- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്‌കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
മനാമ: ബഹ്‌റൈനില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തി. 2024ലെ ഡിക്രി നിയമത്തിന്റെ(11) അടിസ്ഥാനത്തിലാണ് ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്‌സ് (ഡി.എം.ടി.ടി) ഏര്‍പ്പെടുത്തിയത്.ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മുന്നോട്ടുവെച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ നികുതി. 2025 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. https://youtu.be/5fXEScaux10 അന്തര്‍ദേശീയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുനിന്ന് നേടുന്ന ലാഭത്തിന്റെ 15% നികുതി നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നികുതി പരിഷ്‌കരണം.ഈ ഡിക്രി നിയമം രാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകം. സംരംഭകര്‍ ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ വ്യക്തമാക്കിയ സമയപരിധിക്ക് മുമ്പ് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് NBR കോള്‍ സെന്ററില്‍ 80008001 എന്ന നമ്പറില്‍ ബന്ധപ്പെടാം. എല്ലാ ദിവസവും 24 മണിക്കൂറും കോള്‍ സെന്റര്‍ സേവനം ലഭ്യമാണ്. അല്ലെങ്കില്‍ mne@nbr.gov.bh എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങളും ഏറ്റവും പുതിയ അപ്ഡേറ്റുകളും…
മണ്‍സൂണ്‍ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായിലോട്ടറി ഡയറക്ടറേറ്റിലെത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍.തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ സ്ട്രീറ്റ് നം.7/170-ല്‍ അരുണാസലത്തിന്റെ മകന്‍ എ. സെല്‍വകുമാറാണ് പിടിയിലായത്.കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂ.ആര്‍. കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളുമെല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്.വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വകുപ്പ് നല്‍കിയ ഔദ്യോഗിക പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു.വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. സർക്കാർ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് നിയമനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.അർജുന്റെ കുടുംബം വർഷങ്ങളായി ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമാണ്. ഇതുകൂടി കണക്കിലെടുത്താണ് അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസമുണ്ടെന്നും ഡ്രഡ്ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും അവർ പറഞ്ഞു.അർജുനുവേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. കർണാടക സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം അറിയിച്ചു.
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്നാണ് നടപടി. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ, ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്‌നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ സുജിത് ദാസ് എഡിജിപി…
കോഴിക്കോട്: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും മരണം വരെ സി.പി.എം. സഹയാത്രികനായി തുടരുമെന്നും ജലീൽ പറഞ്ഞു. കുറിപ്പിനൊപ്പം ഇന്നു പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പോലീസ് സേനയെപ്പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് ലീഗ് വിട്ടത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതോടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി. 2011, 16, 21 തെരഞ്ഞെടുപ്പുകളിൽ തവനൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ജലീലിന് ബന്ധു നിയമന ആരോപണത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
കോട്ടയം: ക്രമസമാധാന ചുമതലയിൽ നിന്ന് തന്നെ മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകിക്കൊണ്ട് വികാരാധീനനായി എഡി.ജി.പി. അജിത് കുമാറിന്റെ പ്രസംഗം. 29-ാം വർഷമാണ് താൻ പോലീസിൽ ജോലി ചെയ്യുന്നത്. സിവിൽ പോലീസ് ഓഫീസർ എന്ന പേര് താനാണ് കൊണ്ടുവന്നത്. പല മാറ്റങ്ങൾക്കും കാരണ ക്കാരനായിട്ടുണ്ട്. പോലീസുകാരൻ്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്. പോലീസ് സേനയ്ക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ പറയുന്നു. ഇനി അത് പറയാൻ ഇനി അവസരം ഉണ്ടാകുമോ എന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു.പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.അജിത് കുമാറിനെതിരെതിരെ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾ ഡി.ജി.പി. അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം പ്രസംഗിക്കുമ്പോഴാണ്ഇനി ഇങ്ങനെ പറയാൻ അവസരം ഉണ്ടായേക്കില്ലന്ന് അജിത് കുമാർ പറഞ്ഞത്.
മനാമ: ബഹ്‌റൈനില്‍ വെര്‍ച്വല്‍ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ (സിജിലി) സംവിധാനം നവീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച് വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയു(ബി.സി.സി.ഐ)മായി പ്രാഥമിക ചര്‍ച്ച നടത്തി.നവീകരണത്തിന്റെ ഭാഗമായി ബിസിനസ് സമൂഹത്തിന്റെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഇത് സ്വകാര്യമേഖലയെ കൂടുതല്‍ പിന്തുണയ്ക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകമെന്ന നിലയില്‍ അതിന്റെ പങ്ക് ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ്.സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ശാക്തീകരിക്കുന്നതിനാണ് സിജിലി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദെല്‍ ഫഖ്റോ പറഞ്ഞു. കൂടുതല്‍ അനുയോജ്യവും ബിസിനസ് സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് റെഗുലേറ്ററി ചട്ടക്കൂട് തുടര്‍ച്ചയായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ ബിസിനസ് അന്തരീക്ഷം വര്‍ധിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ വിപുലമായ ശ്രമങ്ങളുമായി സിജിലി സഹകരിക്കുന്നു. സമീപകാല അപ്ഡേറ്റുകള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതും വിപുലീകരിക്കുന്നതും എളുപ്പമാക്കും. അതുവഴി മേഖലയിലെ നിക്ഷേപത്തിനും ബിസിനസിനുമുള്ള മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്റൈന്റെ…
ഹൗസിംഗ് യൂണിറ്റ് സേവനം: വരുമാന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ബഹ്റൈന്‍ ഭവന മന്ത്രാലയം
മനാമ: ബഹ്‌റൈനില്‍ ഹൗസിംഗ് യൂണിറ്റ് സേവനത്തിന് അപേക്ഷിക്കുന്നവരുടെ പ്രതിമാസ വരുമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡം ഉള്‍പ്പെടെ, ഭവന അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം സ്ഥിരീകരിച്ചു.അപേക്ഷകര്‍ക്ക് നിശ്ചയിച്ച പരമാവധി വരുമാനം അപേക്ഷിക്കുന്ന സമയത്ത് 900 ദിനാറും അനുവദിക്കുന്ന സമയത്ത് 1,200 ദിനാറും ആണ്. ഇത് ഒരു മാറ്റവും കൂടാതെ പ്രാബല്യത്തില്‍ തുടരും.ഹൗസിംഗ് യൂണിറ്റുകള്‍ക്കുള്ള നോമിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഹൗസിംഗ് അപേക്ഷാ മാനദണ്ഡങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള സംവിധാനവുമായി ബന്ധപ്പെട്ടതാണ് 2024ലെ തീരുമാനം. ഭവന സംവിധാനവുമായി ബന്ധപ്പെട്ട 2015ലെ തീരുമാനത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്ന പൗരര്‍ക്ക് ഹോട്ട്ലൈന്‍ 80008001ല്‍ ബന്ധപ്പെടാം. കൂടാതെ നാഷണല്‍ കംപ്ലയിന്റ്സ് ആന്റ് സജഷന്‍സ് സിസ്റ്റം (തവാസുല്‍) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴിയും ബന്ധപ്പെടാം.
അച്ചടക്കമില്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ല; അൻവറിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ആര്‍.അജിത് കുമാര്‍ പങ്കെടുത്ത പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും നല്ല വ്യക്തതയുള്ളതാണ്. ഏത് കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണുള്ളത്. ഒരു മുന്‍വിധിയും പ്രകടിപ്പിക്കാറില്ല. ചില പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ എല്ലാ ഗൗരവവും നിലനിര്‍ത്തികൊണ്ടുതന്നെ കേരളത്തിലെ ഉന്നത റാങ്കിലുള്ള ആള്‍തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം, പോലീസ് സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അതിന് നിരക്കാത്ത പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാറില്ല. ഇതിന് തുനിയുന്നവര്‍ക്ക് അതിന്റെ ഫലം തിക്തമായിരിക്കും എന്ന്…
‘റിമ കല്ലിങ്കലിന്റെ വീട്ടിലെ ഡ്രഗ്സ് പാര്‍ട്ടിയില്‍ പെണ്‍കുട്ടികളും’, ആരോപണവുമായി ഗായിക സുചിത്ര
കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളേ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ എത്രയെത്ര പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ റിമയെക്കുറിച്ച് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചില മലയാളം…
