- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: News Desk
മലപ്പുറം: പ്രവാസി സംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂലൈ 20ന് പി. ഉബൈദുളള എം.എൽ.എ. നിര്‍വ്വഹിക്കും. റോസ് ലോഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്‍പത് മണിക്കാരംഭിക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി. കണ്‍വീനറുമായ പ്രദീപ്. കെ.എസ്. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും പറയും. ലോൺ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ ബിസിനസ് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്‍.ഇ.…
മനാമ: മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് ഷംസുദ്ദീൻ (കുഞ്ഞുമോൻ) നാട്ടിൽ മരണപ്പെട്ടു. 49 വയസായിരുന്നു. സെട്രൽ മാർക്കറ്റിൽ മാംസവ്യാപാരസ്ഥാപനം നടത്തിയിരുന്ന ഷംസുദ്ദീൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി, ഹംദിസ, സെൻഹ ഫാത്തിമ. ഖബറടക്കം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
കോഴിക്കോട്: ചവിട്ടിപ്പുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് കെ. മുരളീധരൻ. മരിച്ചുപോയ കെ. കരുണാകരനു ചീത്തപ്പേരുണ്ടാക്കില്ലെന്നും കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയഅദ്ദേഹം പറഞ്ഞു. ബത്തേരിയിൽ നടന്ന കെ.പി.സി.സി. ക്യാമ്പ് എക്സിക്യൂട്ടീവിൽ തൃശൂരിലെ പരാജയം ചർച്ചയായിട്ടില്ല. ചർച്ച ചെയ്യാതിരിക്കാനാണ് താൻ അതിൽ പങ്കെടുക്കാതിരുന്നത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കും. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. ടി.എൻ. പ്രതാപനും ഷാനിമോൾ ഉസ്മാനും ക്യാമ്പ് എക്സിക്യൂട്ടീവിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അവർ രാവിലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇരുട്ടത്ത് പോസ്റ്ററൊട്ടിക്കുന്നവരെ പാർട്ടിയിൽനിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും പാലോട് രവിക്കെതിരെ പോസ്റ്ററൊട്ടിച്ച വിഷയം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇന്നലെ ബത്തേരിയിൽ സമാപിച്ച ക്യാമ്പ് എക്സിക്യൂട്ടീവിൽ മുരളീധരൻ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഷാനിമോൾ ഉസ്മാനും ടി.എൻ. പ്രതാപനും മുരളീധരനെതിരെ സംസാരിച്ചെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.
മനാമ: ബഹ്റൈനിലെ ജനബിയയിൽ തൊഴിൽ ഇടത്ത് മണലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഏഷ്യക്കാരൻ മരിച്ചു. മണലിടിഞ്ഞതിനെ തുടർന്ന് മൂന്ന് തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാൾക്കായി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ അൽ അയാം റിപ്പോർട്ട് ചെയ്തു.
നഗരങ്ങളുടെ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള വികസനം ബഹ്റൈന്റെ ലക്ഷ്യം: മന്ത്രി നൂര്‍ ബിന്‍ത് അലി
മനാമ: നഗരങ്ങളുടെ സമ്പന്നമായ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹികവും സാംസ്‌കാരികവുമായ വികസനമാണ് ബഹ്‌റൈന്‍ ലക്ഷ്യമിടുന്നതെന്ന് സുസ്ഥിര വികസന മന്ത്രിയും ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ഖുലൈഫ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. ഉന്നതതല രാഷ്ട്രീയ ഫോറത്തിന്റെ (എച്ച്.എല്‍.പി.എഫ്. 2024) മന്ത്രിതല സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരുടെ സുപ്രധാന പങ്കും രാജ്യം തിരിച്ചറിയുന്നതായി അവര്‍ പറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ ‘ബഹ്റൈന്‍ പ്രഖ്യാപന’ത്തില്‍ അവതരിപ്പിച്ച സംരംഭങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. ഈ സംരംഭങ്ങള്‍ പിന്നീട് അംഗരാജ്യങ്ങള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ‘എസ.്ഡി.ജി. ഉച്ചകോടി മുതല്‍ ഭാവിയുടെ ഉച്ചകോടി വരെ’ എന്ന തലക്കെട്ടില്‍ യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ (ഇക്കോസോക്ക്) രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക ഫോറം, യു.എന്‍. 2030 അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാജ്യങ്ങള്‍ നേരിടുന്ന പുരോഗതിയും…
പാലക്കാട് : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്ട് പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പോലീസ് ഓഫിസറുമായ അജീഷിനെ(28)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അജീഷ്. മാസങ്ങൾക്കു മുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അരീക്കോട് ക്യാമ്പിലെത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. ഇയാൾ മുമ്പ് മറ്റൊരു പെൺകുട്ടിയോടും മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മഴ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ കാണാതായി; കുവൈത്ത്- കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വിട്ടു
കണ്ണൂർ: കനത്ത മഴയിലും മഞ്ഞിലും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വ്യക്തമായി കാണാതായതിനാൽ കുവൈത്ത് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല. ലാൻഡിംഗ് അസാധ്യമായതോടെ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി വിമാനം തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.
കൊച്ചി: ആലുവയിൽ അനാഥാലയത്തിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അനാഥാലയത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. അനാഥാലയത്തിന്റെ അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി : കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു . ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷവിമർശനമുന്നയിച്ചത്.കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും മാലിന്യം എത്തുന്നത് തടയാൻ കോർപ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. കനാലിൽ മാലിന്യം എറിഞ്ഞവർക്കെതിരെ ഇതുവരെ എത്രകേസുകൾ എടുത്തിട്ടുണ്ട് എന്ന് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകൾ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ട്. ഒരു തവണ വൃത്തിയാക്കിയ കനാൽ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഭരണസംവിധാനങ്ങളുടെ വീഴ്ടയാണ് കാണിക്കുക. മറൈൻ ഡ്രൈവിലെ മഴവിൽപാലത്തിന് താഴെ ടൺ കണക്കിന് മാലിന്യം കാണാൻ കഴിയും.മാലിന്യം എറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാരിനുമാണ്. അത് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത് ഇനി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട്ടിൽ നിന്ന് ജോയിയെ പുറത്തെത്തിക്കാൻ…
ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവാവും യുവതിയും അറസ്റ്റിൽ, എം.ഡി.എം.എയും കഞ്ചാവും പിടികൂടി
ഏറ്റുമാനൂർ (കോട്ടയം): ഏറ്റുമാനൂരിൽ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജിൽനിന്ന് ഇരുവരെയും കഞ്ചാവും എംഡിഎംയുമായി പിടികൂടിയത്.1.46 ഗ്രാം എം.ഡി.എം.എയും 2.56 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്.ഐമാരായ സൈജു, ഷാജി, സി.പി.ഒമാരായ അനീഷ് വി.കെ, ലിഖിത, സന്ധ്യ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.…
