Author: News Desk

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു. ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല. അതേ സമയം രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.

Read More

കൊച്ചി : മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി അനുമതിയില്ലാതെ ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്. പിഴവുകൾ ഉണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ്  പ്രശാന്ത്…

Read More

എറണാകുളം: പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും അറിയിച്ചു. എല്ലാ തകരാറുകളും പരിഹരിക്കട്ടെ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഇടക്കാല ഗതാഗത മാനേജ്മെന്‍റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെ. ദേശീയ പാതക്കരികിലെ കല്‍വേര്‍ട്ടുകളുടെ നിര്‍മാണം പാതി വഴിയിലെന്ന് കളക്ടര്‍ പറഞ്ഞു കല്‍വേര്‍ട്ടുകള്‍ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് എൻഎച്ച്എഐ മറുപടി നല്‍കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്‍റെയും സഹകരണം വേണമെന്നും എൻഎച്ച്എഐ പറഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി അടുത്ത…

Read More

കൊച്ചി: കേരള സര്‍വകലാശാലയിലെ പദവി തര്‍ക്കത്തിൽ രജിസ്ട്രാര്‍ക്ക് തിരിച്ചടി. സസ്പെന്‍ഷൻ നടപടിക്കെതിരെ ഡോ.കെഎസ് അനിൽകുമാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും. അനിൽകുമാറിന്‍റെ സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി. ഇതിനിടെ, കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്‍റെ മിനുട്സ് തിരുത്തിയെന്നാരോപിച്ച് വൈസ് ചാൻസിലർ മോഹൻ കുന്നുമ്മലിനും മുൻ രജിസ്ട്രാർ ഇൻ ചാർജ്ജിനുമെതിരെ സിൻഡിക്കേറ്റിലെ ഇടത് അംഗം ലെനിൻ ലാൽ ആണ് കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകിയിരുന്നു. രജിസ്ട്രാർ കെ.എസ് അനിൽ കുമാർ സസ്പെൻഷനിലായതിനാൽ ചുമതല ആർ രശ്മികക്ക് നൽകിയതായി മിനുട്സിൽ രേഖപ്പെടുത്തി വിസി ഒപ്പിട്ടിരുന്നു, എന്നാൽ, ഈ മിനുട്സ് വിസി സ്വന്തം നിലയിൽ തയ്യാറാക്കിയതാണെന്നും വിഷയം കോടതി പരിഗണനയിലായതിനാൽ ചർച്ചയ്ക്കെടുത്തിട്ടില്ലെന്നുമാണ് ആരോപണം. രജിസ്ട്രാർ അനിൽ കുമാർ നൽകിയ പരാതിയിലെ എതിർകക്ഷിയായ വിസി സിൻഡിക്കേറ്റ് മിനുട്സ് തിരുത്തിയതിൽ വ‌ഞ്ചനയും…

Read More

മനാമ: സെപ്റ്റംബര്‍ 23ന് നടക്കുന്ന സൗദി അറേബ്യയുടെ 95ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ‘മനവ്വറ ബുഷൂഫത്‌കോം’ എന്ന പേരില്‍ ടൂറിസം ആഘോഷ പരിപാടി സംഘടിപ്പിക്കും.ചരിത്രപരമായ ബഹ്റൈന്‍-സൗദി ബന്ധം പങ്കിട്ട ചരിത്രത്തിലും ഉറച്ച ബന്ധങ്ങളിലും വേരൂന്നിയതാണെന്നും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വിശാലമാക്കാനും സംയോജനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളുണ്ടെന്നും അത് പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിപാടിയെന്നും ബി.ടി.ഇ.എയുടെ സി.ഇ.ഒ. സാറ അഹമ്മദ് ബുഹെജ്ജി പറഞ്ഞു.സെപ്റ്റംബര്‍ മാസത്തില്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കുമായി സാംസ്‌കാരിക, വിനോദ, കലാ പ്രകടനങ്ങളുടെ വൈവിധ്യമാര്‍ന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 19ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ടാമര്‍ ഹോസ്നി, സെപ്റ്റംബര്‍ 18ന് ഷെറാട്ടണ്‍ ഹോട്ടലില്‍ ജോണ്‍ അഷ്‌കറിന്റെ കോമഡി, സെപ്റ്റംബര്‍ 25ന് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ (ഇ.ഡബ്ല്യു.ബി) ബില്‍ ബറിന്റെ അന്താരാഷ്ട്ര ഷോ, 25, 26 തീയതികളില്‍ കള്‍ചറല്‍ ഹാളില്‍ സാദ് അല്‍ ഔദിന്റെ രണ്ട് പ്രകടനങ്ങള്‍ തുടങ്ങിയ…

Read More

മനാമ: റോയല്‍ കമാന്‍ഡ്, സ്റ്റാഫ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലെ പതിനേഴാമത് ജോയിന്റ് കമാന്റ് ആന്‍ഡ് സ്റ്റാഫ് കോഴ്സിന്റെ ഉദ്ഘാടനം ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി നിര്‍വഹിച്ചു.ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.സൈനിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ഈ കോഴ്സ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുമെന്ന് നുഐമി പറഞ്ഞു. ഇത് സായുധ സേനയ്ക്കുള്ളിലെ സൈനിക സ്‌പെഷ്യലൈസേഷനുകളുടെ വികസനത്തിന് സംഭാവന നല്‍കുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുന്ന ഒരു നൂതന അക്കാദമിക യോഗ്യതയാണെന്നും അദ്ദേഹം പറഞ്ഞു.v

Read More

ദില്ലി: പ്രളയം ബാധിച്ച ഹിമാചൽപ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നൽ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളിൽ മരിച്ചവർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹിമാചൽ പ്രദേശിലും പഞ്ചാബിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ എസ് ഡി ആർ എഫിന്റെയും പി എം കിസാൻ സമ്മാന നിധിയുടെയും രണ്ടാം ഗഡു മുൻകൂറായി അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തബാധിതരുമായും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുമായും ചർച്ച നടത്തി.

Read More

മനാമ: ബഹ്‌റൈനിലെ യോഗ്യരായ തടവുകാര്‍ക്ക് ബഹ്റൈന്‍ പോളിടെക്നിക്കിലെ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ ഓംബുഡ്‌സ്മാന്‍ പദ്ധതി ആവിഷ്‌കരിച്ചു.ജാവിലെ റിഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ തടവുകാര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യാന്‍ നടത്തിയ സന്ദര്‍ശന വേളയില്‍ ഓംബുഡ്‌സ്മാന്‍ ഓഫീസില്‍നിന്നുള്ള സംഘമാണ് ഇക്കാര്യം അറിയിച്ചത്.തടവുകാര്‍ക്ക് വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കാന്‍ ഓണ്‍ലൈനായും നേരിമുള്ള പഠനസൗകര്യമൊരുക്കാനാണ് പദ്ധതി. പ്രവേശനത്തിന് പോളിടെക്നിക്കിന്റെ പ്രവേശന പരീക്ഷ പാസാകേണ്ടതുണ്ട്.ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ബഹ്റൈന്‍ പോളിടെക്നിക്, നാസര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, ഓംബുഡ്‌സ് ഓഫീസ്, തടവുകാരുടെ അവകാശ കമ്മീഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നിവയുടെ സംയുക്ത ശ്രമഫലമായാണ് പദ്ധതി തയാറാക്കിയതെന്ന് ഓംബുഡ്‌സ്മാന്‍ ഓഫീസ് സെക്രട്ടറി ജനറല്‍ ഗദ ഹമീദ്ഹബീബ്പറഞ്ഞു.

Read More

കാഠ്മണ്ഡു : നേപ്പാളിൽ കലാപം കത്തുന്നു. ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു. മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കർ ആണ് മരിച്ചത്. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി. പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതിഷേധം കത്തിപ്പടർന്നതോടെ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായെങ്കിലും പ്രക്ഷോഭം തെരുവിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ…

Read More

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനമാണ് നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് ഖത്തറിലെ അമേരിക്കൻ എംബസി വ്യക്തമാക്കി. ഹമാസ് ഉന്നത രാഷ്ട്രീയ നേതാക്കൾ തങ്ങിയ കെട്ടിടമാണ് തകർത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസ് അറിയിക്കുന്നത്. എന്നാല്‍ . കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ചില അറബ്…

Read More