Author: News Desk

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പി.സി.ആര്‍. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരം സംശയിച്ച് ചികിത്സയിൽ കഴിയുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം പയ്യോളി സ്വദേശിയായ കുട്ടി അമീബിക് മസ്തിഷ്ക ജ്വരത്തിൽനിന്ന് മുക്തി നേടിയിരുന്നു. രാജ്യത്തെ തന്നെ ആദ്യ സംഭവമായിരുന്നു ഇത്.

Read More

ന്യൂഡല്‍ഹി: കേരളത്തില്‍ റെയില്‍വേ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് നിരവധി പദ്ധതികളാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതാണ് പ്രശ്‌നമെന്നും വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമുള്ള ഭൂമിയുടെ നാലിലൊന്ന് പോലും ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുത്ത് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ റെയില്‍വേ കണക്ടിവിറ്റി സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നതിന്റെ എട്ടിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ അനുവദിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള കാലത്ത് പ്രതിവര്‍ഷം 372 കോടി രൂപ മാത്രമാണ് കേരളത്തിന് അനുവദിച്ചിരുന്നത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2033 കോടി രൂപ കേരളത്തിലെ റെയിവേ വികസനത്തിനായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തിലും മന്ത്രി നിലപാട്…

Read More

ഷിരൂർ: അർജുന്റെ ട്രക്കുളളത് ഗംഗാവലിപ്പുഴയിൽ നിന്ന് പത്ത് മീറ്റർ ആഴത്തിലെന്ന് വ്യക്തമാക്കി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തടികൾ ലോറിയിൽ നിന്ന് വിട്ടുപോയെന്നും നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘രാത്രിയും ഡ്രോൺ പരിശോധന നടത്തും. രണ്ട് നോട്ടിക്കൽ കൂടുതലാണ് പുഴയിലെ ഒഴുക്കെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. ലോറിയുടെ ഉളളിൽ മനുഷ്യ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല’- എംഎൽഎ വ്യക്തമാക്കി. ഗംഗാവലിപ്പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ പുഴയിലിറങ്ങി പരിശോധന നടത്തുന്നത് പ്രയാസകരമാണെന്ന് നാവികസേന അറിയിച്ചു. ഇതോടെ അർജുനെ കണ്ടെത്തുന്നതിനുവേണ്ടിയുളള പത്താം ദിവസത്തെ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി. അതേസമയം, വെളളത്തിനടിയിലുളള ട്രക്ക് അർജുന്റേതാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ‌പക്ഷെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ കാബിൻ ഏത് ഭാഗത്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.ഐബോഡ് പരിശോധനയിൽ നദിക്കടിയിൽ ലോഹ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പിക്കുന്ന സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്. മുങ്ങൽ വിദഗ്ദർക്ക് താഴെയിറങ്ങാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കഷ്‌ണങ്ങൾ…

Read More

കോഴിക്കോട്: നിപയിൽ ആശ്വാസം. എട്ടുപേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ട് പേരാണ് അഡ്മിറ്റായത്. എട്ട് പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ…

Read More

മനാമ: സമുദായത്തിൽ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളർത്തുന്ന തരത്തിലും അവരുടെ ആചാരങ്ങളെ അവഹേളിച്ചും പ്രസംഗിച്ച മതപ്രഭാഷകനെ (ഖത്തീബ്) അന്വേഷണവിധേയമായി തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതായി വടക്കൻ ഗവർണറേറ്റ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് അറിയിച്ചു. വടക്കൻ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചു. ഖത്തീബ് ഈ വിഭാഗത്തെ പരസ്യമായി അവഹേളിക്കുകയും അതിൻ്റെ ആചാരങ്ങളെ നിന്ദിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. റിപ്പോർട്ട് ലഭിച്ച ഉടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണമാരംഭിച്ചു. വീഡിയോ പരിശോധനയിൽ ഖത്തീബിൻ്റെ അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങൾ സ്ഥിരീകരിച്ചു. പിന്നീട് വീഡിയോ സഹിതം ഖത്തീബിനെ ചോദ്യം ചെയ്തു. താൻ ഇങ്ങനെ സംസാരിച്ചതായി ചോദ്യം ചെയ്യലിൽ അദ്ദേഹം സമ്മതിച്ചു. തുടർന്നാണ് ഖത്തീബിനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തത്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമ്പോൾ അത് മത തത്വങ്ങൾ ലംഘിക്കുകയോ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം വിഭാഗീയ കലഹങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കരുതെന്നും ഈ പരിധികളുടെ ഏതെങ്കിലും ലംഘനം സമൂഹത്തിൻ്റെ സംരക്ഷണവും…

Read More

മണ്ണാർക്കാട്: എ.ഐ.വൈ.എഫ്. വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ഷാഹിനയുടെ സുഹൃത്തായ സി.പി.ഐ. നേതാവാണെന്ന പരാതിയുമായി ഭർത്താവ് സാദിഖ്. ഷാഹിനയുടെ സുഹൃത്തിനെതിരെ സി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറിക്ക് സാദിഖ് പരാതി നൽകി. ഇയാൾക്കെതിരെ സാദിഖ് പോലീസിൽ മൊഴി നൽകിയിട്ടുമുണ്ട്. വിദേശത്തായിരുന്ന സാദിഖ് ഇന്നലെയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. തന്റെ കുടുംബസ്വത്ത് വിഹിതം വിറ്റു കിട്ടിയ പണമുപയോഗിച്ചാണ് ബാധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്ന‌ം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ ഷാഹിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി. ഇതിനെതിരെ കുടുംബം ചേവായൂർ പോലീസിൽ പരാതി നൽകി. അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് രണ്ട് യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്നതായാണ് പരാതി. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

Read More

കോഴിക്കോട്: ലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എ.എം.യു.പി.  സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂളിന് അവധി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ കൂടുതൽ പേരും അരൂര്‍ പ്രദേശത്തുള്ളവരാണ്.

Read More

ഷിരൂർ: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തേക്ക് നാവിക സേനയുടെ 15 മുങ്ങൽ വിദഗ്ദ്ധർ സംഘങ്ങളായി മൂന്ന് ഡിങ്കി ബോട്ടുകളിൽ തിരിച്ചു. ഡൈവർമാർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിക്കുമോ എന്ന പ്രാഥമിക പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിശക്തമായ കുത്തൊഴുക്കാണ് പുഴയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ കാരണം ശക്തമായ അടിയൊഴുക്കും പുഴയിലുണ്ട്.ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയിൽ നിന്നും കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഡ്രോൺ സംവിധാനത്തിൽ സ്‌കാനർ ഘടിപ്പിച്ചാകും പരിശോധന. എട്ട് മീറ്റർ, 90 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകൾ ഉപയോഗിച്ചാണ് സ്ഥലത്ത് പരിശോധന നടത്തുക. ഭൂമിക്കടിയിലുള്ള…

Read More

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഫാദർ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി. പള്ളിയുടെ പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്ന വൈദികൻറെ   മൃതദേഹം പുലർച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് കണ്ടെത്തിയത്.

Read More