Author: News Desk

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തിരുവോണ നാളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റി വയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയോട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ കേന്ദ്രമന്ത്രിക്കും, എയിംസ് ഡയറക്ടർക്കും കത്ത് നൽകി. ഓണമെന്നത് കേരളീയരുടെ ഉത്സവമാണ് .അന്ന് പരീക്ഷ വെയ്ക്കുന്നത് വഴി ഒരുപാട് മലയാളി നഴ്‌സുമാര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടും. ഈ തീരുമാനം കേരളത്തിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരോടുള്ള അനീതിയാണ് പ്രിലിമിനറി പരീക്ഷ അന്നേ ദിവസം നടത്താന്‍ നിശ്ചിയത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്നും കേന്ദ്രമന്ത്രിക്ക് നല്‍കിയ കത്തിലൂടെ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Read More

കൊച്ചി: തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിൻ പോളിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണു കേസ്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. നിർമാതാവ് എ.കെ. സുനിലിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ.കെ. സുനിലാണ് രണ്ടാം പ്രതി. കുട്ടൻ , ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്.

Read More

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്. ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലതയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 80 ഗ്രാം കഞ്ചാവായിരുന്നു ഇവരുടെ കൈയിൽ ഉണ്ടായിരുന്നത്. പ്രതികളേയും പ്രതികളെ കാണാനെത്തുന്നവരേയും പോലീസ് പരിശോധിക്കാറുണ്ട്. എന്നാൽ കൈയിലുള്ള ബാഗിൽ ഒളിപ്പിച്ചാണ് ഇവർ അകത്തേക്ക് കഞ്ചാവ് എത്തിച്ചത്. നേരത്തെ ഇത്തരത്തിലുള്ള നീക്കം നടത്തിയിട്ടുണ്ടോ എന്ന കാര്യം കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാകൂ എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.

Read More

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാത്തിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിന് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം.എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐ.സി.യു, നിയോനാറ്റൽ ഐ.സി.യു, എമർജൻസി എന്നീ സ്‌പെഷ്യാലിറ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ.വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേയ്ക്ക് അപേക്ഷ നൽകണം. ഇതിനായുളള അഭിമുഖം സെപ്റ്റംബർ 8, 9 തീയതികളിൽ ഹൈദരാബാദിൽ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് നമ്പർ 1, മാഡ മൻസിൽ, ബഞ്ചാര ഹിൽസ്, ഹൈദരാബാദ്, തെലങ്കാന 500034).സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ നേടിയിരിക്കണം. സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉണ്ടാവണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്) +91-8802…

Read More

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പോലീസ് കേസടുത്തു.എറണാകുളം ഉന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവെച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവ കേസെടുത്തത്.കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽവെച്ചാണ് പീഡനം നടന്നതെന്നാണ് ആരോപണം. അന്വേഷണം എസ്.ഐ.ടി. സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.

Read More

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നടന്‍ പ്രേംകുമാറിന്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് അദ്ദേഹം.രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചത്. മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്‍സൻ ആക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സി. ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രേംകുമാറിന് ചെയർമാന്റെ താൽക്കാലിക ചുമതല നൽകിയത്.

Read More

മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) സംഘടിപ്പിക്കുന്ന ദാണ്ഡിയ നൈറ്റ് 2024ന്റെ ടിക്കറ്റുകള്‍ പുറത്തിറക്കി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് പരിപാടി ആരംഭിച്ചത്. മുഖ്യാതിഥി ജൂസര്‍ റൂപ്പര്‍ വാല, മുഹമ്മദ് സാക്കി, ഹമദാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.മാധ്യമ പങ്കാളികളായ സ്റ്റാര്‍വിഷന്‍ മീഡിയ, സലാം ബഹ്‌റൈന്‍, ബഹ്‌റൈന്‍ ദിസ് മന്ത്, ദി 973 ഷോ എന്നിവ ഈ സുപ്രധാന സന്ദര്‍ഭം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സാമൂഹ്യ ഐക്യം, സംസ്‌കാരം, ഇന്ത്യന്‍ ലേഡീസ് അസോസിയേഷനെ നിലനിര്‍ത്തുന്ന ചൈതന്യം എന്നിവയുടെ ഊര്‍ജ്ജസ്വലമായ ആഘോഷമായിരിക്കും ദണ്ഡിയ നൈറ്റ് 2024. നൃത്തം, സംഗീതം, ഒത്തൊരുമയുടെ സന്തോഷകരമായ നിമിഷങ്ങള്‍ എന്നിവയിലൂടെ സമ്പന്നമായ പൈതൃകം ആഘോഷിക്കാന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടി വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്. https://youtu.be/jIwMNxFzPi8 ബെംകോ, ബി.എഫ്.സി, ഐവേള്‍ഡ്, ഫസ്റ്റ് മോട്ടോഴ്‌സ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷിഫ അല്‍ ജസീറ, കെവല്‍റാം, ശ്രീസൂക്യ, മലബാര്‍ ഗോള്‍ഡ് തുടങ്ങിയ…

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ 2024-2026 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 40 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ അനോജ് മാസ്റ്ററെ പ്രസിഡന്റ് ആയും പ്രശാന്ത് പ്രബുദ്ധനെ ജനറൽ സെക്രട്ടറിയായും മനോജ് ജമാൽ ട്രഷററായും തിരഞ്ഞെടുത്തു. കോയിവിള മുഹമ്മദ് (വൈ.പ്രസിഡന്റ്) രജീഷ് പട്ടാഴി, അനിൽ കുമാർ (സെക്രട്ടറിമാർ) കൃഷ്ണകുമാർ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ്‌ മറ്റംഗങ്ങള്‍. കെ . സി . എ ഹാളിൽ നടന്ന കെ . പി . എ മീറ്റ് 2024 ൽ വച്ച് പുതിയ സെക്രെട്ടറിയേറ്റ് കമ്മിറ്റി അധികാരമേറ്റു . തുടർന്ന് കഴിഞ്ഞ ഭരണസമിതി അംഗങ്ങളെ ചടങ്ങിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു. ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ…

Read More

മനാമ : ഓണാഘോഷത്തോടനുബന്ധിച്ചു, ഓണ നാളിൻ ഓർമകൾ അഴവിറക്കിക്കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.15 വയസിനു മുകളിൽ ഉള്ളവർ സീനിയർ ആയും, 10 – 15 വരെയുള്ളവർ ജൂനിയർ ആയും, 4 – 9 വയസിനു ഇടയിൽ ഉള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്കുള്ള 4 മിനിറ്റിൽ കൂടാത്ത മലയാള ഗാനങ്ങൾ ആലപിച്ച്, കരോക്കെ ഉപയോഗിക്കാത്ത നിലയിൽ 2024 സെപ്റ്റംബർ 15 രാത്രി 10 മണിക്ക് മുമ്പായി 34223949 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക. ഐ.വൈ.സി.സി ബഹ്‌റൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കൂടിയും, വിധക്ത ജഡ്ജിങ്ങ് പാനലിന്റെ വിലയിരുത്തലിൽ കൂടെയുമാണ് വിജയത്തിന് അർഹരായവരെ കണ്ടെത്തുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. റജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതണെന്ന് ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ്‌ ഷമീർ അലി , സെക്രട്ടറി നസീഫ് കുറ്റ്യാടി…

Read More

മനാമ: ഗള്‍ഫ് പുരുഷ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ബഹ്‌റൈനില്‍ തുടക്കമായി. ബഹ്റൈന്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ അറീനയില്‍ ഇന്നലെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ ഏഴിന് അവസാനിക്കും.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക്സ് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സി.ഇ.ഒ. ഡോ. അബ്ദുറഹ്‌മാന്‍ സാദിഖ് അസ്‌കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കൂഹേജി, ബഹ്റൈന്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ വലീദ് അല്‍ അലവി, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് പ്രസിഡന്റിന്റെ ഉപദേശകനും ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി പ്രസിഡന്റുമായ മുഹമ്മദ് അല്‍ അജ്മി, ഗള്‍ഫ് ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷനുകളുടെ പ്രതിനിധികള്‍ എന്നിവരും മറ്റ് അതിഥികളും…

Read More