Author: News Desk

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി ഹൈക്കമാന്‍ഡ് നേതൃത്വം. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കിയ ശേഷം കണ്ണൂരില്‍ നിന്ന് തന്നെയുള്ള പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു. സുധാകരനെ എഐസിസി പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു. എംഎല്‍എമാരായ പിസി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എംപി എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. 2001ല്‍ കെ സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും പിന്‍ഗാമിയായി എത്തിയത് സണ്ണി ജോസഫ് ആയിരുന്നു. സമാനമായ രീതിയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം കെപിസിസിയുടെ അമരത്തും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സണ്ണി ജോസഫ്. 2011ല്‍ കന്നിയങ്കത്തില്‍ സിപിഎമ്മിന്റെ കെകെ ശൈലജയെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടുത്തിയാണ് സണ്ണി ജോസഫ് നിയമസഭയിലേക്ക് എത്തിയത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ശക്തമായ മത്സരത്തെ…

Read More

തിരുവനന്തപുരം : കിളിമാനൂരിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽ.ഇ.ഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

Read More

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം ഏതാണ്ട് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി 450 ഫാർമസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും 5 എണ്ണം ക്യാൻസൽ ചെയ്യുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ എ.എം.ആർ ഉന്നതതലയോഗം ചേർന്നു. പാല്, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കാൻ യോഗം നിർദേശം നൽകി. കാലിത്തീറ്റകളിലേയും കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാൻ സമഗ്രമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി. കേരളത്തിലെ…

Read More

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ. മലപ്പുറം വളഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു.രണ്ട് രാജ്യങ്ങളിലും രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ആണ് ഫാമിലി. ലക്ഷണങ്ങൾ…

Read More

മനാമ: നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ബഹ്റൈന്‍, യു.എ.ഇ. സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാര്‍ മെയ് 8 മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ഇരുപക്ഷവും ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായത്.നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പുനല്‍കുന്നതും ന്യായവും നീതിയുക്തവുമായ പരിഗണന ഉറപ്പാക്കുന്നതിലൂടെയും തര്‍ക്കപരിഹാരത്തിന് വ്യക്തമായ സംവിധാനങ്ങള്‍ നല്‍കുന്നതിലൂടെയും നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമായ ഒരു സമഗ്ര നിയമ ചട്ടക്കൂട് ഈ കരാറിലുണ്ട്.യു.എ.ഇയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉഭയകക്ഷി കരാറുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ. ധനകാര്യ സഹമന്ത്രി മുഹമ്മദ്…

Read More

മനാമ: മെയ് 9ന് ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന ‘ക്ലാസിക്കല്‍ മ്യൂസിക്കിന്റെ സൗന്ദര്യം’ എന്ന സംഗീതക്കച്ചേരിക്ക് സംഗീതവിദ്വാന്‍ ഡോ. മുബാറക് നജെമിന്റെ കീഴിലുള്ള ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര ഒരുങ്ങുന്നു.യൂറോപ്പ് ദിനാഘോഷത്തിന്റെയും ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ സുല്‍ത്താനേറ്റ് എന്നിവിടങ്ങളിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെയും നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ശാസ്ത്രീയ സംഗീതത്തിന്റെ ഈ ആകര്‍ഷകമായ സായാഹ്നം നടക്കുന്നത്. യൂറോപ്യന്‍ സംയോജനത്തിന് അടിത്തറ പാകിയ ചരിത്രപരമായ നിര്‍ദ്ദേശമായ ഷൂമാന്‍ പ്രഖ്യാപനത്തിന്റെ 75ാം വാര്‍ഷികം കൂടിയാണിത്.വൈകുന്നേരം യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള രണ്ട് അതിഥി കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടാകും. ബീഥോവന്‍, മൊസാര്‍ട്ട്, ബിസെറ്റ്, സിബെലിയസ്, ബാര്‍ട്ടോക്ക്, ഡി ഫാള എന്നിവരുടെ തിരഞ്ഞെടുത്ത കൃതികളും അവതരിപ്പിക്കും.

Read More

വെനീസ്: മെയ് 9ന് ഹീറ്റ് വേവ് എന്ന പേരില്‍ നടക്കുന്ന 19ാമത് അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദര്‍ശനമായ ലാ ബിനാലെ ഡി വെനീസിയയില്‍ ബഹ്റൈന്‍ ദേശീയ പവലിയന്‍ തുറക്കും.ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ വാസ്തുവിദ്യയുടെ പങ്കിനെ അഭിസംബോധന ചെയ്യുന്ന ബിനാലെയുടെ മുഖ്യ പ്രമേയം ‘ബൗദ്ധികത, പ്രകൃതി, കൃത്രിമത്വം, കൂട്ടായ്മ’ എന്നതാണ്. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പവലിയന് നേതൃത്വം നല്‍കുന്നത്. ഡിസൈനും ഗവേഷണവും നയിച്ച ആര്‍ക്കിടെക്റ്റ് ആന്‍ഡ്രിയ ഫറാഗുണയാണ് ക്യൂറേറ്റ് ചെയ്തത്. ഇതോടൊപ്പമുള്ള പ്രസിദ്ധീകരണത്തില്‍ ഇമാന്‍ അലി, അബ്ദുല്ല ജനാഹി, അലക്‌സാണ്ടര്‍ പുസ്രിന്‍, കെയ്റ്റ്‌ലിന്‍ മുള്ളര്‍, എഡ്വാര്‍ഡോ ഗാസ്‌കോണ്‍ അല്‍വാരെസ്, ജോനാഥന്‍ ബ്രെര്‍ലി, ലൈല അല്‍ ഷെയ്ഖ്, ലത്തീഫ അല്‍ ഖയാത്ത്, ലെസ്ലി നോര്‍ഫോര്‍ഡ്, മൈതം അല്‍ മുബാറക്, മറിയം അല്‍ ജോമൈരി, മുഹമ്മദ് സലിം, പാരീസ് ബെസാനിസ്, വിയോള ഷാങ്, വഫ അല്‍ ഘതം എന്നിവരുടെ കൃതികളുണ്ട്.…

Read More

മനാമ: 50ലധികം പൊതു, സ്വകാര്യ മേഖല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ കരിയര്‍ മേള 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ സി.ഇ.ഒ. പ്രൊഫ. സിയാറന്‍ കാതൈന്‍ പങ്കെടുത്തു.രാജ്യത്തെ വ്യാവസായിക, വാണിജ്യ മേഖലകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് കമ്പനികളുമായും സ്ഥാപനങ്ങളുമായും നേരിട്ട് ഇടപഴകുന്നതിന് വിലപ്പെട്ട വേദിയൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം ഡോ. ജുമ ബൂത്തുകള്‍ സന്ദര്‍ശിക്കുകയും വിവിധ വിഷയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന പദ്ധതികള്‍ കാണുകയും ചെയ്തു. കരിയര്‍ ഫെയര്‍ 2025 മെയ് 8ന് ഉച്ചയ്ക്ക് 2:30 വരെ തുടരും.

Read More

മനാമ: ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “AEINA” നേഴ്സസ് ഡേ ആഘോഷിച്ചു. മെയ് 6 ചൊവ്വാഴ്ച വൈകിട്ട് സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞ് പോകുന്ന നേഴ്സുമാർക്ക് മൊമൻ്റോയും നൽകി ആദരിച്ചു.

Read More

മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം.പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. നല്ല അയല്‍പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിര്‍ത്താനും ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More