- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാം. ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അറിയിച്ചു. ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടു വന്നിട്ടുണ്ട്. ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ ബന്ധപ്പെട്ട ജില്ലാ കളക്ഷൻ സെൻറ്റുകളിൽ എത്തിച്ചു നൽകുന്നത് ജില്ലാ ഭരണകൂടങ്ങൾ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കൾ കെഎസ്ആർടിസ് ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ വടക്കൻ മേഖലയിലേയ്ക്ക് സർവീസ് പോകുന്ന കെഎസ്ആർടിസി വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.
വയനാട് ദുരന്തം, നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചുവയനാട് ദുരന്തം, നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു
ആലപ്പുഴ : ആഗസ്റ്റ് 10ന് നടത്താനിരുന്ന 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി വയനാട് ദുരന്തം മൂലം മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. സെപ്തംബറിൽ വള്ളംകളി നടത്താനാണ് സംഘാടകർ ആലോചിക്കുന്നത്. ജലമേള മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും ജില്ലാ കളക്ടർക്കടക്കം നിവേദനം സമർപ്പിച്ചിരുന്നു. ജില്ലാ കളക്ടർ ഇന്നലെയും പവലിയനിലും പരിസരങ്ങളിലും നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ജലമേള മാറ്റിവയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് എത്രയും വേഗമാകുന്നതാണ് ക്ലബുകളുടെ സാമ്പത്തിക നഷ്ടത്തിന്റെ ആക്കം കുറയ്ക്കാൻ നല്ലതെന്ന് അഭിപ്രായമുയർന്നിരുന്നു. ദിവസങ്ങൾ നീണ്ടുപോകും തോറും പ്രതിദിന ട്രയലിന്റെയും ക്യാമ്പിന്റെയുമടക്കം ചെലവേറും. ഇതിനകം കോടികൾ ചെലവാക്കിയാണ് ഓരോ പ്രധാന ടീമുകളിലും കളത്തിലിറങ്ങിയിരിക്കുന്നത്.
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്‌ട്രോഎന്‍ടറോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി, ഗ്യാസ്‌ട്രോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ നൂതന ചികിത്സകള്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പാക്കേജ് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ലഭ്യമായിരിക്കും. പാക്കേജ് കാലയളവില്‍ സാധാരണ പ്രസവം 200 ദിനാറിനും സിസേറിയന്‍ 500 ദിനാറിനും ലഭ്യമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി 700 ദിനാറിനും അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി 500 ദിനാറിനും ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭിക്കും. ദഹനവ്യൂഹത്തിലെ പ്രധാന ഘടനങ്ങളെ നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപ്പി പരിശോധനയായ ഗ്യാസ്‌ട്രോസ്‌കോപ്പി 80 ദിനാറിനും വന്‍കുടലും ചെറുകുടലും നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപിക് പരിശോധനായായ കൊളോണോസ്‌കോപ്പി 100 ദിനാറിനും ലഭിക്കും. വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലേസര്‍ കിഡ്‌നി സ്‌റ്റോണ്‍ റിമൂവല്‍ 400 ദിനാറിനും ലേസര്‍ ഫ്‌ളെക്‌സിബിള്‍…
വീണ്ടും ചര്‍ച്ചയായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്; അസഹിഷ്ണുതയോടെ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍
കോഴിക്കോട്: വയനാട്ടില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പരിസ്ഥിതിവാദികളടക്കമുള്ള പലരും രംഗത്തുവരുമ്പോള്‍ കടുത്ത അസഹിഷ്ണുതയോടെ അതിനെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍. കേന്ദ്രത്തില്‍ രണ്ടാം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് മുന്‍കൈയെടുത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. 2011 ഓഗസ്റ്റ് 31ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പരിസ്ഥിതിലോല മേഖലയയായ പശ്ചിമഘട്ടത്തില്‍ വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും കരിങ്കല്‍ ക്വാറികളും നിരോധിക്കുന്നതടക്കം ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. https://youtu.be/-AmQEnB1HxM?si=lcus8jiKt5NoOY5_ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് വന്‍കിട വ്യവസായ, ക്വാറി, റിസോര്‍ട്ട്, റിയല്‍ എസ്‌റ്റേറ്റ് ലോബികളില്‍നിന്നും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍നിന്നും ഉണ്ടായത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ…
കോഴിക്കോട്: വൻ ദുരന്തത്തിൽ വയനാട് മുങ്ങിയപ്പോൾ മാനവികതയുടെ മഹാപ്രതീകമായി വടകരയിലെ നടക്കൽ സ്വദേശി കരീം. ദുരന്തവാർത്ത അറിഞ്ഞയുടൻ കരീം പാലയാട് പുത്തൻ നടയിലെ തൻ്റെ കടയിലെ വസ്ത്രങ്ങളിൽ മഹാഭൂരിഭാഗവും വാരിപ്പെറുക്കി മകൻ കലഫിനോടൊപ്പം വയനാട് കയറി. കരീമും ഭാര്യ സെറീനയും ചേർന്നാണ് വസ്ത്രങ്ങൾ പായ്ക്ക് ചെയ്തത്. കൂടാതെ അടുത്തുള്ള കടകളിൽനിന്ന് വേറെ തുണികളും പായകളും അവശ്യസാധനങ്ങളും വാങ്ങിയാണ് മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് കരീം പറഞ്ഞു.
കൽപ്പറ്റ: ഉരുൾപൊട്ടൽ വൻ നാശം വിതച്ച മുണ്ടക്കൈ- ചൂരല്‍മല മേഖലയിൽ രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളിലെ 1,769 പേര്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിൽനിന്നുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍. ഡി.ആര്‍.എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റീസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവികസേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എസ്.ഡി.ആര്‍.എഫ് സേനയിലനിന്ന് 60 പേരുമടടങ്ങുന്ന ടീമും ഇടുക്കി എച്ച്.എ.ടി യില്‍ നിന്നും 14 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം, ടെറിറ്റോറിയല്‍ ആര്‍മി വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. കേരള- കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി.…
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരും, ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട്ടിൽ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തി. പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്നും, ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും.…
വയനാട്ടിലെ ദുരിതബാധിതർക്കായി ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ എത്തിയത് ആയിരക്കണക്കിന് ഭക്തർ
പന്തളം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചും ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ചും ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഇന്നലെ രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്. ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം മാനവസേവാനിധിയായ ‘കൃഷ്ണ ഹസ്തം ‘സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി വി.ആർ.അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ എന്നിവർ പറഞ്ഞു. അതേസമയം, വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പത്തനംതിട്ടയിൽ നിന്ന് വാഹനം പുറപ്പെട്ടിട്ടുണ്ട്.
മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയ ആറുമാസത്തെ വാര്‍ഷിക നിരോധന കാലയളവ് അവസാനിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ ചെമ്മീന്‍ നിരോധനം പിന്‍വലിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിലെ മറൈന്‍ റിസോഴ്സസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ജൂലൈ 31 വരെയാണ് നിരോധന കാലയളവ്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസൃതമായി സമുദ്ര സമ്പത്തിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തിന്റെ പ്രാദേശിക ജലാശയങ്ങളില്‍ വല (അല്‍കാര്‍ഫ്) ഉപയോഗിച്ച് കടല്‍ മത്സ്യബന്ധനം നിരോധിക്കുന്നതിനുള്ള 2018ലെ ഉത്തരവ് (205) പ്രകാരമുള്ള ചെമ്മീന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് എല്ലാ മത്സ്യത്തൊഴിലാളികളോടും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.
