- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
- കാറില്‍ കുട്ടിയുടെ മരണം: പ്രതിക്ക് മാതാവ് മാപ്പു നല്കി
- ബഹ്റൈനില്‍ മിനിമം വേതനം 700 ദിനാറാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍
- കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളിയുടെ മരണം: കമ്പനി ഉദ്യോഗസ്ഥനെതിരായ കേസില്‍ വിചാരണ തുടങ്ങി
- എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഫെരാരി കിരീടം നേടി
- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
Author: News Desk
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പ് സംഘാടന മികവു കൊണ്ട് ശ്രദ്ദേയമായി. പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ സ്വാഗതവും, മാർക്കറ്റിംഗ് മാനേജർ നൗഫൽ സലാഹുദ്ദീൻ, അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവർ ആശംസയും അറിയിച്ചു. അൽ ഹിലാൽ മാനേജ്മെന്റിന് പത്തേമാരിയുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റമാരായ അഷ്റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയിൻ സെക്രട്ടറിമാരായ അജ്മൻ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോർഡിനേറ്റർ ദിവിൻ കുമാർ, മീഡിയവിംഗ് കോർഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, വിപിൻ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമൺ അംഗങ്ങളായ ഹരി, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.…
ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേര് കസ്റ്റഡിയിൽ
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിയ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിലൊരാൾ പെൺകുട്ടിയാണ്. ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി. https://youtube.com/shorts/7Rj3XXuLBxc ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചിലരെ കാണാതായെന്ന് പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദർ നഗറിൽ റാവു ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ വെള്ളം കയറിയത്. കനത്ത മഴയിൽ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ബേസ്‌മെന്റിലെ ലൈബ്രറിയിൽ ഇരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ തിക്കുതിരക്കുംകൂട്ടിയ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണുവെന്നാണ് കരുതുന്നത്. രാത്രി ഏഴുമണിയോടെ വിദ്യാർത്ഥികൾ ബേസ്‌മെന്റിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ലഭിച്ച ഡൽഹി പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനാംഗങ്ങളും എത്തി. പ്രത്യേക ക്ളാസിൽ പങ്കെടുക്കാനെത്തിയ നിരവധി വിദ്യാർത്ഥികൾ ആ സമയം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തി. ദൗത്യസംഘം നടത്തിയ തെരച്ചിലിലാണ്…
കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തിന് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിലെ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ
ആലപ്പുഴ: കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ തീരുമാനിച്ചത് പ്രതിഷേധത്തെ തുടർന്ന് അവസാന നിമിഷം മാറ്റി. ഉദ്ഘാടകനായ കെ.സി. വേണുഗോപാല്‍ എംപിയും പരിപാടിക്കെത്തിയില്ല. പ്രതിഷേധം വ്യാപകമായതോടെ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ നിശ്ചയിച്ചിരുന്ന പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അനുസ്മരണം ഒഴിവാക്കി. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിനെതിരെ സമ്മേളന വേദിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. https://twitter.com/i/status/1817244391850795140 പാക് പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ നിര്‍ദേശപ്രകാരം നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരിലെത്തുകയും അവരെ സൈന്യം തുരത്തുകയും ചെയ്തതിന്റെ 25-ാം വാര്‍ഷിക സമയത്തു തന്നെ പര്‍വേസ് മുഷ്‌റഫിന് അനുസ്മരണമൊരുക്കാന്‍ യൂണിയന്‍ തയാറാകുകയായിരുന്നു. കാര്‍ഗില്‍ സൈനിക നടപടിയില്‍ അഞ്ഞൂറിലേറെ ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച നിരവധി പ്രമുഖര്‍ക്കൊപ്പമാണ് പാക് മുന്‍ പ്രസിഡന്റിനേയും അനുസ്മരിക്കാന്‍ യൂണിയന്‍ തീരുമാനിച്ചത്. അനുസ്മരിക്കുന്നവരുടെ…
കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞ് 40 ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം – കോട്ടയം റൂട്ടിൽ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാത്രി 7.15നായിരുന്നു അപകടം.തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനിൽ വളവ് വീശി എടുക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ പതിനാലാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന് 5 പി.എം ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആഗസ്റ് രണ്ട് മുതൽ അഞ്ചു വരെയുള്ള ദിനങ്ങളിൽ തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, വിവിധ രാജ്യങ്ങളിലെ WMC പ്രൊവിൻസുകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും. …
ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്‌പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചെളിയും പാറയും മാത്രമാണ് കണ്ടതെന്നും മറ്റ് സ്‌പോട്ടുകളിലെ പരിശോധന തുടരുമെന്നും ദൗത്യസംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ 12-ാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. മുങ്ങൽ വിദഗ്ദ്ധർക്ക് ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്. കുന്ദാപുരയിൽ നിന്നുളള പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ. സംഘത്തിന്റെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. തെരച്ചിലിനിടെ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് കല്ല്യാശേരി എംഎൽഎ എം വിജിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കോറോമിനെയാണ് കെഎസ് യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. സന്ദേശം പുറത്തുവന്നതിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു.
പെൻസിൽവാനിയ: എതിരാളിയായി ബൈഡന് പകരം കമല ഹാരിസ് എത്തിയതോടെ അഭിപ്രായ സർവേകളിൽ ട്രംപിന്‍റെ ലീഡിൽ ഇടിവ്. വാൾ സ്ട്രീറ്റ് ജേർണലിന്‍റെ സർവേ പ്രകാരം ട്രംപിന്‍റെ ലീഡ് ആറ് പേയിന്‍റിൽ നിന്ന് രണ്ടായി കുറഞ്ഞു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം കമല ഹാരിസിന് ഉറപ്പിച്ചായിരുന്നു ഇന്നലെ ബറാക്ക് ഒബാമയും മിഷേൽ ഒബാമയും പ്രതികരിച്ചത്. ഇത്രയും ദിവസം ഇക്കാര്യത്തിൽ മൗനം തുടർന്ന മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഇന്നലെ കമലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമല ഹാരിസിന് പിന്തുണ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ട് ബൈഡൻ കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒബാമ ഇക്കാര്യത്തിൽ മനസ് തുറന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നത നേതാക്കൾ ഒന്നിന് പിന്നാലെ ഒന്നായി പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഒബാമ മാത്രം മൗനം തുടരുകയായിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് ഒടുവിൽ ഒബാമ നിലപാട് വ്യക്തമാക്കിയത്. നേരത്തെ പ്രസിഡൻ്റ്…
അഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം
മലപ്പുറം: നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്. ഈ സർവ്വേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർ ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13408 വീടുകളിലാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപാ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസം…
സെന്‍ നദിയില്‍ വിസ്മയം: കായിക മാമാങ്കത്തിന് ദീപം തെളിയിച്ച് ടെഡി റൈനറും മേരി ജോസ് പെരക്കും
ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ നദിയിലാണ് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.
