Author: News Desk

തൃശൂർ: അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും മറ്റി‌ങ്ങളിലേയും വോട്ടർമാരെ ഇവിടെ കൊണ്ടുവന്നു ചേർത്തുവെന്ന് സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനർഹമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിചിത്രമായ ഒരു മറുപടി ഇന്നലെ കിട്ടി. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു അത്. പരാതിയിൽ കഴമ്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾ വരെ ഉണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. അതിനിടെ, വോ‌ട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വീണ്ടും പ്രതികരിച്ചു. തൃശൂർ അസംബ്ലിയിലാണ് പരിശോധന കോൺഗ്രസ് നടത്തിയതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 10 ഫ്ളാറ്റുകളിൽ 100 ലധികം പേരുടെ വ്യാജ വോട്ടു ചേർത്തു എന്ന…

Read More

തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിം​ഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. രണ്ട് മണിക്കൂറോളം സമയം വിമാനം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. റഡാർ ബന്ധത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ലാന്റ് ചെയ്യാനായത്. 12 മണിക്ക് ശേഷം മറ്റൊരു വിമാനത്തിൽ ദില്ലിക്ക് പോകാമെന്നു പ്രതീക്ഷയെന്നും 7.45ന് ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതെന്നും അടൂർ…

Read More

ദില്ലി: ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ വിശ്വഗുരു എന്ന് സ്വയം പറയുന്നു, സത്യത്തിൽ അതല്ലെന്ന് പാക് സൈനിക മേധാവി അസിംമുനീർ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കശ്മീർ പാകിസ്താൻ്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്. ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയും മുഴക്കിയ അസിം മുനീർ, പാകിസ്താൻ ആണവരാഷ്ട്രമാണെന്നും പാകിസ്താൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കുമെന്നും പറഞ്ഞു. ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്.

Read More

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കട്ടെ, നോട്ടീസ് കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ആരോപണത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണ് കോൺഗ്രസ്. വോട്ടർ പട്ടിക ക്രമക്കേട് നടന്നതിന്റെ വ്യക്തമായ രേഖകൾ കയ്യിലുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങുമെന്നുമാണ് കോൺഗ്രസ് നിലപാട്. ചോദ്യം ചോദിച്ചവരെ കുറ്റപ്പെടുത്താനാണ് നിലവിലെ ശ്രമം. രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങൾ അല്ലേ കമ്മീഷൻ അന്വേഷിക്കേണ്ടത്. സത്യം മൂടി വെക്കാൻ ആകില്ല. മറുപടി തരേണ്ടത് കമ്മീഷനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കർണ്ണാടകയിൽ ശകുൻ റാണി എന്ന സ്ത്രീ രണ്ട് വോട്ട് ചെയ്തു എന്ന ആരോപണത്തിന് തെളിവ്…

Read More

തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. പ്രിവന്റ്റ്റീവ് ഓഫീസർ ജെസീനും സീനിയർ ഉദ്യോഗസ്ഥനായ സൂര്യനാരായണനും തമ്മിലാണ് തർക്കമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് വർക്കല പൊലീസ് സ്ഥലത്തെത്തി. പ്രിവൻ്റീവ് ഓഫീസർ ജസീനെ കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവമെന്ന് വ്യക്തമല്ല.

Read More

പാലക്കാട്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്ക൪ മുസ്ലിയാ൪. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി൪വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിൻറേയും രാജ്യത്തിൻറേയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയായിരുന്നു തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി…

Read More

ദില്ലി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ നീക്കവുമായി ഇന്ത്യ. തെരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ നിന്ന് ട്രംപ് പിന്മാറിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു. അലുമിനിയം, സ്റ്റീൽ എന്നിക്ക് ഫെബ്രുവരി മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ജൂണിൽ തീരുവ ഇരട്ടിയായി 50 ശതമാനമാക്കി. ഇതുകാരണം 7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കെതിരെ അമേരിക്ക അന്യായമായി പ്രവർത്തിക്കുകയാണെന്നാണ് ഇന്ത്യൻ നിലപാട്. യുഎസിന്റെ ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടികൾക്ക് മറുപടി നൽകാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും കേന്ദ്രം വീക്ഷിക്കുന്നു. യുഎസ് ഇന്ത്യയിലേക്ക് 45 ബില്യൺ ഡോളറിലധികം വിലവരുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യുന്നു. താരിഫ് വർധനക്ക് മുമ്പ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി…

Read More

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിനെ പരാമർശിക്കാതെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ച് കൊണ്ടാണ് പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉദ്ഘാടകൻ ആകുന്ന ചടങ്ങിലേക്കാണ് ദിവ്യയെ ക്ഷണിക്കാത്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഭൂരിഭാഗവും നടന്നത്. പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഈ അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെങ്കിലും നിർമാണ പ്രവർത്തനം നടക്കുന്ന ഘട്ടത്തിൽ ഈ പദ്ധതിയുടെ ഭാഗമായി മാറാൻ കഴിഞ്ഞതിൽ ഈ സന്ദർഭത്തിൽ ഏറെ സന്തോഷം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ പ്രത്യേക താല്പര്യ…

Read More

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ ഉയർച്ച ഇഷ്ടപ്പെടുന്നില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങൾക്ക് വില ഉയർത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിക്കുകയാണ് ഇന്ത്യ. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാ‍ർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻ്റെ ഉത്തരവ് വന്നത്. നാല് ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ…

Read More

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച് നാളെ നടക്കാനിരിക്കെ വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി. കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുൽ, തന്‍റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്‍റെ മുന്നേറ്റം. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷന്‍റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു. വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാഹുൽ…

Read More