- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
മനാമ: മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് ഷംസുദ്ദീൻ (കുഞ്ഞുമോൻ) നാട്ടിൽ മരണപ്പെട്ടു. 49 വയസായിരുന്നു. സെട്രൽ മാർക്കറ്റിൽ മാംസവ്യാപാരസ്ഥാപനം നടത്തിയിരുന്ന ഷംസുദ്ദീൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി, ഹംദിസ, സെൻഹ ഫാത്തിമ. ഖബറടക്കം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
കോഴിക്കോട്: ചവിട്ടിപ്പുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് കെ. മുരളീധരൻ. മരിച്ചുപോയ കെ. കരുണാകരനു ചീത്തപ്പേരുണ്ടാക്കില്ലെന്നും കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയഅദ്ദേഹം പറഞ്ഞു. ബത്തേരിയിൽ നടന്ന കെ.പി.സി.സി. ക്യാമ്പ് എക്സിക്യൂട്ടീവിൽ തൃശൂരിലെ പരാജയം ചർച്ചയായിട്ടില്ല. ചർച്ച ചെയ്യാതിരിക്കാനാണ് താൻ അതിൽ പങ്കെടുക്കാതിരുന്നത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കും. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. ടി.എൻ. പ്രതാപനും ഷാനിമോൾ ഉസ്മാനും ക്യാമ്പ് എക്സിക്യൂട്ടീവിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അവർ രാവിലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇരുട്ടത്ത് പോസ്റ്ററൊട്ടിക്കുന്നവരെ പാർട്ടിയിൽനിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും പാലോട് രവിക്കെതിരെ പോസ്റ്ററൊട്ടിച്ച വിഷയം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇന്നലെ ബത്തേരിയിൽ സമാപിച്ച ക്യാമ്പ് എക്സിക്യൂട്ടീവിൽ മുരളീധരൻ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഷാനിമോൾ ഉസ്മാനും ടി.എൻ. പ്രതാപനും മുരളീധരനെതിരെ സംസാരിച്ചെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.
മനാമ: ബഹ്റൈനിലെ ജനബിയയിൽ തൊഴിൽ ഇടത്ത് മണലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഏഷ്യക്കാരൻ മരിച്ചു. മണലിടിഞ്ഞതിനെ തുടർന്ന് മൂന്ന് തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാൾക്കായി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് കോസ്വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ അൽ അയാം റിപ്പോർട്ട് ചെയ്തു.
നഗരങ്ങളുടെ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള വികസനം ബഹ്റൈന്റെ ലക്ഷ്യം: മന്ത്രി നൂര്‍ ബിന്ത് അലി
മനാമ: നഗരങ്ങളുടെ സമ്പന്നമായ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹികവും സാംസ്കാരികവുമായ വികസനമാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നതെന്ന് സുസ്ഥിര വികസന മന്ത്രിയും ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. ഉന്നതതല രാഷ്ട്രീയ ഫോറത്തിന്റെ (എച്ച്.എല്‍.പി.എഫ്. 2024) മന്ത്രിതല സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരുടെ സുപ്രധാന പങ്കും രാജ്യം തിരിച്ചറിയുന്നതായി അവര്‍ പറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ ‘ബഹ്റൈന്‍ പ്രഖ്യാപന’ത്തില്‍ അവതരിപ്പിച്ച സംരംഭങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. ഈ സംരംഭങ്ങള്‍ പിന്നീട് അംഗരാജ്യങ്ങള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ‘എസ.്ഡി.ജി. ഉച്ചകോടി മുതല്‍ ഭാവിയുടെ ഉച്ചകോടി വരെ’ എന്ന തലക്കെട്ടില്‍ യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ (ഇക്കോസോക്ക്) രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക ഫോറം, യു.എന്‍. 2030 അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാജ്യങ്ങള്‍ നേരിടുന്ന പുരോഗതിയും…
പാലക്കാട് : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്ട് പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പോലീസ് ഓഫിസറുമായ അജീഷിനെ(28)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അജീഷ്. മാസങ്ങൾക്കു മുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അരീക്കോട് ക്യാമ്പിലെത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. ഇയാൾ മുമ്പ് മറ്റൊരു പെൺകുട്ടിയോടും മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മഴ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ കാണാതായി; കുവൈത്ത്- കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വിട്ടു
കണ്ണൂർ: കനത്ത മഴയിലും മഞ്ഞിലും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വ്യക്തമായി കാണാതായതിനാൽ കുവൈത്ത് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല. ലാൻഡിംഗ് അസാധ്യമായതോടെ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി വിമാനം തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.
കൊച്ചി: ആലുവയിൽ അനാഥാലയത്തിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അനാഥാലയത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. അനാഥാലയത്തിന്റെ അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി : കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു . ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷവിമർശനമുന്നയിച്ചത്.കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും മാലിന്യം എത്തുന്നത് തടയാൻ കോർപ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. കനാലിൽ മാലിന്യം എറിഞ്ഞവർക്കെതിരെ ഇതുവരെ എത്രകേസുകൾ എടുത്തിട്ടുണ്ട് എന്ന് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകൾ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ട്. ഒരു തവണ വൃത്തിയാക്കിയ കനാൽ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഭരണസംവിധാനങ്ങളുടെ വീഴ്ടയാണ് കാണിക്കുക. മറൈൻ ഡ്രൈവിലെ മഴവിൽപാലത്തിന് താഴെ ടൺ കണക്കിന് മാലിന്യം കാണാൻ കഴിയും.മാലിന്യം എറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാരിനുമാണ്. അത് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത് ഇനി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട്ടിൽ നിന്ന് ജോയിയെ പുറത്തെത്തിക്കാൻ…
ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവാവും യുവതിയും അറസ്റ്റിൽ, എം.ഡി.എം.എയും കഞ്ചാവും പിടികൂടി
ഏറ്റുമാനൂർ (കോട്ടയം): ഏറ്റുമാനൂരിൽ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജിൽനിന്ന് ഇരുവരെയും കഞ്ചാവും എംഡിഎംയുമായി പിടികൂടിയത്.1.46 ഗ്രാം എം.ഡി.എം.എയും 2.56 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്.ഐമാരായ സൈജു, ഷാജി, സി.പി.ഒമാരായ അനീഷ് വി.കെ, ലിഖിത, സന്ധ്യ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യാപക മഴ തുടരുകയാണ്. വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ,ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ളവയ്ക്കാണ് അവധി നൽകിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല. ഒപ്പം മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നും കനത്തമഴയെ തുടർന്ന് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ സർക്കാർ, സ്വകാര്യ മേഖലകളിലെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിംഗ് എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. അനാവശ്യ യാത്രകൾ ജനങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മഴയോടൊപ്പം വിവിധ ജില്ലകളിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് 19-07-2024 ന്…