- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
Author: newadmin3 newadmin3
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകന് തന്നോടെ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സംവിധായകന് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രം താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം…
ആലപ്പുഴ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ബഡ്ജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യുഎഇ സെക്ടറിലേക്കുള്ള ലഗേജ് അലവൻസ് 30 കിലോഗ്രാമിൽ നിന്ന് 20 കിലോഗ്രാമാക്കി കുറച്ചിരുന്നു. യുഎഇയിൽ സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കു വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഈ നീക്കം ലാഭകേന്ദ്രീകൃതവും അപലപനീയവുമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ്സിലെ ലഗേജ് അലവൻസ് 30 കിലോഗ്രാമായി നിലനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ടതായും വിഷയത്തിന്മേൽ അനുകൂലമായ നടപടി ഉണ്ടാകുമെന്നു ഉറപ്പു ലഭിച്ചതായും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 90 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ ഈ ഈവീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാഥൂർ, ട്രെയിനിങ് ഡയറക്ടർ മനീഷ് വാസവദ എന്നിവർക്ക് യഥാക്രമം ആറു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ജൂലൈ 10ന് എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡി.ജി.സി.എ. നടപടിയെടുത്തത്.
കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെ.ടി.ഡി.സി. നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. https://youtu.be/wtfSP3r2LVw മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചുകഴിഞ്ഞു. ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തി. ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. കെ.ടി.ഡി.സി. ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്ട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി 71 ലക്ഷം രൂപ ചെലവിലാണ്…
കോഴിക്കോട്: വയനാട്ടിലുണ്ടായ ഉരുള്പൊട്ടലിലെ ദുരന്തബാധിതരെ താല്ക്കാലികമായി പുനരധിവസിപ്പിക്കുന്നത് ഈ മാസം മുപ്പതിനകം പൂര്ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. കുറ്റമറ്റ രീതിയില് പുനരാധിവാസം നടത്തണമെന്നുള്ളതു കൊണ്ടാണ് കാലതാമസമുണ്ടാകുന്നത്. ഉരുള്പൊട്ടലിനെക്കുറിച്ച് പഠിച്ച ഭൗമ ശാസ്ത്രജ്ഞന് ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സര്ക്കാറിന് റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ട്. മുണ്ടക്കൈയിലും ചൂരല്മരയിലും കൂടുതല് സുരക്ഷിതമായ സ്ഥലങ്ങളുണ്ടെന്നും പുഞ്ചിരി മട്ടം സുരക്ഷിതമല്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്. ടൗണ്ഷിപ്പിന് വേണ്ടി സര്ക്കാര് എട്ട് സ്ഥലങ്ങളുടെ ലിസ്റ്റ് വിദഗ്ധസമിതിക്ക് കൈമാറിയിരുന്നു. ഇതില് അഞ്ചിടങ്ങള് സുരക്ഷിതമെന്നും റിപ്പോര്ട്ടിലുണ്ട്. നിലവില് 35 കുടുംബങ്ങള് മാത്രമാണ് നാലു ക്യാമ്പുകളിലായി ഉള്ളത്. അടുത്ത വ്യാഴാഴ്ച ക്യാമ്പുകളായി പ്രവര്ത്തിച്ചിരുന്ന മൂന്ന് സ്കൂളുകള് തുറക്കും. സ്വയം വീടുകള് കണ്ടെത്തിയവര്ക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില് ജില്ലാ കലക്ടറെ ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായെന്ന് നടൻ ജോയ് മാത്യു. സിനിമയില് പവര് ഗ്രൂപ്പുണ്ടാകാം. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമാ മേഖലയിലും പല തട്ടുകളില് ഗ്രൂപ്പുകളുണ്ടാകാം. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ ഭാഗങ്ങള് സര്ക്കാര് ഒഴിവാക്കിയത് തെറ്റാണ്. ഒളിച്ചുവെച്ച വിവരങ്ങളെല്ലാം പുറത്തുവരും. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതോടെ സനിമക്കാരെല്ലാവരും മോശക്കാരാണെന്ന പ്രതീതിയുണ്ടായിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്ച്ച ചെയ്യും. സിനിമാ മേഖലയിലെ സ്ത്രീകള്ക്കുള്ള സൗകര്യങ്ങള് മെച്ചപ്പെടണം. നാലര വര്ഷം റിപ്പോര്ട്ട് പൂഴ്ത്തിവെച്ചത് സര്ക്കാര് ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി പി രാജീവ്. സ്വകാര്യത സംരക്ഷിക്കാൻ കോടതിയുടെ നിർദേശമുണ്ട്. അതുപ്രകാരമുള്ള വിവരാവകാശ കമ്മീഷൻ നടപടിയിൽ സർക്കാരിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമനടപടി സ്വീകരിക്കണമെന്ന് ഹേമ കമ്മീഷൻ ശുപാർശ ചെയ്തിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. ‘സർക്കാരിന് പ്രത്യേക നിയമങ്ങളൊന്നുമില്ല. വ്യക്തിപരമായി പരിശോധിച്ച ശേഷം കാര്യങ്ങൾ പുറത്തുവിടണമെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. അത് പൂർണമായും പാലിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. അല്ലെങ്കിൽ വിവരാവകാശ കമ്മീഷന് പരിശോധിക്കാം’, പി രാജീവ് പറഞ്ഞു. വിഷയത്തിൽ സിപിഐ നേതാവ് ആനി രാജയും പ്രതികരണവുമായി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്നാണ് അവർ പറഞ്ഞത്. സമയബന്ധിതമായി സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണം. റിപ്പോർട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും അവർ പറഞ്ഞു. ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ഡൽഹിയിൽ പറഞ്ഞു.ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി…
കണ്ണൂർ: മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ന്യൂഡല്ഹി: കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്സര് സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നല്കിയത്. ജാമ്യാപേക്ഷയില് എതിര്പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കി. ആവര്ത്തിച്ച് കോടതിയില് ജാമ്യാപേക്ഷ നല്കിയതില് 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പള്സര് സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്ച്ചയായി കോടതിയെ സമീപിക്കുന്നതിന് പള്സര് സുനിയെ സഹായിക്കാന് തിരശ്ശീലക്ക് പിന്നില് ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വിചാണയുടെ അന്തിമ ഘട്ടത്തില് ജാമ്യം നല്കരുതെന്നും സര്ക്കാര് വാദിച്ചിരുന്നു. ഈ വാദവും ഹൈക്കോടതി അംഗീകരിച്ചതിനെത്തുടര്ന്നാണ് പള്സര് സുനി സുപ്രീംകോടതിയെ സമീപിച്ചത്. 2017ഫെബ്രുവരിയില് നിടയെ ആക്രമിച്ചതിന് ശേഷം ഫെബ്രുവരി 23 മതുല് റിമാന്ഡിലാണ് പള്സര് സുനി.
ചെന്നൈ: കൃഷ്ണഗിരി ജില്ലയില് നടത്തിയ വ്യാജ എന്സിസി ക്യാമ്പില് സ്കൂള് വിദ്യാര്ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള് വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്ന്ന് സേലത്തെ സര്ക്കാര് മെഡിക്കല് കോളജ് ആശുപത്രിയിലേയ്ക്ക് റഫര് ചെയ്തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന് ഉള്പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ എന്സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്. വ്യാജ എന്സിസി ക്യാമ്പില് 17 പെണ്കുട്ടികള് ഉള്പ്പെടെ 41 ഓളം വിദ്യാര്ത്ഥികള് പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.