- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
- ബഹ്റൈനിന്റെ ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു
- ഓണ്‍ലൈനില്‍ അശ്ലീലം: ബഹ്റൈനില്‍ ശിക്ഷ കടുപ്പിക്കാന്‍ നിര്‍ദേശം
- പാര്‍ലമെന്റിലെ ചിരിയും തമാശയും: നടപടി വേണമെന്ന് എം.പി.
- കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് എം.പിമാര്‍
- സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു
Author: News Desk
മണ്ണിനടിയിൽനിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു; ഒരു കുടുംബത്തിലെ 5 പേർ, തിരച്ചിലിന് നേവി എത്തും
കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ഗംഗുബായ് രമേഷ് മനക്കർ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാൽ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ പിതാവിന്റെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേർ ഡ്രൈവർമാരാണ് എന്നാണ് സൂചന. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം, ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഗംഗാവേലി നദിക്ക് സമീപത്തുള്ള…
തിരുവനന്തപുരം∙ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിക്കാനാവാതെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജാരാകത്തതിനെ തുടർന്നാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ചത്. ജോലി സംബന്ധമായ കരണങ്ങളാലാണ് ശ്രീറാമിന് എത്തിച്ചേരാൻ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി പരിഗണിച്ചു. അപകടം സംഭവിച്ചിട്ട് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികൾ ആരംഭിച്ചിരുന്നില്ല. ഇതിനിടയിൽ കേസിൽ രണ്ടു പ്രതികൾ എന്നത് ഒന്നായി മാറി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബഷീർ മരിച്ചത്.
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിൽ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. രണ്ടു ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളത്തിൽ മുങ്ങി. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. നാദാപുരം, കുറ്റ്യാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവാമ്പാടി എന്നിവിടങ്ങളിൽ മഴ കനത്ത നാശം വിതച്ചു. കോടഞ്ചേരി- ചെമ്പുകടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയില്ല. വടകരയിൽ കുളിമുറിയും കിണറും ഇടിഞ്ഞു താണു. തലനാരിഴയ്ക്കാണ് ഒരു വീട്ടിലെ വീട്ടമ്മ രക്ഷപ്പെട്ടത്. നാദാപുരത്ത് ഇന്ന് പുലർച്ചെ വീട് തകർന്നുവീണു. നിരവധി സ്ഥലത്ത് മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. പാലാഴിയിൽ റോഡിലും കടകളിലും വെള്ളം കയറി. ഇതുവഴി ഗതാഗതം പൂർണമായും സ്തംഭിച്ചു. മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് കൊടിയത്തൂർ- കോട്ടമുഴി റോഡ് അടച്ചു. വയനാട്ടിൽ മാനന്തവാടി, പനമരം, കൊയിലേരി, നൂൽപ്പുഴ, കല്ലൂർ, വെണ്ണിയോട്…
പെരുമ്പാവൂർ നിയമ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ പരമോന്നത കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ആർഎസ് ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം സ്വാഭാവിക നടപടി ക്രമമെന്നാണ് നിയമ വിദഗ്ധർ വിധിയെക്കുറിച്ച് പ്രതികരിച്ചത്. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സൂര്യകുമാര്‍ യാദവ് ട്വന്റി 20 ക്യാപ്റ്റൻ സഞ്ജു സാംസണ്‍ വീണ്ടും ടീമില്‍
മുംബയ്: ഈ മാസം അവസാനം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. രണ്ട് ഫോര്‍മാറ്റുകളിലും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി. യുവ താരം ശുഭ്മാന്‍ ഗില്‍ ആണ് ഏകദിന ട്വന്റി 20 ടീമുകളില്‍ ഇന്ത്യയുടെ പുതിയ ഉപനായകന്‍. അടുത്തിടെ സിംബാബ്‌വെയില്‍ പര്യടനം നടത്തിയ യുവനിരയെ ഗില്‍ ആണ് നയിച്ചത്.മലയാളി താരം സഞ്ജു വി സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയെങ്കിലും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ പരമ്പരയാണ് ശ്രീലങ്കയിലേത്. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ,…
ഇന്‍ഡിഗോയുടെ സമ്മാനം, ഗള്‍ഫിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി
ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ. കേരളത്തില്‍ നിന്നല്ല സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയാളികള്‍ക്ക് കൂടി പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് കൂടി ഗുണം കിട്ടുന്നതാണ് പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസുകള്‍. കര്‍ണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് അബുദാബിയിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് മാസം ഒമ്പത് മുതല്‍ ആരംഭിക്കും. ഈ വിമാനം എല്ലാ ദിവസവും സര്‍വീസ് നടത്തും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഈ സര്‍വീസ്. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാലെണ്ണം എന്ന കണക്കിലാണ് ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഓഗസ്റ്റ് 10 മുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക.പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ 13 നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ അബുദാബി സെക്ടറിലേക്ക് ഇന്‍ഡിഗോ നടത്തുന്ന…
മലപ്പുറം: പ്രവാസി സംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂലൈ 20ന് പി. ഉബൈദുളള എം.എൽ.എ. നിര്‍വ്വഹിക്കും. റോസ് ലോഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്‍പത് മണിക്കാരംഭിക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി. കണ്‍വീനറുമായ പ്രദീപ്. കെ.എസ്. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും പറയും. ലോൺ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ ബിസിനസ് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്‍.ഇ.…
മനാമ: മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് ഷംസുദ്ദീൻ (കുഞ്ഞുമോൻ) നാട്ടിൽ മരണപ്പെട്ടു. 49 വയസായിരുന്നു. സെട്രൽ മാർക്കറ്റിൽ മാംസവ്യാപാരസ്ഥാപനം നടത്തിയിരുന്ന ഷംസുദ്ദീൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി, ഹംദിസ, സെൻഹ ഫാത്തിമ. ഖബറടക്കം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
കോഴിക്കോട്: ചവിട്ടിപ്പുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് കെ. മുരളീധരൻ. മരിച്ചുപോയ കെ. കരുണാകരനു ചീത്തപ്പേരുണ്ടാക്കില്ലെന്നും കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയഅദ്ദേഹം പറഞ്ഞു. ബത്തേരിയിൽ നടന്ന കെ.പി.സി.സി. ക്യാമ്പ് എക്സിക്യൂട്ടീവിൽ തൃശൂരിലെ പരാജയം ചർച്ചയായിട്ടില്ല. ചർച്ച ചെയ്യാതിരിക്കാനാണ് താൻ അതിൽ പങ്കെടുക്കാതിരുന്നത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കും. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. ടി.എൻ. പ്രതാപനും ഷാനിമോൾ ഉസ്മാനും ക്യാമ്പ് എക്സിക്യൂട്ടീവിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അവർ രാവിലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇരുട്ടത്ത് പോസ്റ്ററൊട്ടിക്കുന്നവരെ പാർട്ടിയിൽനിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും പാലോട് രവിക്കെതിരെ പോസ്റ്ററൊട്ടിച്ച വിഷയം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇന്നലെ ബത്തേരിയിൽ സമാപിച്ച ക്യാമ്പ് എക്സിക്യൂട്ടീവിൽ മുരളീധരൻ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഷാനിമോൾ ഉസ്മാനും ടി.എൻ. പ്രതാപനും മുരളീധരനെതിരെ സംസാരിച്ചെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.
മനാമ: ബഹ്റൈനിലെ ജനബിയയിൽ തൊഴിൽ ഇടത്ത് മണലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഏഷ്യക്കാരൻ മരിച്ചു. മണലിടിഞ്ഞതിനെ തുടർന്ന് മൂന്ന് തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാൾക്കായി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ അൽ അയാം റിപ്പോർട്ട് ചെയ്തു.
