, നിലക്കൽ ദേവസ്വങ്ങളിൽ പ്രസാദ നിർമ്മാണത്തിന് ആവശ്യമായ നെയ്യ് മിൽമയിൽ നിന്ന് വാങ്ങും. ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ ധാരണയിലെത്തി. ഇത് സംബന്ധിച്ച കരാർ ഉടൻ ഒപ്പിടും. ശബരിമലയിലെ അരവണ, ഉണ്ണിയപ്പം എന്നിവയുടേയും പമ്പാ, നിലക്കൽ ദേവസ്വങ്ങളിലെ പ്രസാദങ്ങളുടെയും നിർമാണത്തിനാവശ്യമായ നെയ് ആണ് മിൽമ ലഭ്യമാക്കുക. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് മാത്രം പ്രസാദ നിർമ്മാണത്തിനായി രണ്ടുലക്ഷം ലിറ്റർ നെയ് ആവശ്യമാണ്. ഏറ്റവും ഗുണനിലവാരമുള്ള നെയ് തന്നെ ശബരിമലയിലെ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മിൽമയുമായി ചർച്ച ചെയ്തു ധാരണയിലെത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത്, അംഗം അഡ്വ. എ . അജികുമാർ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

Read More

മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2-യുടെ പതിനാലാമത് ദിവസം വിദ്യാർത്ഥികൾക്ക് ആവേശം നിറഞ്ഞൊരു പഠനാനുഭവമായി. അറബ് ഷിപ്ബിൽഡിംഗ് ആൻഡ് റിപയർ യാർഡ് (ASRY) സന്ദർശനം വിദ്യാർത്ഥികൾക്കും പരിശീലകർക്കും ഒരുപോലെ കൗതുകമുണർത്തി. കപ്പലുകളുടെ നിർമ്മാണം, പരിചരണം, ടാർഗറ്റ് മാനേജുമെന്റ് തുടങ്ങി വ്യവസായിക പ്രവർത്തനങ്ങളെ കുറിച്ച് നേരിൽ കണ്ടും ഉദ്യോഗസ്ഥരുമായി സംവദിച്ചും വലിയൊരു വിദ്യാഭ്യാസ അനുഭവമാണ് സംഘത്തിന് ലഭിച്ചത്. വിദ്യാർത്ഥികൾക്ക് നിർമാണ രംഗത്തെ താത്പര്യങ്ങൾ വളർത്താനും പുതിയ തൊഴിൽ ദിശകളെ കുറിച്ച് ആലോചിക്കാനും പ്രചോദനമായ സന്ദർശനം, പഠനത്തോടൊപ്പം അനുഭവം കൂടി ചേർന്നപ്പോൾ വളർച്ചക്ക് പുതിയ വഴികളാണ് തുറന്നത്. പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം, ഷിപ്പ് യാർഡിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ടൂർ, സംശയ നിവാരണം എന്നിവ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും ചോദ്യങ്ങളും തുറന്നു പറയാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. ഷിപ്പ്യാർഡ് സേഫ്റ്റി ഓഫിസർ അഹമ്മദ് ദിൽഷാദ്, മുഹമ്മദ് ദർവേഷ് എന്നിവർ ഷിപ്പ് യാർഡ്…

Read More

പയ്യോളി: കോഴിക്കോട് നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാധനങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി ബിസ്മി ബസാര്‍ സ്വദേശി കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍(22) ആണ് പിടിയിലായത്. പേരാമ്പ്രയിലെ ഡോ. അരുണിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് ഇയാള്‍ ഒന്നര ലക്ഷം രൂപ വിലവരുന്ന വയറിംഗ് സാധനങ്ങള്‍ അടിച്ചുമാറ്റിയത്. കേസ് രജിസ്റ്റര്‍ ചെയ്ത മണിക്കൂറുകള്‍ക്കകം നിഷാലിനെ പേരാമ്പ്ര പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ പയ്യോളി സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പാലേരിയിലെ പള്ളിയില്‍ നിസ്‌കാരം നടത്തി പോകുന്നതിനിടയില്‍ ഭണ്ഡാരം മോഷ്ടിച്ചതിനെ തുടര്‍ന്ന് പിടിയിലായിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. കല്‍പത്തൂര്‍ വായനശാലയില്‍ നടത്തിയ മോഷണത്തില്‍ തെളിവായി പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പാലേരിയിലെ മോഷണം നടത്തിയ വ്യക്തിയോട് സാമ്യം തോന്നിയതിനാലാണ് പൊലീസിന് എളുപ്പം ഇയാളിലേക്ക് എത്താന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ഇതേ വീടിന് സമീപത്ത് എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മാനന്തവാടി: ബഡ്സ് സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ ഹട്ടുകൾ പൊളിച്ച് കളഞ്ഞ് തിരുനെല്ലി പഞ്ചായത്തിൻ്റെ ക്രൂരത. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ ആണ് നിർമ്മിച്ച കുടിലുകളാണ് പഞ്ചായത്ത് പൊളിച്ചത്. സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുട്ടികൾ. പലതവണ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഹട്ടുകളാണ് പൊളിച്ചു കളഞ്ഞതെന്ന് കുട്ടികൾ പ്രതികരിക്കുന്നത്. നേരത്തെ സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ അടിയന്തരമായി കെട്ടിടം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാതെയായിരുന്നു സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്ത് ഹട്ടുകൾ പൊളിച്ച് നീക്കിയത്. സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ പുറത്തുവന്നതിൻ്റെ പ്രതികാരത്തിനാണ് ഹട്ടുകൾ പൊളിച്ചു നീക്കിയതെന്നാണ് വ്യാപകമാവുന്ന ആക്ഷേപം. മണ്ണുകൊണ്ടുള്ള കുടിലുകൾക്ക് ഫിറ്റ്നെസ് തകരാറുകൾ കണ്ടെത്തിയിരുന്നില്ല.

Read More

തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്. കഴിഞ്ഞ ജൂലൈ 17ന് രാവിലെയാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുൻ, സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന്…

Read More

മനാമ: ബഹ്‌റൈനില്‍ ഷെയ്ഖ് ഹമദ് പാലത്തില്‍നിന്ന് കടലിലേക്ക് ചാടിയ 35കാരനായ ഏഷ്യക്കാരന്റെ മൃതദേഹം പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കണ്ടെത്തി.സംഭവം പ്രധാന ഓപ്പറേഷന്‍ റൂമില്‍ അറിഞ്ഞ ഉടന്‍ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. ജീവനോടെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷനെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ നടപടികള്‍ ആരംഭിച്ചു.

Read More