- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
- ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐസിആർഎഫിന് നൽകി
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി
- തളിപ്പറമ്പില്‍ 15കാരിയെ പീഡിപ്പിച്ചു; 17കാരനെതിരെ കേസ്
- കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി
- ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി
- അസര്ബൈജാന് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല സമാപനം
Author: News Desk
ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. https://youtu.be/0fpmInZfRoI പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു. സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.
ബഹറൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
ബഹറൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു 12.7.24 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ ജോൺസ് ജോൺസൺ, ഇടവക ട്രഷറർ സുജേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്, , പോൾ എ റ്റി , സോനു ഡാനിയേൽ സാം, റെൻസി തോമസ്, ജയമോൻ തങ്കച്ചൻ, സന്തോഷ് ആൻഡ്രൂസ് ഐസക് ഭക്തസംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു
കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനു മുന്നിൽ സമരം തുടങ്ങി. ഇതോടെ ശ്രീജിത്തിന്റെ വീടിന് പൊലീസ് സുരക്ഷയേർപ്പെടുത്തി. അമ്മയ്ക്കും മക്കൾക്കുമൊപ്പമാണ് പ്രമോദ് സമരം നടത്തുന്നത്. അഭിഭാഷകരുമായി സംസാരിച്ച് നാളെയും മറ്റന്നാളുമായി പോലീസിനും അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. താനും തന്റെ കുടുംബവും സ്നേഹിതരും മാത്രമാണ് ഇപ്പോൾ ഉത്തരം പറയേണ്ടതായി വന്നത്. ഇക്കാര്യം തന്റെ അമ്മയെ മാത്രമാണ് ബോധ്യപ്പെടുത്തേണ്ടത്. താൻ 22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവു തരണം. ഗൂഢാലോചന നടത്തിയത് ആരാണ്? 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി? തുടങ്ങിയ കാര്യങ്ങൾ തന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് സമരം ചെയ്യുന്നതെന്നും പ്രമോദ് പറഞ്ഞു. വീട്ടിൽ ശ്രീജിത്ത് ഇല്ലെന്നറിയുന്നു. അതേസമയം, പ്രമോദിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി…
‘അപകടം റെയിൽവേയുടെ സ്ഥലത്ത്, മാലിന്യമടിഞ്ഞതിന്റെ പൂർണ്ണ ഉത്തരവാദിത്തം റെയിൽവേക്ക്’: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിയെ ഇതുവരെയും കണ്ടെത്തിയില്ല. തോട്ടിലെ മാലിന്യങ്ങൾ നീക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സ്ഥലം റെയിൽവേയുടേതാണെന്നും ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ അനുവദിക്കാറില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രദേശത്ത് ശുചീകരണം നടത്താമെന്ന് സർക്കാർ പറയുമ്പോൾ റെയിൽവേ സമ്മതിക്കാറില്ല. മാലിന്യം നീക്കാനുളള നടപടികളൊന്നും റെയിൽവേ സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരൻ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നത്. തോട്ടിൽ ഒരാളെ കാണാതായിട്ടും റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ ഒരു വിളിപ്പാടകലെ മാത്രമാണ് റെയിൽവേ ഡിവിഷണൽ ഓഫീസ്. 1995ൽ മേയറായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. എന്നാൽ…