Author: News Desk

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു. യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോൺ​ഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരനും എം ലിജുവുമുൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കനത്തു. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അബിൻ വർക്കിയെ തല്ലിയ കൻ്റോൺമെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനാലാണ് അബിൻ വർക്കിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഈ പൊലീസുകാരന് ഡിവൈഎഫ്ഐയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷത്തിന് അയവു വന്നതോടെ പ്രവർത്തകർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നിലവിൽ സ്ഥലത്തുനിന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. അതേസമയം, പരിക്കേറ്റ…

Read More

മനാമ: ബഹ്‌റൈനില്‍ 457 തടവുകാര്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ മാപ്പ് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. തന്റെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് രാജാവ് ഇവര്‍ക്ക് മാപ്പ് നല്‍കിയത്. സാമൂഹിക ഐക്യം വളര്‍ത്താനും നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വേണ്ടിയാണ് ഈ നടപടി. തടവുകാരുടെ മാനുഷികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും അവര്‍ക്ക് സമൂഹത്തില്‍ പുനരധിവാസത്തിന് അവസരം നല്‍കാനും ഈ നടപടി ലക്ഷ്യമിടുന്നു.

Read More

തിരുവനന്തപുരം : റെയ്‌ഡ്‌കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ മാധവന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ റെയ്‌ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ, ഡയറക്ടർ ആർ.അനിൽ കുമാർ, സിഇഒ വി.രതീശൻ, മാർക്കറ്റിങ് മാനേജർ മിന്നുഷ്.ആർ.രമേഷ്, ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസർ ശ്രീജിത്ത് സി.എച്ച്, ബിജുലാൽ കെ.വി എന്നിവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: ഓണക്കാലത്ത് സപ്‌ളൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്‌ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുത്. സപ്‌ളൈകോയുടെ ഈ വിലവര്‍ധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിന്‍വലിക്കണം – രമേശ് ചെന്നിത്തല പറഞ്ഞു.

Read More

തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ കേൾക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ വനിതാ ജഡ‍്ജിയുൾപ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോൻ പാറയിലിന്‍റെ ഹ‍ർജിയും ഇനി…

Read More

തിരുവനന്തപുരം: നാൽപ്പതു കോടിയിലേറെ വരുന്ന രാജ്യത്തെ അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി രൂപകൽപ്പന ചെയ്‌ത മൊബൈൽ ആപ്പ് “ഭായി ലോഗ്” മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ ആസിഫ് അയൂബും, ആഷിഖ് ആസാദും, ഗോകുൽ മോഹനും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ 2023 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ “ഭായ് ലോഗ്” ആണ് ആപ്പിന്റെ ശിൽപ്പികൾ. നാൽപ്പതു കോടിയിലേറെ വരുന്ന ഇന്ത്യയിലെ അതിഥിതൊഴിലാളികൾ മറ്റേതൊരു അസംഘടിത മേഖലയിലേതുപോലെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായി ജീവിക്കുന്ന നിശബ്ദമായ ഒരു തൊഴിലാളി വിഭാഗമാണ്. വിദ്യാസമ്പന്നരും സമർഥരുമായ ഇടനിലക്കാരുടെയും തൊഴിലുടമകളുടെയും നിരവധിയായ വിവേചനങ്ങൾ ജീവിത വിധിയെന്നപോലെ ഏറ്റുവാങ്ങുന്നവരാണിവർ. 2021 ലെ പ്ലാനിംഗ് ബോർഡിൻറെ കണക്കുകൾ പ്രകാരം മുപ്പത്തിഒന്ന് ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ ഇത്തരത്തിൽ കേരളത്തിലും കഴിയുന്നുണ്ട്. ഭായ് ലോഗ് ആപ്പ്‌വഴി തങ്ങളുടെ നൈപുണ്യത്തിനനുസരിച്ച്‌ ഇഷ്ടമുള്ള ജോലികൾ അനായാസം തിരഞ്ഞെടുക്കുവാൻ ഇനി അതിഥിതൊഴിലാളികൾക്ക് കഴിയും. ഒപ്പം, ഓരോ…

Read More

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് 57 കോടി രൂപ കൈമാറി.സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധന വകുപ്പു മന്ത്രി കെ.എൻ.ബാല​ഗോപാലിൽ നിന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് ചെക്ക് ഏറ്റുവാങ്ങി. സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ(ഓപ്പറേഷൻസ്)ഡോ.ബിജോയ്,ഭാ​ഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ എം.രാജ് കപൂർ(ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ സെയിൽസ് ആന്റ് പ്രിന്റിം​ഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Read More

ദില്ലി: ഭരണകക്ഷി എംഎൽഎയായ പി വി അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും പിവി അൻവറും ചേർന്ന് പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയും ചെയ്ത കൊള്ളരുതായ്മകൾ പിണറായി വിജയനും പിവി അൻവറും തമ്മിലുള്ള വ്യക്തിപരമായ കാര്യമായി ചുരുങ്ങരുത്. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും ആലോചിച്ച് ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല ഇത്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്. എനിക്ക് മുഖ്യമന്ത്രിയും പാർട്ടിയും ആണ് ഏറ്റവും വലുതെന്ന പിവി അൻവറിന്റെ മറുപടിയിലൂടെ ഈ പ്രശ്നങ്ങൾ അവസാനിക്കില്ല. മന്ത്രിമാരുടെ ഫോൺ ചോർത്തൽ, സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന് വിപണനം, കൊട്ടേഷൻ സംഘങ്ങൾ, ആളെ കൊല്ലിക്കൽ തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ രണ്ട് വിശ്വസ്തർക്കെതിരെ അൻവർ ഉന്നയിച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അൻവറിനെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കാൻ…

Read More

പയ്യന്നൂർ: പ്രമുഖ സിനിമ സീരിയൽ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വി.പി രാമചന്ദ്രൻ (81) അന്തരിച്ചു. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന രാമചന്ദ്രൻ മഹാദേവ ഗ്രാമം വെസ്റ്റ് സ്വദേശിയാണ്.ഭാര്യ: വത്സ രാമചന്ദ്രൻ (ഓമന ) മക്കൾ: ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ: മാധവൻ കെ (ബിസിനസ്, ദുബായ് ), ശിവസുന്ദർ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങൾ: പത്മഭൂഷൻ വി.പി ധനജ്ഞയൻ, വി.പി മനോമോഹൻ, വി.പി വസുമതി, പരേതരായ വേണുഗോപാലൻ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്‌പവേണി.

Read More

മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ജനപ്രതിനിധി സഭയിലെ ആദ്യ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് വിദേശത്തുള്ള പതിമൂന്ന് ബഹ്റൈന്‍ നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തി. നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടിംഗ് പ്രക്രിയ ഇന്നലെയാണ് ആരംഭിച്ചത്.ആദ്യമായി വെട്ട് ചെയ്തത് ബെയ്ജിംഗിലെ ബഹ്റൈന്‍ എംബസിയിലുള്ളവരാണ്. അവിടെ പ്രാദേശിക സമയം രാവിലെ 8 മണിക്ക് വോട്ടിംഗ് പ്രക്രിയ ആരംഭിച്ചു. മറ്റു രാജ്യങ്ങളില്‍ അവരുടെ പ്രാദേശിക സമയക്രമം അനുസരിച്ച് രാവിലെ 8 മുതല്‍ രാത്രി 8 വരെ വോട്ട് ചെയ്തുവരുന്നു.വോട്ടിംഗ് പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് നയതന്ത്ര കാര്യാലയങ്ങളിലെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ്. ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഓരോ എംബസിയിലും കോണ്‍സുലേറ്റിലും വോട്ടിംഗും ബാലറ്റുകളുടെ എണ്ണലും നിയന്ത്രിക്കുന്നതിന് കാര്യാലയ തലവന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും വിദേശകാര്യ മന്ത്രാലയം മുഴുസമയം പ്രവര്‍ത്തിക്കുന്ന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

Read More