Author: News Desk

മനാമ: ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതോടനുബന്ധിച്ച് പൊതുദർശനവും ആദ്യ ഭാഗ ശുശ്രൂഷയും ബഹ്‌റൈൻ N. E. C. ദേവാലയത്തിൽ വെച്ച് ജൂലൈ 20 ന് 10 മണിക്ക്  ആരംഭിക്കും. ജൂലൈ 21 ഞായറാഴ്ച 9 മണിയ്ക്ക് മോൻജി ജോൺ ജോർജിൻറെ വീട്ടിൽ കൊണ്ടുവരുന്നതും  തുടർന്ന് സംസ്ക്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്. മോൻജി ജോൺ ജോർജിൻറെ വേർപാടിൽ ബഹ്‌റൈൻ മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി. ഉറങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച രാവിലെയാണ് മോൻജി ജോൺ ജോർജിൻറെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ ഭാര്യ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

Read More

മേപ്പാടി (വയനാട്): യുവതിയെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പോലീസ് പിടികൂടി.കോഴിക്കോട് ജില്ലയിലെ കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്കി (29)നെയാണ് കരിപ്പൂർ വിമാനത്താവളത്തിനിന്ന് ജൂലൈ 17ന് മേപ്പാടി പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിലെത്തിയ വിവരം വിമാനത്താവള അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. 2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്‌സാപ് വഴി യുവതിയുടെ നഗ്നചിത്രം അയച്ചുകൊടുക്കുകയും പത്തു ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

Read More

മനാമ: സമസ്ത കേരള കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയും ജാതിഭേദമന്യേ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഖുറത്തു സാദാത്ത് എന്ന പേരിൽ പ്രശസ്തനായ സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗം തീരാ നഷ്ടമെന്ന് ആർ എസ് എസി നാഷനൽ അനുസ്മരിച്ചു. സിത്രയിൽ വെച്ച് നടന്ന കൂറാ തങ്ങൾ അനുസ്മരണ സദസ്സ് സയ്യിദ് അസ്ഹർ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ഉയർത്തി കൊണ്ട് വരാനും പ്രയത്നിച്ച് വിനയത്തിലും ലാളിത്യത്തിലും ജീവിച്ച തങ്ങൾ എല്ലാവർക്കും മാതൃകയാണെന്നും അസ്ഹർ തങ്ങൾ പറഞ്ഞു. യോഗത്തിൽ കെ സി എഫ് സംഘടന പ്രസിഡന്റ് കലന്തൻ ശരീഫ് അനുസ്മരണ പ്രഭാഷണം നടത്തി. നാഷനൽ ചെയർമാൻ  ശിഹാബുദ്ദീൻ ഉസ്താദ് പരപ്പ, ജനറൽ സെക്രട്ടറി  അഷ്റഫ് മങ്കര,  സെക്രട്ടറിമാരായ ഫൈസൽ വടകര, ജഅഫർ പട്ടാമ്പി, ജാഫർ ശരീഫ്, റഷീദ് തെന്നല, സലീം കൂത്ത് പറമ്പ്, സഫ്‌വാൻ സഖാഫി, മൻസൂർ അഹ്സനി, ഡോ. നൗഫൽ,…

Read More

ക്വാലാലംപൂർ: ക്വാലാലംപൂരിൽ നടക്കുന്ന രാജാവിൻ്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് മലേഷ്യയിലെത്തി. ഹമദ് രാജാവിനെ മലേഷ്യൻ സുൽത്താൻ ഇബ്രാഹിമിൻ്റെ മക്കളായ ഇസ്മായിൽ രാജകുമാരൻ, ഇദ്രിസ് രാജകുമാരൻ, അബ്ദുൾ റഹ്മാൻ രാജകുമാരൻ, അബൂബക്കർ രാജകുമാരൻ, മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫാദ്സിൽ, അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മലേഷ്യയിലെ ബഹ്റൈൻ എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Read More

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് സി.പി.എം. സെനറ്റ് അംഗങ്ങൾ തടഞ്ഞു. പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വി.സി. ഡോ: സാജു ഇന്ന് വിളിച്ചുചേർത്ത സെനറ്റിന്റെ വിശേഷാൽ യോഗത്തിൽ സേർച്ച്‌ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് സി.പി.എം. അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അജണ്ടയിൽനിന്ന് പ്രതിനിധി തെരഞ്ഞെടുപ്പ് പിൻവലിച്ചു. സെർച്ച് കമ്മിറ്റി തെരഞ്ഞെടുപ്പ് അജണ്ടയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച സി.പി.എം. സെനറ്റ് അംഗം, യു.ഡി.എഫ്. അംഗങ്ങൾ ആക്റ്റും സ്റ്റാറ്റ്യൂട്ടും ചൂണ്ടിക്കാണിച്ച് നിയമപ്രശ്നമുന്നയിച്ചപ്പോൾ പ്രമേയം പിൻവലിച്ചു. വി.സി. തന്നെ നിശ്ചയിച്ച അജണ്ട പിൻവലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം വി.സി. അംഗീകരിച്ചില്ല. ഗവർണർ സ്വന്തം താൽപര്യപ്രകാരം നിയമിച്ച വി.സി. തന്നെ ഗവർണർ ആവശ്യപ്പെട്ട പ്രകാരം സേർച്ച്‌ കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ട അജണ്ട സി.പി.എം. അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പിൻവലിച്ചത് ദൗർഭാഗ്യകരമാണെന്ന് സെനറ്റേഴ്‌സ് ഫാറം കൺവീനർ ഡോ: ഷിനോ പി. ജോസ് പറഞ്ഞു. ആക്റ്റും സ്റ്റാറ്റ്യൂട്ടും കൃത്യമായി പഠിക്കാതെ റൂളിംഗ് നടത്തിയ…

Read More

കൊച്ചി: മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സര്‍ക്കാരിനെ അവഗണിച്ച്‌ സേര്‍ച് കമ്മറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള സര്‍വകലാശാല, എംജി മലയാളം സര്‍വകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്. കേരള സാങ്കേതിക സര്‍വകലാശ സേര്‍ച്ച്‌ കമ്മറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോട നാല് സര്‍വകലാശാലകളിലെ സേര്‍ച് കമ്മറ്റികള്‍ക്ക് വിലക്കായി. ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച കമ്മറ്റി രൂപീകരിച്ചത്. സേര്‍ച്ച്‌ കമ്മറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച്‌ കമ്മറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എംജിയില്‍ മിസോറം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെആര്‍എസ് സാംബശിവ റാവു, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഡയറക്ടര്‍ ഡോ. സിആനന്ദകൃഷ്ണന്‍, കേരള സര്‍വകലാശാല: കര്‍ണാടക കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ബട്ടു സത്യനാരായണ, ഐ എസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്‌സോമനാഥ്, മലയാളം…

Read More

കൊച്ചി: ഇസ്രയേലിലെ വിനോദസഞ്ചാര, തീർഥാടന യാത്രകളെ കുറിച്ചുള്ള റോഡ് ഷോ അടുത്ത ജനുവരിയിൽ കൊച്ചിയിൽ നടക്കും. ഇസ്രയേൽ ടൂറിസം മന്ത്രാലയമാണിത് സംഘടിപ്പിക്കുന്നത്. സുരക്ഷിതവും സുന്ദരവുമായ വിനോദസഞ്ചാരത്തിന് ഇസ്രയേൽ അനുയോജ്യമാണെന്ന് ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർക്കറ്റിങ് ഡയറക്ടർ അമൃത ബൻഗേര പറഞ്ഞു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും സംഘം സന്ദർശിച്ചു. ഇസ്രയേൽ ടൂറിസത്തിന്റെ ഇന്ത്യയിൽ നിന്നുള്ള അംബാസഡർ ഫാ. സ്ലീബ കാട്ടുമങ്ങാട്ട്‌, ഹോളി ലാൻഡ് പിൽഗ്രിമേജ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്ളീബ എന്നിവരും ഒപ്പമുണ്ടായി.

Read More

ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഈ പ്രശ്‌നത്തിന് കാരണമായത്. ഈപ്രശ്‌നം സര്‍വീസ് മാനേജ്‌മെന്റ് ഓപ്പറേഷനുകളെയും കണക്ടിവിറ്റി സേവന ലഭ്യത എന്നിവയെയും പ്രശ്‌നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യാഴാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സൈബര്‍സുരക്ഷാ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് യുഎസ് കമ്പനിയായ ക്രൗഡ് സ്‌ട്രൈക്ക് എഞ്ചിനീയറിങ്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു.കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മു്ന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് എക്‌സില്‍ അറിയിച്ചു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7. 20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും കർക്കിടക വാവ് ദിവസം പിത്യതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കർക്കിടകവാവ് ദിവസമായ ഓഗസ്റ്റ് 3 ശനിയാഴ്ച, (1199 കർക്കടകം 19) രാവിലെ 5. 00 മണി മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രജീഷ് പട്ടാഴി (3415 1895) ശിവജി ശിവദാസൻ (6699 4550) ബിനുമോൻ(3641 5481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Read More

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇന്‍ഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്,എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക് ഇന്‍, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് താല്‍കാലികമായി തടസപ്പെട്ടതെന്ന് ആകാശ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികള്‍. മറ്റ് കമ്പനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. യുഎസില്‍ ഫ്രോണ്ടിയര്‍ എയര്‍ലൈസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഓസ്‌ട്രേലിയയിലും ആഭ്യന്തര അന്തര്‍ദേശീയ വിമാനങ്ങളുടേ സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തിന് കാരണമെന്ത്? വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. യുഎസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍.

Read More