Author: News Desk

വയനാട്: ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. https://youtu.be/7pT81ndNjXY?si=jSbBEC2hak1sKnGX കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി. റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണ്. ആരോഗ്യ വകുപ്പിലെ…

Read More

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. https://youtu.be/7pT81ndNjXY?si=jSbBEC2hak1sKnGX അൽപ്പസമയത്തിനകം വയനാട്ടിൽ എത്തും. വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/fw2B31qEgIk?si=LCl_xnLAonZ3kF0y

Read More

മലപ്പുറം: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണസംഖ്യ 47 ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. ഇതിനായി കണ്ണൂരിൽ നിന്നും കോഴിക്കോട്ടുനിന്നും സൈന്യമെത്തും. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ദൗത്യത്തിന് തടസമാകുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു.പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് ചാലിയാർ പുഴയിൽ നിന്ന് കിട്ടിയത്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ…

Read More

തിരുവനന്തപുരം: കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വയ്യാറ്റിൻ കരയിൽ രാജീവ് – വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്. വീടിന്റെ പിറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് രൂപ അപകടത്തിൽപ്പെട്ടത്. രൂപയെ കാണാനില്ലെന്ന് മൂത്തക്കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Read More

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ വൻതൂക്കം. 12 സീറ്റിൽ 9ഉം എൽ.ഡി.എഫ്. നേടിയെങ്കിലും നിലവിലുണ്ടായിരുന്ന മൂന്നു സീറ്റുകൾ മുന്നണിക്ക് നഷ്ടമായി. ആദ്യമായി രണ്ടു സീറ്റുകൾ നേടി ബി.ജെ.പി. ചരിത്രം സൃഷ്ടിച്ചു. നിലവിൽ മൊത്തം 12 സീറ്റുകളും എൽ.ഡി.എഫിന്റെ കൈവശമായിരുന്നു. അതിൽ 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റുകളിൽ ഇടതുമുന്നണി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 9 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി രണ്ടു സീറ്റുകളോടെ അക്കൗണ്ട് തുറന്ന് ബി.ജെ.പി. ഇരു മുന്നണികളെയും ഞെട്ടിച്ചു. ഒരു സീറ്റ് യു.ഡി.എഫ്. നേടി. കോൺഗ്രസിലെ ഒരാളുടെ വോട്ട് ബി.ജെ.പി. സ്ഥാനാർത്ഥിക്ക് ലഭിച്ചു.

Read More

തിരുവനന്തപുരം: അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്‌കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മനിയിലനിന്നെത്തിച്ച മരുന്ന് വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിൽനിന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. മരുന്നെത്തിച്ച യു.എ.ഇ. ആസ്ഥാനമായ വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും ടീമിനും മന്ത്രി നന്ദിയറിയിച്ചു. കെ.എം.എസ്.സി.എല്‍.  എം.ഡി. ജീവന്‍ ബാബുവും ഒപ്പമുണ്ടായിരുന്നു.

Read More

കോഴിക്കോട്: കോഴിക്കോട്ട് ഒരു കുട്ടിക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാരപ്പറമ്പ് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരിയിലെ ലാബിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണ്. നേരത്തെ ഈ രോഗം ബാധിച്ച ഒരു മൂന്നര വയസുകാരനും ചികിത്സയിലുണ്ട്. ഈ മാസം തുടക്കത്തിൽ  തിക്കോടി സ്വദേശിയായ 14കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു മുമ്പ് രോഗം  ബാധിച്ച് കോഴിക്കോട്  ഫാറൂഖ് കോളേജിനടുത്ത മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും മരിച്ചിരുന്നു.

Read More

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും സംഘടനകളും തമ്മിലുണ്ടായ തർക്കം സംഘർഷമായി മാറി. വി.സിയെ സി.പി.എം. അനുകൂലികൾ തടഞ്ഞുവെച്ചു. പുറത്തുനിന്ന് എസ്.എഫ്.ഐ, സി.പി.എം. പ്രവർത്തകർ മതിൽ ചാടിക്കടന്ന് കാമ്പസിനുള്ളിൽ പ്രവേശിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോടതിയിലുള്ള കേസുകളിൽ വിധി വന്ന ശേഷമേ വോട്ടെണ്ണാൻ കഴിയൂ എന്ന വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടനകൾ തർക്കം തുടങ്ങിയത്. 9 സിൻഡിക്കേറ്റ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്നു തന്നെ വേണമെന്ന് ഇടതു സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫലപ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വി.സിയുടെ പ്രഖ്യാപനം. ഇതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. രാവിലെ 8 മുതൽ 10 വരെയായിരുന്നു  വോട്ടെടുപ്പ്. 12 സീറ്റുകളിലേക്ക് വിജ്ഞാപനമിറങ്ങിയെങ്കിലും 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് എസ്.എഫ്.ഐയും ബി.ജെ.പിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. വിധി വന്നശേഷം…

Read More

https://pecaint.com/ മനാമ: ദേശീയ, അന്തർദേശീയ ആരോഗ്യ ലക്ഷ്യങ്ങൾക്കനുസൃതമായി രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനും ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ എല്ലാ പൗരർക്കും രാജ്യത്തെ മറ്റു താമസക്കാർക്കും ലഭ്യമാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 28ന് നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. എല്ലാ വർഷവും നടക്കുന്ന ദിനാചരണം ഇത്തവണ ‘ഇത് പ്രവർത്തനത്തിനുള്ള സമയമാണ്’ എന്ന പ്രമേയവുമാണാണ് നടന്നത്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുകയും രോഗത്തിൻ്റെ വ്യാപനവും സങ്കീർണതകളും കുറയ്ക്കുന്നതിനും ആത്യന്തികമായി അത് ഇല്ലാതാക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്. 1991 മുതൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനും 2004 മുതൽ ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷനും ഉൾപ്പെടെ ബഹ്റൈൻ രാജ്യനിവാസികൾക്ക് നൽകിവരുന്നുണ്ട്. ഉയർന്ന നിലവാരമുള്ള പരിശോധനകളിലൂടെ ഈ വൈറസുകളെ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി സംവിധാനങ്ങളൊരുക്കുന്നതിലും തുടർച്ചയായി അവബോധം നൽകിക്കൊണ്ട് ആവശ്യമായ ചികിത്സകൾ നൽകുന്നതിലും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read More