Author: News Desk

പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 21 നായിരുന്നു സംഭവം. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി ഉപയോഗിച്ച് അബദ്ധത്തിൽ പല്ലുതേച്ചതോടെയാണ് വിഷം മൂന്ന് വയസുകാരിയുടെ ഉള്ളിൽ ചെന്നത്. അത്യാസന്ന നിലയിലായി കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

തിരുവനന്തപുരം: അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജ് ബെസിയോക്കോവി(46)നെ വര്‍ക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയന്‍ പൗരനായ അലക്‌സേജിനെ വര്‍ക്കലയിലെ ഹോംസ്‌റ്റേയില്‍നിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസുകാരന് കൈക്കൂലി വാഗ്ദാനംചെയ്ത് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വര്‍ക്കല പോലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്‌സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം.ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്സേജ് ബെസിയോക്കോവ്. അലക്സേജിനൊപ്പം ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്സേജും മിറ സെര്‍ദയും ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍…

Read More

ഹരിയാന: കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും ഒപ്പം ഹോളി ആഘോഷിക്കുന്നതിനിടെ ഹരിയാനയിലെ ബിജെപി നേതാവ് സുരേന്ദ്ര ജവഹർ വെടിയേറ്റു മരിച്ചു. ഭൂമി തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പ്രതിയും സുരേന്ദ്ര ജവഹറും തമ്മിൽ വൈകുന്നേരം ഭൂമിയെ ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് അക്രമാസക്തനായ പ്രതി ആഘോഷത്തിനിടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. അക്രമിയിൽ നിന്ന് രക്ഷ നേടാൻ തൊട്ടടുത്തുള്ള കടയിലേക്ക് സുരേന്ദ്ര ജവഹർ ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതി ആക്രമിച്ച് കീഴ്‌പ്പെടുത്തി. മൂന്ന് വെടിയുണ്ടകൾ ശരീരത്തിലേക്ക് തുളച്ചുകയറിയതോടെ സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം ഭഗത് പൂൽ സിങ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. തർക്കത്തിന് ആധാരമായ ഭൂമി 2021ലാണ് സുരേന്ദ്ര ജവഹർ വാങ്ങിയത്. അയൽവാസിയുടെ ബന്ധുവിന്റെ പേരിലുള്ളതാണ് ഭൂമി. പ്രതിയും ഇതേ ഭൂമിയിൽ അവകാശം ഉന്നയിച്ചിരുന്നു. തർക്കസ്ഥലത്ത് കയറുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ മുൻപും…

Read More

തിരുവനന്തപുരം: തുച്ഛമായ വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശവർക്കർക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസും. പാലോട് സ്വദേശി അനിത കുമാരിക്കാണ് 7 ദിവസത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കിൽ വീട് നഷ്ടമാകുക. രണ്ട് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതോടെയാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്.നാടിന്‍റെ ആരോഗ്യവും സൗഖ്യവും അന്വേഷിച്ചിറങ്ങി വൈകിട്ട് തിരിച്ചെത്താൻ അനിത കുമാരിക്ക് നാളിതുവരെ വീടുണ്ടായിരുന്നു. തുച്ഛമായ വരുമാനമാണെങ്കിലും അടച്ചുറപ്പുള്ള വീട് മാത്രമായിരുന്നു ആശ്വാസം. ഇനി കയറി ചെല്ലാൻ വീട് ഉണ്ടാകുമോ എന്ന് അനിത കുമാരിക്ക് ഉറപ്പില്ല. ഒരാഴ്ച കഴിഞ്ഞാൽ അനിതകുമാരിയുടെ വീട് കേരള ബാങ്ക് ജപ്തി ചെയ്യും. 2021 ൽ എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയും പലിശയും എല്ലാം ചേർത്ത് രണ്ട് ലക്ഷത്തി എൺപതിരണ്ടായിരം രൂപ ആയിരിക്കുകയായി. കേരളബാങ്കിലെ വായ്പമാത്രമല്ല, കാർഷിക വികസനബാങ്കിൽ നിന്നെടുത്ത വായ്പയും മുടങ്ങി. ഗൾഫിൽ നിർമ്മാണ ജോലിക്ക് പോയ ഭർത്താവിൻ്റെ വരുമാനവും തികയുന്നില്ല. മൂന്ന് മക്കളിൽ ഒരാൾക്ക് കാൻസർ രോഗവുമുണ്ട്. ദുരിതക്കടലിൽ നിന്നാണ്…

Read More

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് ഇരുവരുടെയും മൊഴി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ വന്‍തോതില്‍ ലഹരി എത്തുമെന്ന സൂചനയുമായി പ്രിൻസിപ്പാൾ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയെതെന്ന വിവരവും ഇന്ന് പുറത്തു വന്നു. പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്.…

Read More

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ച സമരമാണതെന്നും അതിന് രാഷ്ട്രീയ ഉദ്ദേശ്യമാണ് ഉള്ളതെന്നും മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം സമരത്തില്‍നിന്ന് പിന്മാറാന്‍ ആശാ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൊണ്ടുവന്നിരുത്തി അനാവശ്യമായ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് എത്രും പെട്ടെന്ന് അവര്‍ ചെയ്യേണ്ടത് ഈ സമരം അവസാനിപ്പിക്കുകയാണ്. സമരത്തിന് ഞങ്ങള്‍ എതിരൊന്നുമല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ചുവന്നതാണ്. ആ സമരത്തെ ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, ഇ.പി. ജയരാജന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുമാസം പിന്നിട്ട ആശാ പ്രവര്‍ത്തകരുടെ സമരത്തിനെതിരെ നേരത്തെ സിപിഎം നേതാവ് എളമരം കരീം, സിഐടിയു നേതാവ് പി.പി. പ്രേമ, കെ.എന്‍. ഗോപിനാഥന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Read More

കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണമോ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് മലിനീകരണ ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണു കോടതി ഉത്തരവ്. ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്വാഡ് പരിശോധന നടത്തി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ ചില്ലറ വില്‍പനക്കാരുടെ ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും…

Read More

തൃശൂര്‍: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യൂണിയന്‍ ഭാരവാഹി കേസില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു. കളമശേരി പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോളിടെക്‌നിക് അധികൃതര്‍ നടപടി സ്വീകരിച്ചു. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കോളജ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടങ്ങുന്ന സമിതി അന്വേഷണം നടത്തുമെന്നാണ് അറിയിപ്പ്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക്, ഡാന്‍സാഫ്, പൊലീസ് സംഘം റെയ്ഡ് നടത്തിയത്. രാത്രി ഒമ്പതു മണിക്ക് തുടങ്ങിയ പരിശോധന ഏഴുമണിക്കൂറോളം നീണ്ടു. രണ്ടു കിലോ കഞ്ചാവ്,…

Read More

കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിൽ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.

Read More

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐക്കെതിരെ കേസ്. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോത്തന്‍കോട് സ്വദേശി ഷായ്‌ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തത്. 2019-ല്‍ വട്ടപ്പാറ സ്റ്റേഷന്‍ എഎസ്‌ഐ ആയിരുന്ന ഷാ നിലവില്‍ പത്തനംതിട്ടയില്‍ ഗ്രേഡ് എസ്‌ഐ ആണ്. 2019-ല്‍ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ്എച്ച്ഒയുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖകളും സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടത്. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

Read More