- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
മനാമ: ദേശീയ സാമ്പത്തിക മന്ത്രാലയത്തിൻ്റെയും സിവിൽ സർവീസ് ബ്യൂറോയുടെയും ഏകോപനത്തോടെ വിദ്യാഭ്യാസ, അനുബന്ധ മേഖലകളിലെ 5,000ത്തിലധികം ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുംവിധം സ്ഥാനക്കയറ്റം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ അറിയിച്ചു. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അദ്ധ്യയന വർഷത്തിൻ്റെ സുഗമവും കാര്യക്ഷമവുമായ തുടക്കം ഉറപ്പുനൽകുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ വർഷത്തെ വിജയത്തിലും വരാനിരിക്കുന്ന അദ്ധ്യയന വർഷത്തേക്കുമുള്ള ജീവനക്കാരുടെ നിരന്തരമായ ശ്രമങ്ങളെയും അർപ്പണബോധത്തെയും മന്ത്രി അഭിനന്ദിച്ചു.
ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം; മുന്‍കരുതല്‍ വേണമെന്ന് നിർദേശിച്ച് മന്ത്രി വീണാ ജോര്‍ജ്
കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഡിഇഐസി ഹാളില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എന്‍1, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടന്‍ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയില്‍പ്പെട്ടാല്‍ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയില്‍ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം. ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ ആറ് ദിവസമായി കോളുകള്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം ടെലിമാനസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനാവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കും. ചികിത്സ ആവശ്യമായി വരുന്നവരുടെ കൂടി താത്പര്യം പരിഗണിച്ച് ചികിത്സാരീതി തീരുമാനിക്കും. ക്യാമ്പംഗങ്ങള്‍ക്ക്…
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍
തൃശ്ശൂര്‍: സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല.ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്.പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല.ഇതിനെതിരെ നടപടി ഒന്നുമില്ല.ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്.സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകൾ വിശപ്പ് തീർക്കില്ല സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി..നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്.സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി നടക്കുന്ന ജനകീയ തിരച്ചിലിൽ രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി. രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലാണ് ഇന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇന്നലെ നടന്ന തിരച്ചിലിൽ ഇതേ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി. ഇവ എയർലിഫ്റ്റ് ചെയ്യണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ ജനകീയ തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും രംഗത്തുണ്ട്. വിവിധ സേനാംഗങ്ങൾക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സൺറൈസ് വാലിയിലെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയിൽ പുഴയുടെ താഴ്ഭാഗങ്ങളിലും തിങ്കളാഴ്‌ച തിരച്ചിൽ നടത്താനാണ് തീരുമാനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൂന്ന് ദിവസത്തോളം നീണ്ട…
പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്, തിങ്കളാഴ്ച ഒരിടത്തും ഓറഞ്ച് അലര്‍ട്ടില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വനയാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ മുതല്‍…
കൊച്ചി: സംസ്ഥാനത്ത് തോക്കു ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടത്. കേരള പൊലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 ല്‍ ഇത് 121 ആയിരുന്നു. 2022ല്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സഹപാഠികളെ ആയുധം കൊണ്ട് മര്‍ദിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ കൈയില്‍ വെടിയേറ്റു. കാറില്‍ രക്ഷപ്പെട്ട വനിതാ ഡോക്ടറെ പിന്നീട് അറസ്റ്റ് ചെയ്തു. 2021ല്‍ ഇത്തരത്തിലുള്ള അഞ്ച് ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. 4000 മുതല്‍ 13,000 വരെയാണ് ഒരു എയര്‍ഗണിന്റെ വില. 20ജൂളില്‍ കൂടുതല്‍ ആവശ്യമുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. പഞ്ച എന്നറിയപ്പെട്ടുന്ന നാടന്‍ തോക്കുകള്‍…
കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത് കോൺഗ്രസിൽ പോര്. മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റിയെന്ന് പ്രസിഡണ്ട് ദിവാനന്ദ് പറഞ്ഞു. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് പരാതിയെന്ന് ആരോപണവിധേയനായ അശ്വിൻ പറയുന്നു. വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി. വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ പണസമാഹരണം നടത്തി, വകമാറ്റി ചെലവിട്ടു എന്നതാണ് യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അമൽ ദിവാനന്ദ് പറയുന്നത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിൻ്റെ പേരിൽ പിരിവെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവർ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസിൻ്റെ പേരിൽ ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ചലഞ്ച് കൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവെച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും’…
ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയുടെ കൊലപാതകം; 5 പേർ അറസ്റ്റിൽ; കൊലയ്ക്ക് കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്
തിരുവനന്തപുരം: ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതിക്കുവേണ്ടി നിലവിൽ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു. ചികിത്സയിലായിരിക്കവെയാണ് മരണം. കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിലെത്തിക്കുകയായിരുന്നു. എന്തെങ്കിലും തർക്കമോ പ്രകോപനമോ ഉണ്ടായാൽ വെട്ടുകത്തിയുമായി…
കല്പറ്റ (വയനാട്): വയനാട് ദുരന്തഭൂമിയിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി മന്ത്രി എ.കെ. ശശീന്ദ്രൻ. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിലിൽ പങ്കാളിയായി മന്ത്രി ദുരന്തഭൂമിയിലെ കാഴ്ചകളെ കണ്ണീരോടെ വിവരിക്കുകയായിരുന്നു. ദുരന്തത്തിൽപെട്ടത് നമ്മുടെ കുടുംബാംഗങ്ങളാണെന്നും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് എല്ലാവരുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി കണ്ണീരോടെ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് എന്ത് ഉത്തരമാ ഞാൻ പറയാ. അവരുടെ ചോദ്യത്തിന് ഒരു ഉത്തരവുമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ. നമുക്കൊക്കെ ഇത്ര പ്രയാസമുണ്ടെങ്കിൽ അവരുടെ പ്രയാസമെന്തായിരിക്കും. അവർക്ക് വേണ്ടി പ്രാർഥിക്കുക. അവർക്ക് വേണ്ടി പ്രവർത്തിക്കുക. അവരെ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരണം. സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണം- മന്ത്രി പറഞ്ഞു. ഇനിയും കരയാൻ അവർക്ക് കണ്ണീർ ബാക്കിയുണ്ടോ? ജീവിതത്തിന്റെ പ്രത്യേകഘട്ടത്തിൽ വഴിമുട്ടിനിൽക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന പ്രവൃത്തിമാത്രമേ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാവൂ എന്നും മന്ത്രി ഓർമ്മിപ്പിച്ചു. ജീവിതം മുമ്പോട്ട് കൊണ്ടുപോയേ പറ്റൂ.…
സുരക്ഷാ പരിശോധനയ്ക്കിടെ എന്റെ ബാഗില്‍ ബോംബുണ്ടോയെന്ന് ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന് അറസ്റ്റില്‍
കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മനോജ്. പ്രീ എമ്പാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനോട് ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ ?’ എന്നാണ് ഇയാള്‍ ചോദിച്ചത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭീഷണിയില്ലെന്ന് തെളിഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി മനോജ് കുമാറിനെ ലോക്കല്‍ പോലീസിന് കൈമാറി. കസ്റ്റിഡിയിലെടുത്തപ്പോഴാണ് താന്‍ തമാശ പറഞ്ഞതാണെന്ന് ഇയാള്‍ മൊഴി നല്‍കിയത്. മറ്റ് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം കൃത്യസമയത്ത് തന്നെ വിമാനം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം കൊച്ചി വിമാനത്താവളത്തില്‍ നടന്നിരുന്നു. ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട്…
