Author: News Desk

തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെലുങ്ക് ചലച്ചിത്രതാരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി ചിരഞ്ജീവിതന്നെയാണ് പണം കൈമാറിയത്. ജനങ്ങൾ മുന്നോട്ട് വരണമെന്നും മനുഷ്യസ്നേഹം കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ഭയാനകമായിരുന്നുവെന്നും ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ചിരഞ്ജീവി ആവശ്യപ്പെട്ടു.

Read More

കോട്ടയം: കോട്ടയത്ത് നഗരമധ്യത്തിൽ കോൺഗ്രസ്‌ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (45 ) ആണ് മരിച്ചത്. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. കെഎസ്‍യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു ജോബോയ്. യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് മണ്ഡലം പ്രസിഡന്റ്‌ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്.

Read More

പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയിൽ വൻ കഞ്ചാവ് വേട്ട. വാടക വീട്ടിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തെങ്കര മണലടി പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ബഷീറിൻ്റെ വാടക വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ് ഐ ഋഷി പ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More

സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാഴ്‌സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദ് (44) എന്നയാളെ അറസ്റ്റ് ചെയ്തു. ഡിഐജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ പൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാരക മയക്കുമരുന്നിന്റെ വന്‍ശേഖരം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക്‌പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു. ബംഗളൂരൂവില്‍ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന ലോറിയില്‍ നിന്നാണ് 1.198 കിലോഗ്രാം രാസലഹരിയായ എംഡിഎംഎ കണ്ടെടുത്തത്. ലോറിയിലെ ക്യാബിനില്‍ സൗണ്ട് ബോക്‌സില്‍ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടിയിലായ ഡ്രൈവര്‍ ഷംനാദ് എംഡിഎംഎ ഇവിടേക്ക് എത്തിക്കുന്ന ഇടനിലക്കാരനാണെന്നാണ് പൊലീസ് നിഗമനം. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപെടുത്തി. മുത്തങ്ങയില്‍…

Read More

പാലക്കാട്: തരൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ജോലിക്ക് നിന്ന വീട്ടിൽ നിന്നു സ്വർണ മാലയും എടിഎം കാർഡും മോഷ്ടിച്ചു; ഹോം നേഴ്സ് അറസ്റ്റില്‍ വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടി രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് സ്ഫോടനത്തിൽ തകർന്നത്.

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഇതുവരെ വിതരണം ചെയ്തത് അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളെല്ലാം നശിക്കുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്തെങ്കിലും കുടിവെള്ളത്തിനോ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട ശുദ്ധ ജലത്തിനോ വേണ്ടി ആരും ബുദ്ധിമുട്ടേണ്ടി വരാത്ത വിധം ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വാട്ടർ അതോറിറ്റി നടത്തുന്നത്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആദ്യദിനം മുതല്‍ ആവശ്യത്തിന് കുടിവെള്ളം ഉറപ്പുവരുത്താനായി. ആദ്യദിവസം മാത്രം 7000 ലിറ്റര്‍ വെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്തത്. ആദ്യ ദിവസം സന്നദ്ധ സംഘടനകള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുകയും വാട്ടര്‍ അതോറിറ്റി വെന്റിങ് പോയിന്റുകളില്‍നിന്നു കുടിവെള്ളം നിറച്ചു നല്‍കുകയുമാണ് ചെയ്തിരുന്നത്. രക്ഷാ, തിരച്ചില്‍ ദൗത്യങ്ങള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥര്യം സന്നദ്ധപ്രവര്‍ത്തകരുമെത്തിയതോടെ വെള്ളത്തിന്റെ ആവശ്യം കൂടി. ജില്ലയില്‍ വാട്ടര്‍ അതോറിറ്റിക്ക് കുടിവെള്ള…

Read More

പാരിസ്: മലയാളികളുടെ അഭിമാനവും ഇതിഹാസ താരവുമായ പിആര്‍ ശ്രീജേഷിനു വേണ്ടി സഹ താരങ്ങള്‍ അതു സാധ്യമാക്കി. ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 2-1 എന്ന സ്‌കോറിനാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. നേരത്തെ മൂന്ന് മെഡലുകള്‍ ഷൂട്ടിങില്‍ നിന്നാണ് ഇന്ത്യക്ക് ലഭിച്ചത്. കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് മെഡലുറപ്പാക്കിയത്. 30, 33 മിനിറ്റുകളിലാണ് ക്യാപ്റ്റന്റെ നിര്‍ണായക ഗോളുകള്‍. മാര്‍ക്ക് മിരാലസാണ് സ്പെയിനിന്‍റ ഏക ഗോളിനു അവകാശി. ഒളിംപിക്‌സിനു ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച പിആര്‍ ശ്രീജേഷിന്റെ കരിയറിലെ അവസാന പോരാട്ടമായിരുന്നു ഇത്. വെങ്കല നേട്ടത്തോടെ…

Read More

മുംബൈ: വിമാനത്തിൽ പുകവലിച്ച മലയാളി മുംബൈയിൽ അറസ്റ്റിൽ. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ പുകവലിച്ചതിനാണ് മലയാളി യുവാവ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. മലപ്പുറം സ്വദേശി 27കാരനായ ശരത് പുറക്കലാണ് അറസ്റ്റിലായത്. രാവിലെ 6.35-ന് വിമാനം പറന്നുയർന്ന ഉടൻ തന്നെ ശരത് ശുചിമുറിയിൽ കയറി. പിന്നാലെ പുകവലിക്കാൻ തുടങ്ങി. എന്നാൽ പുക ഉയര്‍ന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങി. വിമാനജീവനക്കാരെത്തി വാതിലിൽ കുറേനേരം തട്ടിയെങ്കിലും പത്ത് മിനുട്ടോളം കഴിഞ്ഞ ശേഷമാണ് ഇയാൾ വാതിൽ തുറന്നത്. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ ജീവനക്കാർ പിടിച്ചെടുത്തു. വിമാനത്തിൽനിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും മുംബൈ പോലീസിന് കൈമാറിയിട്ടുണ്ട്. വിമാന അധികൃതര്‍ അറിയച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ സഹർ പൊലീസാണ് മുംബൈയിൽ ഇറങ്ങിയതിന് പിന്നാലെ ശരത്തിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാർച്ച് മുതൽ ഇങ്ങോട്ട് ഇത് എട്ടാമത്തെ കേസാണ് വിമാനത്തിനകത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ മുന്നിലെത്തുന്നത്. നേരത്തെ എയര്‍ ഇന്ത്യ വിമാനത്തിൽ പുകവലിച്ചതിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലും മലയാളി…

Read More

ദുബൈ: വേനൽ സീസണിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കി കുറയ്ക്കാനുള്ള പ്രാഥമിക പദ്ധതിക്ക് രൂപം നൽകി ദുബൈ. ‘അവര്‍ സമ്മര്‍ ഈസ് ഫ്ലെക്സിബിള്‍’ എന്ന പേരിലാണ് പൈലറ്റ് പ്രോജക്ട്. ഓഗസ്ത് 12 മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലായിരിക്കും ഇത് നടപ്പിലാക്കുക. വെള്ളിയാഴ്ച്ചകളിൽ ജോലിക്ക് അവധി നൽകുന്നതും ആലോചനയിലുണ്ട്. ജീവനക്കാരുടെ സാമൂഹ്യ ജീവിത അന്തരീക്ഷം മെച്ചപ്പെടുത്താനും മികച്ച തൊഴിൽ അന്തരീക്ഷം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്. 15 സർക്കാർ വകുപ്പുകളിലാണ് പദ്ധതി നടപ്പാക്കുക.

Read More

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ മേയ് 26നാണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചൻ ചോദ്യം ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു.പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നത്. വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കിൽ‌ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ പാപ്പച്ചൻ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു.പാപ്പച്ചൻ മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികൾ ആസൂത്രണം ചെയ്തത്. അനിമോൻ വാടകയ്‌ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു…

Read More